കാറിന്‍റെ ചില്ല് തകര്‍ത്ത് മോഷണം; ദുബായിയില്‍ മലയാളിക്ക് നഷ്ടപ്പെട്ടത് 35 ലക്ഷം !
ദുബായ്: ദുബായില്‍ കാറിന്റെ ചില്ല് തകര്‍ത്ത് മോഷ്ടാക്കള്‍ പ്രവാസി മലയാളിയുടെ 35 ലക്ഷം രൂപ കവര്‍ന്നു. ലംബര്‍ഗ് വേള്‍ഡ് ബില്‍ഡിങ് മെറ്റീരിയല്‍ കമ്പനിയില്‍ മെസ്സഞ്ചറായ കാഞ്ഞങ്ങാട് സ്വദേശി അറഫാത്ത് ചിത്താരിയുടെ കാറില്‍ നിന്നാണ് കാറിന്റെ ചില്ലു തകര്‍ത്ത് 1,92,000 ദിര്‍ഹം മോഷ്ടാക്കള്‍ തട്ടിയെടുത്തത്.
ദുബായിലെ ജുമൈറ ലേയ്ക് ടവറിനടുത്ത് തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. അജ്മാനിലെ ഒരു ബാങ്കിലെ കമ്പനി അക്കൗണ്ടില്‍ നിന്ന് പിന്‍വലിച്ച പണമാണ് മോഷണം പോയത്. അജ്മാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കോഴിക്കോട് സ്വദേശി മോഹന്‍ ദാസിന്റെ പണമാണ് മോഷണം പോയത്.

കാറിന്‍റെ ഡ്രൈവറുടെ വശത്തെ ചില്ല് തകര്‍ത്താണ് പണം തട്ടിയെടുത്തിരിക്കുന്നത്. പൊലീസും ഫൊറന്‍സിക് വിഭാഗവും തെളിവുകള്‍ ശേഖരിച്ച് അന്വേഷണമാരംഭിച്ചിട്ടുണ്ട്. ബാങ്കില്‍ നിന്ന് പണം പിന്‍വലിച്ച് അറഫാത്ത് ദുബായ് ജുമൈറ ലേയ്ക്ക് ടവറിനടുത്തെ ഒരു ഹോട്ടലിനരികില്‍ പാര്‍ക്ക് ചെയ്തശേഷം സമീപത്തുള്ള ഒരു സ്ഥാപനത്തില്‍ പോയ സമയത്തായിരുന്നു മോഷണം.
കമ്പനിയുടെ ചെക്ക് വാങ്ങാനായി പുറത്ത് പോയ അറഫാത്ത് തിരികെ എത്തിയപ്പോള്‍ കാറിന്റെ ചില്ലുകള്‍ തകര്‍ന്ന നിലയിലായിരുന്നു. അപ്പോഴാണ് മോഷണം നടന്നത് അറിയുന്നത്. ബാങ്കില്‍ നിന്ന് രണ്ടര ലക്ഷം ദിര്‍ഹം പിന്‍വലിച്ചിരുന്നെങ്കിലും അതില്‍ 59,900 ദിര്‍ഹം മറ്റൊരു അക്കൗണ്ടില്‍ നിക്ഷേപിച്ചിരുന്നു. അതുകൊണ്ട് അത്രയും പണം നഷ്ടപ്പെട്ടില്ല. ബാങ്കില്‍ നിന്ന് പണം ശേഖരിച്ചത് തിരിച്ചറിഞ്ഞ് മോഷ്ടാക്കള്‍ പിന്നാലെ എത്തിയതാണെന്നാണ് സൂചന.
വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]












Click it and Unblock the Notifications