കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെഎംസിസി ദേശീയ ദിനാഘോഷ സമാപന സമ്മേളനം 23ന് ഇന്ത്യന്‍ സ്‌കൂളില്‍

Google Oneindia Malayalam News

മനാമ: ബഹറിന്‍ 45 ാമത് ദേശീയദിനാഘോഷ പരിപാടികളുടെ സമാപന സമ്മേളനം വിവിധ പിരിപാടികളോടെ ഡിസംബര്‍ 23 നു ഇസാടൗണ്‍ ഇന്ത്യന്‍ സ്‌കൂളില്‍ നടക്കുമെന്നു ബഹ്റൈന്‍ കെ എം സി സി സംസ്ഥാന നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിംലീഗ് സംസ്ഥാന ജന. സെക്രട്ടറി കെ പി എ മജീദ്, കുറ്റ്യാടി എം ല്‍ എ പാറക്കല്‍ അബ്ദുല്ല, ചന്ദ്രിക ഡയറക്ടര്‍ പി എം സമീര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുക്കും. പ്രശസ്ത ഗായകരായ അഫ്സല്‍, രഹന, ആദില്‍ അത്തൂ എന്നിവര്‍ ഗാനോപഹാരത്തിന് നേതൃത്വം നല്‍കും.

വൈകീട്ട് 6 മണിക്ക് ഗാനമേള ആരംഭിക്കും. ബഹറിന്‍- ഇന്ത്യാ സാംസ്‌കാരിക പൈതൃകങ്ങളിലേക്കും ചരിത്ര ബന്ധങ്ങളിലേക്കും വാതില്‍ തുറക്കുന്ന അരമണിക്കൂര്‍ സാംസ്‌കാരിക ദൃശ്യവിസ്മയം-ലൈറ്റ് ആന്റ് സൗണ്ട് ഷോയും ഒരുക്കിയിട്ടുണ്ട്. 8 മണിക്കു നടക്കുന്ന ഈ പരിപാടി ആഘോഷപരിപാടികള്‍ക്ക് മാറ്റുകൂട്ടും. ദിനേശ് കുറ്റിയില്‍ ആണ് ഷോയുടെ ഡയരക്ടര്‍. ആശമോന്‍ കൊടുങ്ങല്ലൂരും ശംസുദ്ദീന്‍ വെള്ളികുളങ്ങരയും സ്‌ക്രിപ്റ്റ് രചനയും പി വി സിദ്ദീഖ് കോഓര്‍ഡിനേഷനും നിര്‍വഹിച്ചിരുക്കുന്നു.

kmcccelebration

8.30 ന് നടക്കുന്ന സമാപന സമ്മേളത്തില്‍ നാട്ടില്‍ നിന്നുള്ള നേതാക്കള്‍ക്കു പുറമേ സതേണ്‍ ഡെപ്യൂട്ടി ഗവര്‍ണര്‍ ഫൈസല്‍ റാഷിദ് അല്‍ ജാബര്‍ അല്‍ നുഐമി, ബഹറിന്‍ പാര്‍ലമെന്റെ് അംഗങ്ങള്‍, സ്വദേശി പ്രമുഖര്‍, പ്രവാസി സംഘടന നേതാക്കള്‍ എന്നിവര്‍ പങ്കെടുക്കും. സമ്മേളത്തിനു ശേഷംതുടരുന്ന ഗാനോപഹാരത്തില്‍ മിഡ്ലിസ്റ്റിലെ പ്രമുഖ വയലിനിസ്റ്റായ അലി ഹസന്‍ പങ്കെടുക്കും. വര്‍ഷത്തിലെറേയായി ബഹറിന്‍ കെഎംസിസിയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമായി സജീവമായി സഹകരിക്കുന്ന പ്രമുഖ വ്യവസായികളായ അനാറത്ത് അമ്മദ് ഹാജി, ഫാഷന്‍ അഷ്റഫ്, ബുഅലി അബ്ദുറഹിമാന്‍, അല്‍ഒസ്ര റഷീദ് എന്നിവരെയും മൂന്നര പതിറ്റാണ്ടായി സംഗീത രംഗത്ത് നിലകൊള്ളുന്ന കൊച്ചിന്‍ ഷംസിനേയും കെ എം സി സി ആദരിക്കും. കൂടാതെ കെ എം സി സിയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് എന്നും പിന്‍തുണ നല്‍കുന്ന ഷിഫ അല്‍ ജസീറ മെഡിക്കല്‍ സെന്റര്‍ എന്നിവയേയും ആദരിക്കും.

പവിഴ ദ്വീപിന് മലയാള നാടിന്റെ അക്ഷര ചാര്‍ത്തായ സുവനിര്‍ പ്രകാശനവും ചടങ്ങില്‍ നടക്കും. ദേശിയ ദിനാഘോഷങ്ങളുടെ ഭാഗമായി സല്‍മാനിയ മെഡിക്കല്‍ കോളജില്‍ 161 പേരും ബഹറിന്‍ മിലിട്ടറി (ബി ഡി എഫ്) ഹോസ്പ്പിറ്റലില്‍ 102 പേരും മുഹറഖ് കിംങ് ഹമദ് ഹോസ്പിറ്റലില്‍ 67 പേരും രക്ത ദാനം ചെയ്തു. ബഹറിന്‍ ആരോഗ്യ മന്ത്രാലയത്തിന്റെയും ആശുപത്രി അധികൃതരുടെയും പ്രശംസ പിടിച്ചു പറ്റിയ ത്രിദിന രക്ത ക്യാമ്പുകള്‍ സ്വദേശികള്‍ക്കും രക്ത ദാതാക്കള്‍ക്കും ഒരേപോലെ ആവേശം പകര്‍ന്നു. ബഹറിന്‍ ചരിത്രത്തില്‍ ഒരുസംഘടന മൂന്നു ദിവസം തുടര്‍ച്ചയായി ഇത്ര ജനപങ്കാളിത്തത്തോടെ രക്തംദാനം നല്‍കിയത് കെ എം സി സി മാത്രമാണെന്ന് സംഘാടകര്‍ വ്യക്തമാക്കി.

ബഹറിന്‍ കെ എം സി സിയുടെ ദേശിയദിനാഘോഷ പരിപാടികളുടെ സമാപന സമ്മേളനത്തിലേക്ക് കുടുംബ സമ്മേതം എല്ലാവരേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു. വാര്‍ത്താ സമ്മേളത്തില്‍ പ്രസിഡന്റ് എസ് വി ജലീല്‍, ജനറല്‍സെക്രട്ടറി അസൈനാര്‍ കളത്തിങ്ങല്‍, ഒര്‍ഗനൈസിംഗ് സെക്രട്ടറി ശംസുദ്ദീന്‍ വെള്ളികുളങ്ങര, സെക്രട്ടറിമാരായ സൈഫുദ്ദീന്‍ തൃശൂര്‍, മൊയ്തീന്‍കുട്ടി കൊണ്ടോട്ടി, വൈസ് പ്രസിഡന്റ് പി വി സിദ്ധീഖ് എന്നിവര്‍ പങ്കെടുത്തു.

English summary
kmcc-national-day-celebration-closing-ceremony-at-indian-school
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X