കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വര്‍ണാഭമായ പരിപാടികളോടെ മലര്‍വാടി ദശവാര്‍ഷികാഘോഷങ്ങള്‍ക്ക് ഉജ്ജ്വല തുടക്കം

Google Oneindia Malayalam News

ജിദ്ദ: മലര്‍വാടി ബാലസംഘം സൗദി അറേബ്യയില്‍ പത്തു വര്‍ഷം പൂര്‍ത്തിയാക്കുന്നതിനോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ദശവാര്‍ഷികാഘോഷങ്ങള്‍ക്ക് ജിദ്ദയില്‍ വര്‍ണാഭമായ തുടക്കം. 'ചുവട് 2015' എന്ന പേരില്‍ ജിദ്ദ സൗത്ത് സോണ്‍ സംഘടിപ്പിച്ച പരിപാടിയില്‍ നൂറുക്കണക്കിന് കുട്ടികളും അവരുടെ രക്ഷിതാക്കളും പങ്കെടുത്തു. വാര്‍ഷികത്തോടനുബന്ധിച്ചു സംഘടിപ്പിക്കുന്ന 'മലര്‍വാടി ലിറ്റില്‍ ജീനിയസ്' തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള വിവിധ കലാമത്സരങ്ങളോടെ ഉച്ചക്ക് 2 മണി മുതല്‍ ശറഫിയ ഇംപാല ഗാര്‍ഡന്‍ ഓഡിറ്റോറിയത്തില്‍ വെച്ചാണ് ഉദ്ഘാടന പരിപാടികള്‍ ആരംഭിച്ചത്.

1 മുതല്‍ 7 വരെ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികളെ കിഡ്‌സ്, സബ് ജൂനിയര്‍, ജൂനിയര്‍ എന്നീ കാറ്റഗറികളായി തിരിച്ചു വിത്യസ്ത വേദികളിലായി ഫാന്‍സി ഡ്രസ്, ആക്ഷന്‍ സോംഗ്, കഥ പറയല്‍, മെമ്മറി ടെസ്റ്റ്, കളറിംഗ്, പെന്‍സില്‍ ഡ്രോയിംഗ്, ലളിത ഗാനം, മാപ്പിളപ്പാട്ട്, മോണോ ആക്റ്റ്, പദ്യം ചൊല്ലല്‍, പ്രസംഗം, ക്വിസ്, ഒപ്പന എന്നീ ഇനങ്ങളിലായി നടത്തിയ മത്സരത്തില്‍ 200 ഓളം കുട്ടികള്‍ മാറ്റുരച്ചു.

malarvadi

വൈകുന്നേരം നടന്ന മെഗാ പരിപാടിയില്‍ ജിദ്ദയില്‍ വ്യത്യസ്ത മേഖലകളില്‍ കഴിവ് തെളിയിച്ചതോ പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കുകയോ ചെയ്ത കുട്ടികളെ ആദരിച്ചത് പ്രവാസ ബാല്യ ചരിത്രത്തില്‍ പ്രഥമവും നവ്യാനുഭവവുമായി. ഓണ്‍ലൈനിലൂടെ ലഭിച്ച നിരവധി അപേക്ഷകളില്‍ നിന്നും ഏറ്റവും മികവുറ്റ 10പേരെയാണ് പ്രത്യേക ജൂറി തെരഞ്ഞെടുത്തത്.

ഗള്‍ഫ് മാധ്യമം സംഘടിപ്പിച്ച 'മധുരമെന്‍ മലയാളം' വിജ്ഞാനോത്സവ പരീക്ഷയില്‍ മൂന്നാം ഘട്ടത്തില്‍ സൗദിയില്‍ നിന്നും ഒന്നാം റാങ്ക് നേടി ദുബായിലെ മെഗാ ഫൈനലില്‍ പങ്കെടുത്ത ഹനീന ഹൈദറലിയോടൊപ്പം കലാ കായിക വിജ്ഞാന രംഗത്ത് മികവ് തെളിയിച്ച ദേവി പ്രിയദര്‍ശിനി, അമീന എം.കെ, റിദ റഹ്മാന്‍, നിമാ നാസര്‍, നിദ പറവത്, ജദീര്‍ ഹസ്സന്‍, റബീഹുസമാന്‍, റംസിന്‍ ജുനൈദ്, ആദില്‍ ശിഹാബ് എന്നിവരെയാണ് മലര്‍വാടി പ്രത്യേകം ആദരിച്ചത്. ആദരിക്കുന്ന കുട്ടികളെകുറിച്ചുള്ള ലഘു വീഡിയോ വിവരണവും പരിപാടിയില്‍ പ്രദര്‍ശിപ്പിക്കുകയുണ്ടായി.

malarvadi-1

ജോയ് പോള്‍ (ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍), .ടി. പി. ശുഹൈബ് (അല്‍റയാന്‍ ക്ലിനിക്), അബ്ദുല്‍ ഗഫൂര്‍ (അറബ് ന്യൂസ്), ഇസ്മയില്‍ കല്ലായി (പ്രവാസി സാംസ്‌കാരിക വേദി), കോയ മാസ്റ്റര്‍ (അസീബ് അല്‍ അറബ് &നടരാജ്ഡിസ്ട്രിബൂഷന്‍), റഫീഖ് മഞ്ഞളാംകുഴി (എംപയര്‍ ടെക്സ്റ്റയില്‍സ്), സുബൈര്‍ (ടോയന്യൂഡല്‍സ്), രാജീവ്, പ്രജിത്ത് (മാനവീയം) നജ്മുദ്ധീന്‍ (തനിമ), ചിത്രകാരി സ്വാലിഹ എന്നിവര്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. പത്താം വാര്‍ഷികാഘോഷ ലോഗോ പ്രകാശനം അല്‍ റയാന്‍ ഇന്റര്‍നാഷണല്‍ പൊളിക്ലിനിക് ഡയറക്ടര്‍ ടി. പി. ശുഹൈബ് സ്വിച് ഓണ്‍ ചെയ്തു. മാസ്റ്റര്‍ റബീഹ്സ്സമാന്‍ നിര്‍മിച്ച 'മലര്‍വാടി; പിന്നിട്ട വഴികള്‍'എന്ന ഡോക്യുമെന്റ്‌റി പ്രദര്‍ശനം നിറഞ്ഞ സദസ്സ് ഹര്‍ഷാരവത്തോടെ സ്വീകരിച്ചു.

malarvadi-2

ഇര്‍ഫാന്‍ സംവിധാനം നിര്‍വഹിച്ച സ്‌കിറ്റ് 'ഐസ്‌ക്രീം', റഹ്മത്ത് മുഹമ്മദ് അലുങ്ങല്‍ ചിട്ടപ്പെടുത്തിയ ഒപ്പന, സംഗീത ശില്‍പ്പം, അബ്ദുല്‍ അസീസ് ഒരുക്കിയ ഗാനമേള തുടങ്ങിയ വിവിധ കലാപരിപാടികളും ഹൃദ്യമായി. രാഗേഷ്, റാഷിദ്. സി. എച്ച്, സലിം. പി, അബ്ദുല്‍ ഗഫൂര്‍, സലാം മാസ്റ്റര്‍, ഹഫ്‌സ ഉമര്‍, ഷീജ അബ്ദുല്‍ബാരി, റഹ്മത്ത് മുഹമ്മദ് അലുങ്ങല്‍, മൂസ.എ, സാദിഖലി തുവ്വൂര്‍ എന്നിവര്‍ കലാമത്സര വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു.'

malarvadi-3

മലര്‍വാടി ലിറ്റില്‍ ജീനിയസ്' പദ്ധതിയെക്കുറിച്ച് ഹൈദറലി വിശദീകരിച്ചു. ജനറല്‍ കണ്‍വീനര്‍ സൈനുല്‍ ആബിദ് സ്വാഗതവും കോര്‍ഡിനെറ്റര്‍ അബ്ദുല്‍ അസീസ് നന്ദിയും പറഞ്ഞു. ഹാഷിം ത്വാഹ, ഫിദ റസാഖ് എന്നിവര്‍ അവതാരകരായിരുന്നു. അബ്ദുല്‍ ബഷീര്‍, ഷിബു നീലാംബ്ര, അനീസ്. കെ. എം, എന്‍. കെ. അഷ്‌റഫ്,റസാഖ് കക്കോടി, റാഫത്ത്, സിനാന്‍പൂളക്കല്‍, റിയാസ്, അനൂപ് തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

English summary
Malarvadi 10th annual meet hosted at Jeddah
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X