• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കിര്‍ഗിസ്ഥാന്റെ സൈന്യത്തെ ഇനി മലയാളി നയിക്കും... സൈനികനല്ലാത്ത റഫീഖ് മുഹമ്മദ്, വെറും 42 വയസ്സ്

  • By നരേന്ദ്രൻ

ദുബായ്: മലയാളികള്‍ ഇല്ലാത്ത ഒരു രാജ്യം ഈ ലോകത്ത് കണ്ട് പിടിക്കാന്‍ വലിയ ബുദ്ധിമുട്ടാകും. എവിടെ ചെന്നാലും അവിടെ സ്വാധീനമുണ്ടാക്കാന്‍ ശേഷിയുള്ളവരാണ് മലയാളികള്‍ എന്നാണ് പറയാറുള്ളത്.

എന്നാല്‍ ഒരു രാജ്യത്തിന്റെ സൈന്യാധിപനായി മലയാളിയെ തിരഞ്ഞെടുത്തു എന്ന് കേട്ടാല്‍ ആരായാലും ഒന്ന് അത്ഭുതപ്പെട്ട് പോകും. ശരിക്കും അത്ഭുതപ്പെട്ടോളൂ... അത് സംഭവിച്ചുകഴിഞ്ഞു.

ഷെയ്ഖ് റഫീഖ് മുഹമ്മദ് എന്ന 'മലയാളത്താന്‍' തന്നെയാണ് ഇപ്പോള്‍ കിര്‍ഗിസ്ഥാന്റെ സൈനിക മേധാവി. 42 -ാം വയസ്സിലാണ് ഷെയ്ഖ് റഫീഖ് മുഹമ്മദ് ഈ സ്ഥാനത്തെത്തിയിരിക്കുന്നത്. ഖലീജ് ടൈംസ് ആണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

ചരിത്രം കുറിച്ച മലയാളി

ശരിക്കും ചരിത്രം കുറിച്ച മലയാളി എന്നൊക്കെ വിശേഷിപ്പിക്കാമെങ്കില്‍ അത് ഷെയ്ഖ് റഫീഖ് മുഹദ്ദമിനെ ആയിരിക്കണം. ഒരു രാജ്യത്തിന്റെ സൈനിക മേധാവിയായിട്ടാണ് ഇദ്ദേഹം സ്ഥാനമേറ്റിരിക്കുന്നത്.

കോഴിക്കോട്ടുകാരന്‍ റഫീഖ്

കോഴിക്കോട്ടുകാരനാണ് ഷെയ്ഖ് റഫീഖ് മുഹമ്മദ്. പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത് കോഴിക്കോടാണ്. അതിന് ശേഷം മുംബൈയിലും പിന്നീട് ദുബായിലേക്കും ചേക്കേറി.

ഗാമണ്‍ ഗ്രൂപ്പിന്റെ ചെയര്‍മാന്‍

സൗദിയിലും യുഎഇിലും പരന്നുകിടക്കുന്ന ഗാമണ്‍ ഗ്രൂപ്പിന്റെ ചെയര്‍മാനാണ് റഫീഖ് മുഹമ്മദ്. എന്നാല്‍ ഇദ്ദേഹം ഇപ്പോള്‍ ഇന്ത്യന്‍ പൗരന്‍ അല്ല. കിര്‍ഗിസ്ഥാന്‍ പൗരനാണ്.

പിണറായി ചെന്നപ്പോഴും കണ്ടു

ഡിസംബറില്‍ കേരള മുഖ്യമന്ത്രി ഗള്‍ഫ് സന്ദര്‍ശനം നടത്തിയിരുന്നു. ഈ സമയം അദ്ദേഹം ഷെയ്ഖ് രഫീഖ് മുഹമ്മദുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

കിര്‍ഗിസ്ഥാന്റെ മേജര്‍ ജനറല്‍

ദിവസങ്ങള്‍ക്ക് മുമ്പ് നടന്ന ചടങ്ങിലാണ് കിര്‍ഗിസ്ഥാന്റെ പ്രതിരോധ മന്ത്രി ഷെയ്ഖ് റഫീഖ് മുഹമ്മദിനെ മേജര്‍ ജനറല്‍ ആയി ഔദ്യോഗികമായി നിയോഗിച്ചത്. ഒരു വിദേശ രാജ്യത്തിന്റെ സൈനിക മേധാവിയായി ചുമതലയേല്‍ക്കുന്ന ആദ്യത്തെ മലയാളിയാണ് റഫീഖ് മുഹമ്മദ്.

ചെറുപ്പത്തിലേ മിടുക്കുകാണിച്ചു

വ്യവസായ മേഖലയില്‍ ചെറുപ്പത്തിലേ മിടുക്ക് തെളിയിച്ച ആളാണ് റഫീഖ് മുഹമ്മദ്. റഫീഖിന്റെ ഇരുപതുകളിലാണ് കിര്‍ഗിസ്ഥാന്റെ പ്രസിഡന്റ് ആയി പിന്നീട് തിരഞ്ഞെടുക്കപ്പെട്ട കുര്‍മാന്‍ബെക്കുമായി സൗഹൃദത്തിലാകുന്നത്.

കിര്‍ഗിസ്ഥാന്‍ പ്രസിഡന്റിന്റെ ഉപദേഷ്ടാവ്

കുര്‍മാന്‍ബെക്ക് കിര്‍ഗിസ്ഥാന്റെ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പോള്‍ ഷെയ്ഖ് റഫീഖ് മുഹമ്മദിനെ തന്റെ മുഖ്യ ഉപദേഷ്ടാവായി നിയമിച്ചു. കിര്‍ഗിസ്ഥാന്‍ പൗരത്വവും നല്‍കി.

കിര്‍ഗിസ്ഥാന്റെ പുരോഗതിയ്ക്ക്

ഇറാനില്‍ ഒരു സ്റ്റീല്‍ പ്ലാന്റിന്റെ നിര്‍മാണത്തിനിടയ്ക്കാണ് റഫീഖ് കുര്‍മാന്‍ബെക്കിനെ പരിചയപ്പെടുന്നത്. കുര്‍മാന്‍ബെക്ക് കിര്‍ഗിസ്ഥാന്‍ പ്രസിഡന്റ് ആയതിന് ശേഷം രാജ്യത്തേയ്ക്ക് ഒരുപാട് വിദേശ നിക്ഷേപം കൊണ്ടുവരുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത് റഫീഖ് മുഹമ്മദ് ആയിരുന്നു.

രാഷ്ട്ര നേതാക്കളുമായി അടുത്ത ബന്ധം

വിവിധ രാഷ്ട്ര നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ആളാണ് റഫീഖ് മുഹമ്മദ്. ഏഷ്യയിലും മിഡില്‍ ഈസ്റ്റിലും യൂറോപ്പിലും വടക്കന്‍ ആഫ്രിക്കയിലും എല്ലാം ആയി പരന്നുകിടക്കുന്നതാണ് റഫീഖിന്റെ ബിസിനസ് സാമ്രാജ്യം.

 28 രാജ്യങ്ങള്‍, രണ്ട് ലക്ഷം ജീവനക്കാര്‍

28 രാജ്യങ്ങളിലായി രണ്ട് ലക്ഷം ജീവനക്കാരുണ്ട് റഫീഖിന്റെ ഗാമണ്‍ ഗ്രൂപ്പിന് കീഴില്‍. കേരളവുമായി ഇപ്പോഴും അടുത്ത ബന്ധം പുലര്‍ത്തുന്ന ആളാണ് റഫീഖ്.

English summary
Kerala-born entrepreneur Shaikh Rafik Mohammed, 42, has been appointed Major General of Kyrgyzstan, in a first for an Indian in the Central Asian country.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more