മമ്മൂട്ടിക്കും മോഹന്‍ലാലിനും യുഎഇ ഗോള്‍ഡന്‍ വിസ, മലയാള സിനിമയിൽ നിന്നുള്ളവർക്ക് ഇതാദ്യം
ദുബായ്: മലയാളത്തിന്റെ സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിക്കും മോഹന്‍ലാലിനും യുഎഇ ഗോള്‍ഡന്‍ വിസ. മലയാള സിനിമാ രംഗത്ത് നിന്നുളളവര്‍ക്ക് ഇതാദ്യമായാണ് യുഎഇ ഗോള്‍ഡന്‍ വിസ ലഭിക്കുന്നത്. യുഎഇയില്‍ ദീര്‍ഘകാലം താമസിക്കാനുളള അനുവാദം നല്‍കുന്ന വിസയാണിത്. മോഹന്‍ലാലിനും മമ്മൂട്ടിക്കും ലഭിക്കുന്നത് പത്ത് വര്‍ഷം വരെ കാലാവധിയുളള ഗോള്‍ഡന്‍ വിസയാണ്. കലാരംഗത്ത് ഇരുവരും നല്‍കിയ അമൂല്യമായ സംഭാവനകള്‍ പരിഗണിച്ചാണ് യുഎഇ ആദരസൂചകമായി ഗോള്‍ഡന്‍ വിസ അനുവദിച്ചിരിക്കുന്നത്.
മമ്മൂട്ടിയും മോഹന്‍ലാലും വരും ദിവസങ്ങളിലൊന്നില്‍ തന്നെ ദുബായില്‍ എത്തിയ ഗോള്‍ഡന്‍ വിസ കൈപ്പറ്റും. 2018ല്‍ ആണ് യുഎഇ ഗോള്‍ഡന്‍ വിസ നല്‍കാന്‍ ആരംഭിച്ചത്. വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവര്‍ക്കാണ് ആദര സൂചകമായി യുഎഇ ഗോള്‍ഡന്‍ വിസ അനുവദിക്കുന്നത്. മലയാളികളായ ഡോക്ടര്‍മാര്‍, വിദ്യാര്‍ത്ഥികള്‍, കലാകാരന്മാര്‍, മാധ്യമപ്രവര്‍ത്തകര്‍, ശാസ്ത്രജ്ഞര്‍ അടക്കമുളളവര്‍ക്ക് ഇതിനകം ഗോള്‍ഡന്‍ വിസ ലഭിച്ചിട്ടുളളതാണ്.
എന്താ ലുക്ക്! അണിഞ്ഞൊരുങ്ങി ബിഗ് ബോസ് താരം റിതു മന്ത്ര, പുതിയ ചിത്രങ്ങൾ വൈറൽ

നേരത്തെ മലയാളികളടക്കമുളള ഒട്ടേറെ പ്രവാസി വ്യവസായികള്‍ക്ക് യുഎഇ ഗോള്‍ഡന്‍ വിസ അനുവദിച്ചിരുന്നു. ബോളിവുഡ് താരങ്ങളായ ഷാറൂഖ് ഖാന്‍, സജ്ഞയ് ദത്ത് എന്നിവര്‍ക്കും ഇതിന് മുന്‍പ് യുഎഇ ഗോള്‍ഡന്‍ വിസ ലഭിച്ചിട്ടുളളതാണ്. യുഎഇയിലെ ജീവകാരുണ്യ പ്രവര്‍ത്തകര്‍ക്ക് ഗോള്‍ഡന്‍ വിസ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്. രാജ്യത്ത് നടത്തിയ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുളള ആദര സൂചകമായാണ് അന്താരാഷ്ട്ര ഹ്യുമാനിറ്റേറിയന്‍ ദിനമായ ഇന്ന് യുഎഇ സര്‍ക്കാര്‍ ഈ പ്രഖ്യാപനം നടത്തിയിരിക്കുന്നത്.
ഇണക്കുരുവികളെ പോലെ കുടുംബവിളക്കിലെ സഞ്ജനയും പ്രതീഷും, ചിത്രങ്ങൾ
യുഎഇ വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ആണ് ഇക്കാര്യം വ്യക്തമാക്കിയത്. യുഎഇയില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന പ്രവാസികള്‍ക്കും കുടുംബാംഗങ്ങള്‍ക്കും പത്ത് വര്‍ഷത്തെ കാലാവധിയുളള ഗോള്‍ഡന്‍ വിസ നല്‍കാനാണ് സര്‍ക്കാരിന്റെ തീരുമാനം. യുഎഇ സാമ്പത്തിക തലസ്ഥാനം മാത്രം അല്ലെന്നും ജീവകാരുണ്യ തലസ്ഥാനം കൂടി ആണെന്നും ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ട്വീറ്റ് ചെയ്തു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി 320 ബില്യണ്‍ ദിര്‍ഹത്തിന്റെ സഹായം ചെയ്യാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications