ഇഷ്ട വാഹന നമ്പര്‍ സ്വന്തമാക്കാന്‍ ലേലത്തില്‍ പങ്കെടുത്തു പക്ഷെ നല്‍കിയതാകട്ടെ വണ്ടിചെക്ക്!!!

  • Posted By:
Subscribe to Oneindia Malayalam

അബുദാബി: വാഹന നമ്പര്‍ പ്ലേറ്റ് ലേലത്തില്‍ പങ്കെടുത്ത യുഎഇ പൗരന്‍ അധിക്രതരെ കബളിപ്പിച്ച കേസില്‍ അറസ്റ്റിലായി. കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് അബുദാബിയില്‍ നടന്ന വാഹന നമ്പര്‍ പ്ലേറ്റ് ലേലത്തിലാണ് ഇയാള്‍ വന്‍തുക ലേലത്തില്‍ അദ്ദേഹത്തിന്റെ ഇഷ്ട് നമ്പര്‍ സ്വന്തമാക്കിയത്.

തുടര്‍ന്ന് ഇയാള്‍ അധിക്രതര്‍ക്ക് കൈമാറിയ ചെക്ക് അക്കൗണ്ടില്‍ മതിയായ കാശില്ലാത്തതിന്റെ പേരില്‍ മടങ്ങുകയായിരുന്നു. ബന്ധപ്പെട്ട വകുപ്പ് പോലീസിനു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം അബുദാബി പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു.

uae-map

പിന്നീട് നടത്തിയ ചോദ്യം ചെയ്യലില്‍ പ്രതി പോലീസിനോട് കുറ്റം സമ്മതിച്ചതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടില്‍ പറയുന്നു.

English summary
Man bids Dhs31m for Abu Dhabi number plate arrested for fraud
Please Wait while comments are loading...