കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കവിത കൊള്ളാമോ സാറേ? നട്ടപ്പാതിരിയ്ക്ക് ഷാര്‍ജ പൊലീസിന് വരുന്ന കോളുകള്‍ ഇങ്ങനെ, മലയാളീസ്?

Google Oneindia Malayalam News

ഷാര്‍ജ: പൊലീസിന്റെ എമെര്‍ജന്‍സി നമ്പരായ 999ലേയ്ക്ക് വന്ന രസകരമായ ചില ഫോണ്‍കോളുകളെപ്പറ്റി മനസ് തുറക്കുകയാണ് ഷാര്‍ജ പൊലീസിലെ ഒരു ഉന്നത് പൊലീസ് ഉദ്യോഗസ്ഥന്‍. ഫയര്‍മാന്‍ എന്ന ചിത്രത്തില്‍ കിണറ്റില്‍ വീണ കോഴിയെ പോലും രക്ഷപ്പെടുത്തേണ്ടി വരുന്ന ഫയര്‍മാന്റെ അവസ്ഥ തന്നെയാണ് ഷാര്‍ജയിലെ പൊലീസുകാര്‍ക്കും.

പൊലീസ് ഓപ്പറേഷന്‍സ് ഡയറക്ടര്‍ ലെഫ്റ്റനന്റ് കേണല്‍ ജാസിം ബിന്‍ ഹാദയാണ് തങ്ങളുടെ എമെര്‍ജന്‍സി നമ്പരിലേയ്ക്ക് എത്തുന്ന കോളുകളെപ്പറ്റി മനസ് തുറന്നത്. അര്‍ധരാത്രി വിളിച്ച് താന്‍ പുതുതായി എഴുതിയ കവിതയെപ്പറ്റി പൊലീസുകാരോട് അഭിപ്രായം തേടിയ വിരുതന്‍ മുതല്‍ പറന്ന് പോയ തത്തയെ പിടിയ്ക്കാന്‍ പൊലീസിനെ വിളിച്ച വിദേശ വനിത വരെയുണ്ട് ഈ കൂട്ടത്തില്‍.

Emergency

അര്‍ധരാത്രിയില്‍ പൊലീസിനെ വിളിച്ച് താന്‍ എഴുതിയ കവിത ചൊല്ലുകയും അത് നന്നായിട്ടുണ്ടോ എന്ന് അഭിപ്രായം തേടുകയും ചെയ്ത യുവാവിനെ പൊലീസ് മേധാവി ഇപ്പോഴും ഓര്‍ക്കുന്നു. അരുമായിയ വളര്‍ത്തിയ തത്ത കൂട്ടില്‍ നിന്നും പറന്ന് മറ്റൊരു അപ്പാര്‍ട്ട്‌മെന്റിലേയ്ക്ക് പോയതില്‍ സങ്കടപ്പെട്ടാണ് വിദേശ വനിത പൊലീസിന്റെ സഹായം തേടിയത്.

സഹായം തേടുന്ന വരെ വിരട്ടുന്ന ഭാവം പൊലീസിനില്ല. ഏത് ആപത്തിലും തങ്ങളെ രക്ഷിയ്ക്കാന്‍ പൊലീസ് എത്തുമെന്ന പ്രതീക്ഷ കൊണ്ടാകണം 2015 ല്‍ ഇതുവരെ 280,000 ലേറെ കോളുകള്‍ 999ലേയ്ക്ക് എത്തിയത്. ഏറ്റവും കൂടുതല്‍ കോളുകള്‍ അപകട വിവരങ്ങള്‍ അറിയിക്കാന്‍ എത്തുന്നവയാണ്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ എമിറേറ്റില്‍ താമസിയ്ക്കുന്നതിനാല്‍ പൊലീസുകാരെ ഉറുദു, റഷ്യന്‍, ചൈനീസ് എന്നീ ഭാഷകളും പഠിപ്പിച്ചിട്ടുണ്ട്.

English summary
Man calls Sharjah 999 late night for opinion on poem
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X