ദുബായ്:എട്ടു വയസ്സുകാരിയ്ക്ക് പീഡനം,പുറത്തറിഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണി,പാക് യുവാവിന് ശിക്ഷ വിധിച്ചു

  • By: Sandra
Subscribe to Oneindia Malayalam

ദുബായ്: ഇന്ത്യക്കാരിയായ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച 21കാരനെ ശിക്ഷ കഴിഞ്ഞ് നാടുകടത്താന്‍ കോടതി ഉത്തരവ്. എട്ട് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിക്കുകയും വിവരം പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിലാണ് വിധി. ആറ് മാസം തടവ് ശിക്ഷ അനുഭവിച്ച ശേഷം പ്രതിയെ നാടുകടത്തും. തിങ്കളാഴ്ചയാണ് കേസില്‍ വിധി പറഞ്ഞത്.

ദുബായില്‍ സൈറ്റ് സൂപ്പര്‍വൈസറായി ജോലി ചെയ്തിരുന്ന പാക് യുവാവാണ് കേസിലെ പ്രതി. പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിന് പുറമേ ഭീഷണിപ്പെടുത്തിയതായും പ്രഥമദൃഷ്ട്യാ കോടതിയ്ക്ക് ബോധ്യമായി. എന്നാല്‍ പ്രായപൂര്‍ത്തിയായില്ലെന്ന് തെളിയിച്ച് കേസില്‍ നിന്ന് രക്ഷപ്പെടാന്‍ പാസ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള രേഖകള്‍ ഉപയോഗിച്ചെങ്കിലും യുവാവിനെതിരെ ശക്തമായ തെളിവുകളാണ് പൊലീസിന് ലഭിച്ചത്. ആഗസ്ത് 29നായിരുന്നു കേസിനാസ്പദമായ സംഭവം നടക്കുന്നത്.

20-rape

കളിസ്ഥലത്ത് ഇളയ സഹോദരനൊപ്പം കളിച്ചുകൊണ്ടിരിക്കെ യുവാവ് ഉപദ്രവിക്കുകയായിരുന്നുവെന്ന് ഇന്ത്യക്കാരിയായ പെണ്‍കുട്ടി കോടതിയില്‍ വ്യക്തമാക്കി. എന്നാല്‍ സംഭവത്തെത്തുടര്‍ന്ന് പരിഭ്രാന്തയായ രീതിയില്‍ കാണപ്പെട്ട പെണ്‍കുട്ടിയാണ് രക്ഷിതാക്കളോട് സംഭവത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. വിവരം പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്ന് യുവാവ് ഭീഷണിപ്പെടുത്തിയതായും പെണ്‍കുട്ടി രക്ഷിതാക്കളോട് പറഞ്ഞു. ഫോറന്‍സിക് പരിശോധനയില്‍ പെണ്‍കുട്ടിയുടെ കഴുത്തില്‍ ആഘാതമേറ്റതായി കണ്ടെത്തുകയും ചെയ്തു.

English summary
A 21-year-old Pak man who sexually abused a girl, 8, and then threatened to kill her if she informed anyone, was sentenced to 6 months in jail on Monday
Please Wait while comments are loading...