കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായ്: വീട്ടിലെത്താന്‍ കെട്ടിടങ്ങള്‍ കത്തിക്കുമെന്ന് ഭീഷണി; യുവാവിന് തടവും 2000 ദിര്‍ഹം പിഴയും

Google Oneindia Malayalam News

ദുബായ്: ജന്മനാട്ടിലെത്താന്‍ കെട്ടിടം കത്തിക്കുമെന്ന് പോലീസിനെ ഭീഷണിപ്പെടുത്തിയ കെനിയന്‍ പൗരന് തടവും 2000 ദിര്‍ഹം പിഴയും. തൊഴില്‍രഹിതനായ കെനിയന്‍ പൗരനാണ് ദുബായില്‍ നിന്ന് നാടുകടത്തുന്നതിന് വേണ്ടി ഇത്തരത്തിലൊരു നാടകത്തിന് തുടക്കം കുറിച്ചത്. പോലീസിനെ ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്നാണ് 25 കാരനായ പ്രതിക്ക് ദുബായ് കോടതി ഇയാള്‍ക്ക് മൂന്ന് മാസം തടവും 2000 ദിര്‍ഹം പിഴയും വിധിച്ചത്.

കഴിഞ്ഞ ഏപ്രില്‍ 17ന് വൈകിട്ട് അഞ്ചിനായിരുന്നു സംഭവം. ദുബായ് പോലീസിന്റെ ഓപ്പറേഷന്‍ റൂമിലേക്ക് വിളിച്ച യുവാവ് തന്നെ നാടുകടത്തിയില്ലെങ്കില്‍ ഇപ്പോള്‍ താമസിക്കുന്ന നയിസ് ഏരിയയിലെ കെട്ടിടം കത്തിച്ചു കളയുമെന്ന് ഭീഷണി മുഴക്കുകയായിരുന്നു. യുവാവിന്റെ മൊബൈല്‍ ഫോണ്‍ ട്രാക്ക് ചെയ്‌തെത്തിയ പോലീസാണ് മൂന്ന് മണിക്കൂറിന് ശേഷം പ്രതിയെ അറസ്റ്റ് ചെയ്തത്. അപ്പാര്‍ട്ട്‌മെന്റിലെത്തി പോലീസ് പരിശോധന നടത്തിയെങ്കിലും കുറ്റക്കാരനെ കണ്ടെത്താന്‍ കഴിഞ്ഞില്ല. പോലീസിനെ വിളിച്ച് ഭീഷണിപ്പെടുത്താനുപയോഗിച്ച മൊബൈല്‍ ഫോണ്‍ പോലീസ് പിടിച്ചെടുത്തു.

web


അറസ്റ്റ് ചെയ്ത ശേഷം കുറ്റം സമ്മതിച്ച പ്രതി ജന്മനാട്ടിലേക്ക് തിരിച്ചുപോകാനാണ് ഇത്തരത്തിലൊരു സാഹസത്തിന് മുതിര്‍ന്നതെന്ന് പറഞ്ഞു. മദ്യം ഉപയോഗം, വിസ കാലാവധി പൂര്‍ത്തിയായിട്ടും ദുബായില്‍ താമസിച്ചു എന്നിവയുള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. സുരക്ഷാ ജീവനക്കാരന്റെ വിസയില്‍ കഴിഞ്ഞ ഒക്ടോബര്‍ 18നാണ് പ്രതി ദുബായില്‍ എത്തിയതെന്ന് തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കണ്ടെത്തി. വിസ കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് സ്‌പോണ്‍സറെ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നുവെന്നും പോലീസ് കണ്ടെത്തി.

English summary
Man who get imprisonment and fine to threatened to blow up building gets to go home
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X