ദുബായ്; മൊബൈല്‍ ഫോണ്‍ വിപണി കൂടുതല്‍ കരുത്തേകുന്നു

  • Posted By:
Subscribe to Oneindia Malayalam

ദുബായ്: ടെക്‌നോളജിയുടെ വളര്‍ച്ച ഏറെ ഗുണം ചെയ്ത മേഖലകളില്‍ ഏറെ പ്രധാന്യം അര്‍ഹിക്കുന്നത് മൊബൈല്‍ ഫോണ്‍ വിപണിയാണെന്ന് ഈ മേഖലയിലുള്ളവര്‍ അവകാശപ്പെടുന്നു. ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ കമ്പനികള്‍ പരസ്പരം മത്സരിക്കുമ്പോള്‍ വിപണിയുടെ ഗുണം ലഭിക്കുന്നതും ഉപഭോക്താക്കള്‍ക്കാണെന്ന് ദേരയിലെ പ്രമുഖ മൊബൈല്‍ ഫോണ്‍ വിപണന കമ്പനി ഉടമയും മലയാളിയുമായ ടി.കെ യൂനസ് അഭിപ്രായപ്പെട്ടു.

ദുബായില്‍ ബിസിനസ്സ് സൗഹാര്‍ദ്ദ കൂട്ടായ്മ നല്‍കിയ ആദരവ് ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രമുഖ കമ്പനികള്‍ തമ്മില്‍ വിലയിലും സംവിധാനങ്ങളിലും മറ്റുള്ളവയില്‍ നിന്നും വിത്യസ്ത തേടി പഠനങ്ങള്‍ നടത്തി കൊണ്ടിരിക്കുകയാണ്. ഇത്തരം പഠനങ്ങള്‍ വഴി കണ്ടെത്തുന്ന മോഡലുകള്‍ സ്വന്തമാക്കാന്‍ ഉപഭോക്താക്കള്‍ ആഗ്രഹിക്കുന്നതും വിപണിയില്‍ മാറ്റങ്ങള്‍ക്ക് കാരണമാകുന്നതായി അദ്ദേഹം പറഞ്ഞു.

ukyunas

ദുബായ് ദേരയില്‍ സംഘടിപ്പിച്ച ആദരിക്കല്‍ ചടങ്ങില്‍ ഐ പി എ ചെയര്‍മാന്‍ എ കെ ഫൈസല്‍ മലബാര്‍ ഗോള്‍ഡ് ടി.കെ യൂനസ് പൊന്നാട അണിയിച്ചു. സി കെ മുഹമ്മദ് ഷാഫി, ഹാരിസ് വുഡ്‌സ്,തല്‍ഹത്ത്, എ എ കെ മുസ്തഫ, എം മുജീബ്, ലത്തീഫ്, ഫിറോസ് ക്ലാപ്‌സ്, യുനസ് തണല്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.

English summary
Mobile phone market gets more power
Please Wait while comments are loading...