കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെണ്‍കുട്ടികള്‍ക്കായി അജ്മാനില്‍ ആദ്യ ഇന്ത്യന്‍ സ്‌കൂള്‍ ഒരുങ്ങുന്നു

Google Oneindia Malayalam News

അജ്മാന്‍: ഹാബിറ്റാറ്റ് ഗ്രൂപ്പിന്റെ കീഴില്‍ പെണ്‍കുട്ടികള്‍ക്ക് മാത്രമായി ഹാബിറ്റാറ്റ് ഇന്ത്യന്‍ സ്‌കൂള്‍ അജ്മാനില്‍ ഒരുങ്ങുന്നതായി ബന്ധപ്പെട്ടവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഗ്രൂപ്പിനു കീഴിലെ പുതിയതും, നാലാമത്തേതുമായ സ്‌കൂള്‍ സംരംഭം ഹാബിറ്റാറ്റ് ഗേള്‍സ് സ്‌കൂള്‍ അടുത്ത അദ്ധ്യയനവര്‍ഷം 2017 ഏപ്രിലില്‍ പ്രവര്‍ത്തനമാരംഭിക്കുമെന്നും ഇവര്‍ അറിയിച്ചു.

പെണ്‍കുട്ടികള്‍ക്കു മാത്രമുള്ള അജ്മാനിലെ ആദ്യത്തെ ഇന്ത്യന്‍ സ്‌കൂളാണിത്. നേച്ചര്‍ സ്‌കൂള്‍, സൈബര്‍ സ്‌കൂള്‍, ആര്‍ട്‌സ്&സ്‌പോര്‍ട്‌സ് സ്‌കൂള്‍, ലാംഗ്വേജ്‌സ്‌കൂള്‍ എന്നിവയാണ് നിലവില്‍ ഗ്രൂപ്പിന്റെ കീഴിലുള്ള സ്‌കൂളുകള്‍. നേതൃത്വരംഗത്തുള്ള സ്ത്രീകളുടെ വര്‍ദ്ധിച്ച പങ്കാളിത്തമായിരിക്കും സ്‌കൂളിന്റെ പ്രധാന സവിശേഷത. അഞ്ചാം ക്ലാസുമുതല്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വേര്‍തിരിച്ച് വിദ്യാഭ്യാസം നടക്കുന്ന യു.എ.ഇ നിയമത്തിലെ സാധ്യതയെ ഉപയോഗപ്പെടുത്തിയാണ് ഗേള്‍സ്‌സ്‌കൂള്‍ വിഭാവനം ചെയ്തിരിക്കുന്നത്. നാലാംതരം വരെ ആണ്‍കുട്ടികള്‍ക്കും പ്രവേശനമുണ്ട്.

indian-school

ഗേള്‍സ് സ്‌കൂളിന്റെ ഗുണങ്ങളായി എണ്ണപ്പെടുന്ന നേതൃത്വത്തിലേക്കെത്താനുള്ള വര്‍ദ്ധിച്ച സാധ്യത, സ്വന്തത്തെക്കുറിച്ച് എപ്പോഴും ബോധവതികളാവാതെ സ്വയം വളരാനുള്ള സാഹചര്യം, മാതൃകാ വ്യക്തിത്വങ്ങളെ സ്വന്തം പരിസരങ്ങളില്‍ നിന്നു തന്നെ കണ്ടെടുക്കാനുള്ള സൗകര്യം എന്നിവയെ പരമാവധി ഉപയോഗപ്പെടുത്താനാണ് ഈ പരീക്ഷണത്തിലൂടെ ഹാബിറ്റാറ്റ് ഗ്രൂപ്പ് ശ്രമിക്കുന്നതെന്ന് ചെയര്‍മാന്‍ ശൈഖ്‌സുല്‍ത്താന്‍ ബിന്‍ സഖര്‍ റാഷെദ് അല്‍ നുഐമി പറഞ്ഞു.

രക്ഷിതാക്കളുടെ സൗകര്യത്തിനായി നാലാം ക്ലാസ്സുവരെയുള്ള ആണ്‍കുട്ടികള്‍ക്ക് പ്രവേശനം നല്‍കുക മാത്രമല്ല, അഞ്ചാം ക്ലാസിലേക്ക് ഹാബിറ്റാറ്റ് സ്‌കൂളിന്റെ കീഴിലുള്ള മറ്റൊരു സ്‌കൂളിലേക്ക് മാറ്റം നല്‍കുമെന്ന് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ സി.ടി. ഷംസു സമാന്‍ പറഞ്ഞു. സീറ്റുകള്‍ ലഭ്യമാണെങ്കില്‍ മറ്റ് ഹാബിറ്റാറ്റ് സ്‌കൂളുകളില്‍ നിന്ന് ഹാബിറ്റാറ്റ് ഗേള്‍സ് സ്‌കൂളിലേക്കും പെണ്‍കുട്ടികള്‍ക്ക് മാറ്റം വാങ്ങാവുതാണ്. അക്കാദമിക് ഡയറക്ടര്‍ സി.ടി. ആദിലും (ഡീന്‍ അക്കാദമിക്‌സ്) വസിം യൂസുഫ് ഭട്ടും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

English summary
New first Indian School for Girls opens in Ajman
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X