പിണറായിയെ കൊല്ലുമെന്ന് പ്രവാസി 'കില്ലർ നായർ'! ഭാര്യയേയും മകളേയും ബലാത്സംഗം ചെയ്യുമെന്നും...ഒടുവിൽ!!!
Recommended Video

ദുബായ്: മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്ന ഭീഷണിയുമായി പ്രവാസി മലയാളി. മുഖ്യമന്ത്രിയുടെ ഭാര്യയേയും മകളേയും ബലാത്സംഗം ചെയ്യുമെന്നും ഭീഷണിയുണ്ടായിരുന്നു. എന്നാല്‍ സംഗതി വിവാദമായപ്പോള്‍ നിരുപാധികം മാപ്പ് പറഞ്ഞ് ഫേസ്ബുക്ക് ലൈവ് വീഡിയോ ഡിലീറ്റ് ചെയ്യുകയും ചെയ്തു.
മുന്‍ ആര്‍എസ്എസ്/ബിജെപി പ്രവര്‍ത്തകന്‍ എന്ന് അവകാശപ്പെടുന്ന പ്രവാസിയായ കൃഷ്ണകുമാര്‍ മേനോന്‍ എന്ന ആളായിരുന്നു കഴിഞ്ഞ ദിവസം ഫേസ്ബുക്ക് ലൈവില്‍ എത്തി വധഭീഷണിയും അശ്ലീല പ്രയോഗങ്ങളും നടത്തിയത്. മന്ത്രി എംഎം മണിയേയും ഇയാള്‍അധിക്ഷേപിച്ചിരുന്നു.
സംഗതി വിവാദമായപ്പോള്‍ രണ്ട് പ്രവാസി മലയാളികള്‍ ഇയാളെ അന്വേഷിച്ച് കണ്ടുപിടിക്കുകയായിരുന്നു. അതിന് ശേഷം അന്വേഷിച്ചപ്പോള്‍ ആയിരുന്നു സത്യം വെളിപ്പെട്ടത്. പിന്നീട് നടന്നത് അടപടലം ഉള്ള മാപ്പ് ചോദിക്കലും പിണറായി പ്രശംസയും ആയിരുന്നു. യുവമോര്‍ച്ച നേതാവ് ലസിത പാലക്കലിനെ സോഷ്യല്‍ മീഡിയയില്‍ അപകീര്‍ത്തിപ്പെടുത്തിയ സംഭവത്തില്‍ പരാതി നല്‍കിയിട്ടും പോലീസ് നടപടിയെടുക്കുന്നില്ല എന്നതായിരുന്നു ഇയാളുടെ പ്രശ്‌നം!

ആര്‍എസ്എസ്സുകാരന്‍ ആയിരുന്നു
ഞാന്‍ കൃഷ്ണകുമാര്‍, കൃഷ്ണകുമാര്‍ നായര്‍ എന്ന് പറഞ്ഞ് പരിചയപ്പെടുത്തിക്കൊണ്ടായിരുന്നു ഫേസ്ബുക്ക് ലൈവിന്റെ തുടക്കം. താന്‍ പ്രവാസിയാണെന്നും ദുബായിലാണ് ജോലി ചെയ്യുന്നത് എന്നും പറയുന്നുണ്ട്. പഴയ ആര്‍എസ്എസ്സുകാരന്‍ ആണെന്ന അവകാശവാദവും വീഡിയോയില്‍ ഉണ്ട്.

കില്ലിങ്ങിന് വേണ്ടി
ദുബായിലെ ജോലി രാജിവച്ച് തിരിച്ച് നാട്ടിലേക്ക് വരികയാണ് എന്നാണ് പിന്നീട് പറഞ്ഞത്. നാട്ടിലേക്ക് വരുന്നതിന്റെ ഉദ്ദേശം 'കില്ലിങ്' ആണെന്നാണ് അവകാശപ്പെട്ടത്. പഴയ കത്തിയും സാധനങ്ങളും തേച്ച് മിനുക്കി എടുക്കാനുള്ള തയ്യാറെടുപ്പിലാണത്രെ. ഒരു വ്യക്തിയെ കൊല്ലാന്‍ തീരുമനിച്ചാല്‍ അതങ്ങ് ചെയ്യും എന്നും ഇയാള്‍ വീഡിയോയില്‍ പറയുന്നുണ്ട്.

ലസിതയാണ് വിഷയം
യുവമോര്‍ച്ച നേതാവ് ലസിത പാലയ്ക്കല്‍ നല്‍കിയ പരാതിയില്‍ പിണറായി വിജയന്റെ പോലീസ് ഒരു നടപടിയും എടക്കുന്നില്ല എന്നതാണ് ഇയാളുടെ പ്രശ്‌നം. ഇതേ കുറിച്ച് പച്ചത്തെറിയാണ് പറയുന്നത്. അതിനടയ്ക്ക് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ അല്‍പം പ്രശംസിക്കാനും കൃഷ്ണകുമാര്‍ നായര്‍ മടിക്കുന്നില്ല.

പച്ചത്തെറിവിളി
മുഖ്യമന്ത്രി പിണറായി വിജയനെ മാത്രമല്ല, അദ്ദേഹത്തിന്റെ അമ്മയേയും ഇയാള്‍ പരസ്യമായി പച്ചത്തെറി വിളിച്ച് അധിക്ഷേപിക്കുന്നുണ്ട്. ലൈംഗികാധിക്ഷേപം തന്നെയാണ് നടത്തിയിട്ടുള്ളത്. അതിനിടയില്‍ അല്‍പം ഹിന്ദിയിലും തെറി പറയുന്നുണ്ട്.

കള്ള് ചെത്താന്‍ പോകുന്നവന്‍
പിണറായി വിജയനെ ജാതീയമായും അധിക്ഷേപിക്കുന്നുണ്ട് ഇയാള്‍. കള്ള് ചെത്താന്‍ പോകുന്നവന്‍ കള്ള് ചെത്താന്‍ പോകണം. അല്ലാതെ ഈ പണിക്ക് ഇറങ്ങരുത് എന്നാണ് ഭീഷണി. കേരളത്തിലേക്ക് താന്‍ വരുന്നുണ്ടെന്നും പാസ്‌പോര്‍ട്ട് നമ്പര്‍ അടക്കം എല്ലാ വിവരങ്ങളും തരാമെന്നും ഒക്കെ പറയുന്നുണ്ട്. ചെയ്യാന്‍ പറ്റുന്നത് എന്താണെങ്കില്‍ ചെയ്യാന്‍ ആണ് വെല്ലുവിളി.

പടപടാന്ന് പൊട്ടിക്കും
നാട്ടില്‍ വന്നാല്‍ പിണറായി വിജയന്റെ വീട്ടില്‍ കയറി പടപടാന്ന് പൊട്ടിക്കും എന്നൊക്കെ ഭീഷണിപ്പെടുത്തുന്നുണ്ട് കൃഷ്ണകുമാര്‍ നായര്‍. അതിനുള്ള പണം സമ്പാദിക്കാന്‍ വേണ്ടി മാത്രമാണ് ദുബായില്‍ എത്തിയതത്രെ. മാസം തനിക്ക് രണ്ട് ലക്ഷം രൂപ ശമ്പളം ഉണ്ടെന്നും അവകാശപ്പെടുന്നത്. സീനിയര്‍ റിഗ്ഗ് സൂപ്പര്‍വൈസര്‍ ആണ് താനെന്നും ഇയാള്‍ പറയുന്നുണ്ട്.

ഭാര്യയേയും മകളേയും
പിണറായി വിജയന്റെ ഭാര്യയേയും മകളേയും അധിക്ഷേപിക്കുന്നുണ്ട് ഇയാള്‍. ബലാത്സംഗം ചെയ്യുമെന്നാണ് ഭീഷണി. അതിനിടയില്‍ ആണ് മന്ത്രി എംഎം മണിയേയും അധിക്ഷേപിക്കുന്നത്. കാട്ടുകുരങ്ങന്‍ മണി എന്നാണ് എംഎം മണിയെ അധിക്ഷേപിച്ചിരിക്കുന്നത്.

പിന്തുണ വേണമെന്ന്
തന്റെ വെല്ലുവിളിക്കുള്ള മറുപടി കിട്ടണം എന്നാണ് ലൈവ് വീഡിയോയില്‍ ഇയാള്‍ അവസാനം പറയുന്നത്. തനിക്ക് പിന്തുണ നല്‍കണം എന്ന് ഹൈന്ദവ സംഘടനകളോട് ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട്. അല്ലാത്ത പക്ഷം, കേരളത്തില്‍ ഹൈന്ദവ സംഘടനകള്‍ ഒന്നും വേണ്ടെന്നാണ് കക്ഷി പറയുന്നത്.
ഇതാണ് ആ വീഡിയോ
കൃഷ്ണകുമാര്‍ നായര്‍ എന്തായാലും ആ വീഡിയോ ഡിലീറ്റ് ചെയ്തിട്ടുണ്ട്. പക്ഷേ, അതിന് മുമ്പ് തന്നെ പലരും അത് ഡൗണ്‍ലോഡ് ചെയ്തിരുന്നു. വീഡിയോ കാണാം....

മാപ്പ് പറച്ചില്‍
സംഗതി വിവാദമായപ്പോള്‍ ആണ് കൃഷ്ണകുമാര്‍ നായര്‍ ആ വീഡിയോ ഡിലീറ്റ് ചെയ്തത്. അതിന് ശേഷം മാപ്പു പറഞ്ഞുകൊണ്ട് ഫേസ്ബുക്കില്‍ ഒരു കുറിപ്പും പ്രത്യക്ഷപ്പെട്ടിരുന്നു. പിന്നീട് ആ കുറിപ്പും അപ്രത്യക്ഷമായി. പക്ഷേ, മാപ്പുപറയുന്നതിന്റെ വീഡിയോ ഇപ്പോള്‍ വൈറല്‍ ആണ്.

രണ്ട് പ്രവാസികള്‍
രണ്ട് പ്രവാസി മലയാളികള്‍ ആണ് ഇയാളുടെ മാപ്പുപറച്ചില്‍ വീഡിയോ പുറത്ത് വിട്ടത്. ജലീലും ജുലാഷും. ഇവര്‍ ഇയാളെ ദുബായില്‍ കണ്ടെത്തുകയായിരുന്നു. ഇവര്‍ പറഞ്ഞപ്പോള്‍ ആണ് കാര്യങ്ങളുടെ ഗൗരവം മനസ്സിലായത് എന്നാണത്രെ കൃഷ്ണകുമാര്‍ നായര്‍ പ്രതികരിച്ചത്.

മദ്യലഹരിയില്‍
മദ്യലഹരിയില്‍ ആയിരുന്നു താന്‍ അങ്ങനെയൊക്കെ പറഞ്ഞത് എന്ന് പറഞ്ഞായിരുന്നു മാപ്പപേക്ഷ. പിണറായി വിജയനോടും അദ്ദേഹത്തിന്റെ കുടുംബത്തോടും മാപ്പ് ചോദിക്കുന്നുണ്ട് ഇയാള്‍. കേരള ജനതയോടും എംഎം എമണിയോടും കൂടി മാപ്പ് ചോദിപ്പിക്കുന്നുണ്ട് ആ പ്രവാസി സുഹൃത്തുക്കള്‍.

പ്രായത്തെ മാനിക്കണമെന്നും
ഇത്രയും പ്രായമായ ആളല്ലേ... അതെങ്കിലും മാനിക്കണം എന്നൊക്കെ പറഞ്ഞാണ് മാപ്പപേക്ഷ. പിണറായി വിജയന്‍ സര്‍ക്കാരിനെ ആവോളം പ്രശംസിക്കുന്നും ഉണ്ട് ഇദ്ദേഹം. സര്‍ക്കാര്‍ ചെയ്യുന്ന നല്ല കാര്യങ്ങള്‍ ഒന്നും ജനങ്ങള്‍ അറിയുന്നില്ലെന്നാണ് ഒടുവില്‍ പറഞ്ഞത്.
മാപ്പിന്റെ വീഡിയോ
ഇതാണ് കൃഷ്ണകുമാര്‍ നായര്‍ മാപ്പപേക്ഷിക്കുന്നതിന്റെ വീഡിയോ












Click it and Unblock the Notifications