കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗള്‍ഫ് മേഖല പ്രതിസന്ധിയിലേയ്ക്ക്: പ്രവാസികളെ കാത്തിരിക്കുന്നത് കഷ്ടകാലം, എണ്ണവില പണി തരും!!

  • By Sandra
Google Oneindia Malayalam News

റിയാദ്: അമേരിക്കയില്‍ വന്‍ എണ്ണ നിക്ഷേപം കണ്ടെത്തിയതോടെ ഗള്‍ഫ് നാടുകളെ കാത്തിരിക്കുന്നത് സാമ്പത്തിക പ്രതിസന്ധിയെന്ന് സൂചന. കഴിഞ്ഞ മൂന്ന് മാസത്തോളമായി എണ്ണവില കുറയുന്നതിന് പിന്നില്‍ അമേരിക്കയില്‍ എണ്ണ നിക്ഷേപം കണ്ടെത്തിയതാണെന്നും സൂചനയുണ്ട്. എണ്ണ ഉല്‍പ്പാദനം കൊണ്ട് സാമ്പത്തിക വ്യവസ്ഥ കെട്ടിപ്പടുത്ത ഗള്‍ഫ് രാഷ്ട്രങ്ങളുടെ സ്ഥിതി പരുങ്ങലിലാക്കിയത്. എണ്ണ ഉല്‍പ്പാദക കയറ്റുമതി ചെയ്യുന്ന രാഷ്ടങ്ങളുടെ സംഘടനായ ഒപെകും നോണ്‍ ഒപെക് രാഷ്ട്രങ്ങളും തമ്മിലുള്ള ഉടമ്പടി പ്രകാരം പ്രതിദിന ഉല്‍പ്പാദനം 18 ലക്ഷം ബാരലാക്കി കുറച്ചിരുന്നു.

യുഎസ് ക്രൂഡ് ഓയില്‍ ഉല്‍പ്പാദനം 4.5 മില്യണില്‍ നിന്ന് 5.33 മില്യണായി വര്‍ധിപ്പിച്ചിരുന്നതായി ചൊവ്വാഴ്ച അമേരിക്കന്‍ പെട്രോളിയം ഇന്‍സ്റ്റിറ്റ്യൂട്ട് റിപ്പോര്‍ട്ട് ചെയ്യുന്നു. എണ്ണ ഉല്‍പ്പാദനത്തില്‍ ഒപെക് കരാറിന്റെ അടിസ്ഥാനത്തില്‍ സൗദി എണ്ണ ഉല്‍പ്പാദനം കുറച്ചിരുന്നു. എണ്ണവിലയില്‍ പ്രകടമായ കുറവ് വന്ന സാഹചര്യത്തില്‍ നികുതി ചുമത്തി സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താന്‍ അന്താരാഷ്ട്ര നാണയ നിധി നിര്‍ദേശിച്ചിരുന്നു. നികുതിയില്ലാതെ ജീവിക്കുന്ന സൗദിക്കാര്‍ക്ക് ഐഎംഎഫ് നിര്‍ദ്ദേശം കനത്ത തിരിച്ചടിയാവും ഇത് നല്‍കുക.

petrol-bunk

ലോകത്തെ ഏറ്റവും വലിയ എണ്ണ കയറ്റുമതി ചെയ്യുന്ന സൗദിയെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ സൗദി ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാഷ്ട്രങ്ങളില്‍ ജോലി ചെയ്യുന്ന ലക്ഷക്കണക്കിന് മലയാളികളെയും ബാധിക്കും. സാമ്പത്തിക മുരടിപ്പ് ബാധിച്ചതോടെ ഇതില്‍ നിന്ന് രക്ഷ നേടുന്നതിനായി വന്‍കിട നിര്‍മാണ പദ്ധതികള്‍ സൗദി ജനുവരിയില്‍ നിര്‍ത്തിവച്ചിരുന്നു. നിക്ഷേപം വര്‍ധിപ്പിച്ച് സമ്പദ് വ്യവസ്ഥ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങള്‍ സൗദി ഭരണകൂടം ആരംഭിച്ചിരുന്നു. എണ്ണയ്ക്ക് പുറമേയുള്ള വരുമാനമാര്‍ഗ്ഗങ്ങളും സൗദി തേടിയിരുന്നു.

English summary
Oil prices slipped back towards three-month lows on Wednesday after data showed US crude inventories rising faster than expected, piling pressure on Opec to extend output cuts beyond June.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X