കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയുടെ സൗദി യാത്ര വെറുതെയായില്ല, പ്രവാസികള്‍ക്കായി വന്‍ പ്രഖ്യാപനങ്ങള്‍!

Google Oneindia Malayalam News

റിയാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സൗദി സന്ദര്‍ശനം പ്രതീക്ഷയോടെ കാത്തിരുന്ന പ്രവാസികളെ നിരാശരാക്കാതെ മോദി. സൗദിയുള്ള ഇന്ത്യക്കാര്‍ക്കുവേണ്ടി ഒട്ടേറെ പ്രഖ്യാപനങ്ങളാണ് മോദി നടത്തിയത്. 24 മണിയ്ക്കൂര്‍ ഹെല്‍പ് ലൈന്‍സേവനം, ഇ-മൈഗ്രേറ്റ് ഉള്‍പ്പടെ ഒട്ടേറെ പുത്തന്‍ പ്രഖ്യാപനങ്ങളാണ് മോദി നടത്തിയത്.

പ്രവസികള്‍ ഇന്ത്യയുടെ അഭിമാനമാണെന്നും അവരെ ബഹുമാനിയ്ക്കുന്നെന്നും മോദി. വിദേശ രാജ്യങ്ങളില്‍ ഇന്ത്യയുടെ പ്രതിച്ഛായ ഉയര്‍ത്താന്‍ പ്രവാസികള്‍ക്ക് വേണ്ട എല്ലാ സഹായങ്ങളും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

"നിങ്ങളില്‍ ആര്‍ക്കെങ്കിലും ഒരു അപകടം സംഭവിച്ചുവെന്ന് അറിഞ്ഞാല്‍ എനിയ്ക്കും വേദനയുണ്ടാകും കാരണം നിങ്ങളും എന്റെ കുടുംബത്തില്‍ തന്നെയുള്ളവരാണെന്ന് ഞാന്‍ കരുതുന്നു ഒപ്പം നിങ്ങളുടെ സന്തോഷങ്ങള്‍ എന്റേതുമാണ്"- മോദി പറയുന്നു. മോദിയുടെ ചില വാഗ്ദാനങ്ങള്‍ ഇങ്ങനെ.

പ്രവാസികളേ

പ്രവാസികളേ

പ്രവാവസികളുടെ പള്‍സ് ഇത്രത്തോളം മനസിലാക്കിയ മറ്റൊരു പ്രധാനമന്ത്രി ഉണ്ടോ എന്നത് അവ്യക്തം. ഏത് വിദേശ രാജ്യത്ത് പോയാലും പ്രവാസി ഇന്ത്യക്കാര്‍ക്ക് വാഗ്ദാനങ്ങള്‍ നല്‍കാന്‍ മോദി മറക്കാറില്ല.

ഹെല്‍പ്പ് ലൈന്‍

ഹെല്‍പ്പ് ലൈന്‍

സൗദി അറേബ്യയിലെ പ്രവാസി സമൂഹത്തെ ലക്ഷ്യമിട്ടാണ് ഈ സേവനം വാഗ്ദാനം ചെയ്യുന്നത്. 24 മണിയ്ക്കൂറും പ്രവര്‍ത്തിയ്ക്കുന്ന ബഹുഭാഷ ഹെല്‍പ് ലൈന്‍ സംവിധാനമാണിത്. പ്രവാസികള്‍ക്ക് അവരവരുട ഭാഷയില്‍ ഹെല്‍പ് ലൈനില്‍ സഹായം തേടാം.

റിസോഴ്‌സ് സെന്ററുകള്‍

റിസോഴ്‌സ് സെന്ററുകള്‍

റിയാദിലും ജിദ്ദയിലും ഇന്ത്യക്കാര്‍ക്ക് വേണ്ടി റിസോഴ്‌സ് സെന്ററുകള്‍ സ്ഥാപിയ്ക്കുമെന്നും മോദി.

ഇ-മൈഗ്രേറ്റ്

ഇ-മൈഗ്രേറ്റ്

കുടിയേറ്റം സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി സര്‍ക്കാര്‍ ഇ-മൈഗ്രേറ്റ് എന്ന പദ്ധതിയ്ക്ക് തുടക്കം കുറിച്ചിട്ടുണ്ടെന്നും വരും നാളുകളില്‍ പദ്ധതിയ്ക്ക് കീഴില്‍ നടത്തുമെന്നും മോദി

നിരന്തരം

നിരന്തരം

MyGov വെബ്‌സൈറ്റും 'Narendra Modi Mobile App' മുതലായവയും മൊബൈലില്‍ ലോഞ്ച് ചെയ്താല്‍ താനുമായി ആശയവിനിമയം നടത്താമെന്നും അദ്ദേഹം.

English summary
PM Narendra Modi announces 24X7 helpline for Saudi Arabia expats
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X