കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിഴ കൂടിയാല്‍ വാഹനം ദുബായ് പോലീസിന്...

Google Oneindia Malayalam News

ദുബായ്: വാഹനങ്ങളുടെയും റോഡ് ഉപയോഗിക്കുന്ന ജനങ്ങളുടെയും സുരക്ഷ മുന്‍നിര്‍ത്തി റോഡില്‍ അഭ്യാസ പ്രകടനങ്ങള്‍ അടക്കമുള്ള നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് കനത്ത പിഴ ശിക്ഷ നല്‍കാന്‍ ദുബായ് പോലീസ് തീരുമാനിച്ചു. കൂടാതെ 6000 ദിര്‍ഹത്തിനു മുകളിലാണ് വാഹനങ്ങള്‍ക്ക് ചുമത്തപ്പെട്ട പിഴയുടെ ആകെ തുകയെങ്കില്‍ അത്തരം വാഹനങ്ങള്‍ കണ്ടുകെട്ടാനും പോലീസ് തീരുമാനിച്ചു.

dubai-police-05

ദുബായ് ഭരണാധികാരിയും യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ പുതിയ മാനദണ്ഡങ്ങള്‍ പ്രകാരമാണ് പുതിയ നിയമങ്ങള്‍ക്ക് ദുബായ് പോലീസ് രൂപം നല്‍കിയിരിക്കുന്നത്.

ഇരുചക്രവാഹനങ്ങളില്‍ ചെന്ന് ഇടിക്കുകയും വാഹനങ്ങളുടെ എഞ്ചിനില്‍ മാറ്റം വരുത്തി റോഡില്‍ അഭ്യാസ പ്രകടനങ്ങള്‍ നടത്തുകയും ചെയ്യുന്ന വാഹനങ്ങള്‍ കണ്ടുകെട്ടാന്‍ നിലവില്‍ പോലീസിനു അധികാരമുണ്ട്. ഇത്തരം വാഹനങ്ങള്‍ വിട്ടു കിട്ടണമെങ്കില്‍ അമ്പതിനായിരം മുതല്‍ ഒരു ലക്ഷം ദിര്‍ഹം പിഴ വാഹന ഉടമ നല്‍കേണ്ടി വരും.

മുന്നു മാസത്തിനുള്ളില്‍ പിഴ അടച്ചില്ലെങ്കില്‍ വാഹനം വില്‍ക്കാനും പോലീസിന് അധികാരം ഉണ്ട്. കൂടാതെ ചുവപ്പു സിഗ്‌നല്‍ മറികടന്നു പോകുന്ന ട്രക്ക് ഡ്രൈവര്‍മാരെ ആജീവാനന്തം വിലക്കേര്‍പ്പെടുത്തി നാടുകടത്താനും പുതിയ നിയമത്തില്‍ പോലീസിന് അധികാരം നല്‍കുന്നുണ്ട്.

English summary
Dubai police seek stringent fine for drivers those who are violating traffic rules
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X