ഭീകരവാദത്തിനെതിരേ ഉറച്ച നിലപാട്; 9/11 ഓര്‍മദിനത്തില്‍ ഖത്തര്‍ അമീര്‍ യുഎസ് സൈനിക താവളത്തില്‍

  • Posted By:
Subscribe to Oneindia Malayalam

ദോഹ: ഖത്തര്‍ ഭീകരവാദത്തെ പ്രോല്‍സാഹിപ്പിക്കുന്നുവെന്ന സൗദി സഖ്യത്തിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയായി ഖത്തര്‍ അമീര്‍ ശെയ്ഖ് തമീം അമേരിക്കയുടെ വ്യോമതാവളം സന്ദര്‍ശിച്ചു. അതും സപ്തംബര്‍ 11ന് വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന്റെ ഓര്‍മദിനത്തില്‍.

തെക്കുപടിഞ്ഞാറന്‍ ദോഹയിലെ അല്‍ ഉദൈദ് എയര്‍ ബെയ്‌സ് സന്ദര്‍ശിച്ച ഖത്തര്‍ അമീര്‍, യു.എസ് കമാന്റര്‍ ലഫ്. ജനറല്‍ ജെഫ്രി ഹരിജിയനുമായും മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥരുമായും ഏറെ നേരം ചര്‍ച്ച നടത്തുകയും വ്യോമതാവളത്തിലെ യുദ്ധവിമാനങ്ങള്‍, ഹെലികോപ്റ്ററുകള്‍, മറ്റ് സൗകര്യങ്ങള്‍ തുടങ്ങിയവ സന്ദര്‍ശിക്കുകയും ചെയ്തു. ഭീകരവിരുദ്ധ പോരാട്ടത്തിലെ സഹകരണത്തെക്കുറിച്ചും അമേരിക്കയുമായുള്ള സൈനിക സഹകരണം ശക്തിപ്പെടുത്തുന്നതിനെ കുറിച്ചും സന്ദര്‍ശന വേളയില്‍ ചര്‍ച്ച ചെയ്തതായി ഖത്തര്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

doha

10,000 യു.എസ് വ്യോമസേനാംഗങ്ങളാണ് ദോഹയിലെ വ്യോമതാവളത്തിലുള്ളത്. ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഖത്തര്‍ സത്യസന്ധവും ഗൗരവതരവുമായ നിലപാടാണ് സ്വീകരിക്കുന്നതെന്ന സന്ദേശം അമേരിക്കയ്ക്കും തങ്ങള്‍ക്കെതിരേ ഉപരോധം ഏര്‍പ്പെടുത്തിയ അയല്‍ രാജ്യങ്ങള്‍ക്കും നല്‍കുകയാണ് ഇതിലൂടെ ഖത്തര്‍ ഭരണാധികാരി ലക്ഷ്യമിട്ടതെന്ന് വിലയിരുത്തപ്പെടുന്നു. അമേരിക്കയുമായുള്ള ഖത്തറിന്റെ ശക്തമായ ബന്ധം ഉയര്‍ത്തിക്കാട്ടുകയെന്ന ലക്ഷ്യവും സന്ദര്‍ശനത്തിനു പിന്നിലുണ്ട്.

അമീര്‍ ശെയ്ഖ് തമീം ഖത്തറിന്റെ അമീരി എയര്‍ ഫോഴ്‌സ്, യു.എസ് സെന്‍ട്രല്‍ കമാന്റിനു കീഴിലുള്ള കമ്പൈന്‍ഡ് എയര്‍ ഓപറേഷന്‍ സെന്റര്‍ എന്നിവയും സന്ദര്‍ശിച്ചതായി ഖത്തര്‍ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.

ഖത്തറിനെതിരായ ഉപരോധത്തിന്റെ പശ്ചാത്തലത്തില്‍ ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കുന്നതിന് മധ്യസ്ഥം വഹിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നോട്ടുവന്ന സാഹചര്യത്തിലാണ് ഈ സന്ദര്‍ശനമെന്നതും ശ്രദ്ധേയമാണ്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Qatar’s strong military relationship with the US was emphasized yesterday when the Emir paid a rare visit to the Al Udeid Air Base. The base, located southwest of Doha, is the largest such US facility in the region, hosting 10,000 troops

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്