കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിരിച്ചു വിടല്‍ നടപടി അവസാനിപ്പിച്ചതായി ഖത്തര്‍ പെട്രോളിയം

Google Oneindia Malayalam News

ദോഹ: കഴിഞ്ഞ ഏതാനും മാസങ്ങളായി കമ്പനിയില്‍ നടന്നു വന്നിരുന്ന ജീവനക്കാരെ പിരിച്ചു വിടല്‍ നടപടി അവസാനിപ്പിച്ചതായി കമ്പനി അധിക്രതര്‍ അറിയിച്ചു. ആഗോള വിപണിയിലുണ്ടായ എണ്ണ വില പ്രതിസന്ധി കമ്പനിയുടെ ആഭ്യന്തര ചിലവുകള്‍ കുറയ്ക്കുവാന്‍ നിര്‍ബന്ധിതമായെന്നും ഏറ്റവും കഴിവുള്ള ജീവനക്കാരെ നിലനിര്‍ത്തി അധികമായി വരുന്ന ജീവനക്കാരെ പിരിച്ചുവിടുകയല്ലാതെ മറ്റു മാര്‍ഗങ്ങളുണ്ടായിരിന്നില്ലെന്നും കമ്പനിയുടെ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ വ്യക്തമാക്കി.

പ്രതിസന്ധികള്‍ പരിഹരിച്ച് കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടു പോകുവാനായതായും, പുനസംഘടനാ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായതു കാരണം പിരിച്ചു വിടല്‍ നടപടികള്‍ അവസാനിപ്പിച്ചതായും കമ്പനി സി.ഇ.ഒ സാദ് ഷെരീദ കമ്പനി ആസ്ഥാനത്തു നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

doha-map

പിരിച്ചു വിടുന്ന ജീവനക്കാരുടെ എല്ലാവിധ ആനുകൂല്യങ്ങളും ക്യത്യമായി നല്‍കിയതായും കുട്ടികളുടെ വിദ്യാഭ്യാസത്തിന് തടസ്സം സ്രഷ്ടിക്കാത്ത രീതിയിലാണ് പിരിച്ചു വിടല്‍ നടപടികള്‍ പൂര്‍ത്തിയാക്കിയതെന്നും ഇവര്‍ വ്യക്തമാക്കി. അതേ സമയം മൊത്തം എത്ര ജീവനക്കാരെ പിരിച്ചുവിട്ടെന്ന് വ്യക്തമാക്കാന്‍ കമ്പനി അധിക്രതര്‍ തയ്യാറായില്ല. ഇതുമായി ബന്ധപ്പെട്ട് ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ തെറ്റാണെന്നും സി.ഇ.ഒ പറഞ്ഞു. മൂവായിരത്തോളം ജീവനക്കാരെ പിരിച്ചുവിട്ടെന്നാണ് പുറത്തു വരുന്ന വാര്‍ത്തകള്‍.

English summary
Qatar Petroleum chief says no more job losses for now
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X