വിസ ഇളവ്; ഖത്തര്‍ ടൂറിസം വന്‍ കുതിപ്പിലേക്ക്; ഗള്‍ഫ് രാജ്യങ്ങള്‍ ഞെട്ടലില്‍

  • Posted By:
Subscribe to Oneindia Malayalam

ദോഹ: ഖത്തര്‍ സന്ദര്‍ശിക്കാന്‍ 80 രാജ്യങ്ങള്‍ക്ക് വിസ ആവശ്യമില്ലെന്ന പുതിയ നിയമം ഖത്തര്‍ ടൂറിസത്തിന് വന്‍ കുതിപ്പുണ്ടാക്കുമെന്ന് റിപ്പോര്‍ട്ട്. ഇന്ത്യ ഉള്‍പ്പെടെ എണ്‍പത് രാജ്യക്കാര്‍ക്കാണ് ഈ സൗജന്യം ലഭ്യമാകുകയെന്ന് ഖത്തര്‍ ടൂറിസം അതോറിറ്റി അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഖത്തറിന്റെ വിസ ഇളവ് ഇതര ഗള്‍ഫ് രാജ്യങ്ങള്‍ക്ക് വന്‍ തിരിച്ചടിയാകും.

ഗള്‍ഫ് സന്ദര്‍ശിക്കാന്‍ താത്പര്യപ്പെടുന്നവര്‍ ഇനി ഫ് ളൈറ്റ് ടിക്കറ്റ് മാത്രം കരുതിയാല്‍ ഖത്തറിലെത്താവുന്ന സ്ഥിതിയാണ്. ജോലി അന്വേഷിക്കുന്നവര്‍ക്കും ഖത്തറില്‍ വിസയില്ലാതെ 30 ദിവസത്തേക്ക് പ്രവേശിക്കാം. കാലാവധി അവസാനിക്കുന്ന മുറയ്ക്ക് 30 ദിവസത്തേക്ക് ഇളവു നീട്ടുന്നതായി അപേക്ഷിക്കാനുമാകുമെന്നും ഖത്തര്‍ ടൂറിസം അതോറിറ്റി ചെയര്‍മാന്‍ ഹസന്‍ അല്‍ ഇബ്രാഹിം അറിയിച്ചു.

 visa-07-14810

സൗദി അറേബ്യ, യുഎഇ തുടങ്ങിയ പ്രമുഖ ഗള്‍ഫ് രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധം മറികടക്കാനാണ് ഖത്തറിന്റെ നീക്കം. പുതിയ നിയമം പ്രകാരം ഖത്തറില്‍ ലോക രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ഒഴുകിയെത്തിയേക്കും. ഖത്തറില്‍ പ്രവേശിക്കാന്‍ ആറ് മാസത്തെ കാലാവധിയുള്ള പാസ്‌പോര്‍ട്ടും മടക്കയാത്രക്കുള്ള ടിക്കറ്റും മാത്രമാണ് ഇനി ആവശ്യം. യാത്രക്കാരന്റെ പൗരത്വം നോക്കിയായിരിക്കും താമസിക്കാനുള്ള അനുമതി നല്‍കുന്നത്.

Qatar Offers Visa Free Entry, Everything You Want To Know

നേരത്തെ 2016 നവംബറില്‍ ഖത്തര്‍ സൗജന്യ ട്രാന്‍സിറ്റ് വീസ അനുവദിച്ചിരുന്നു. ഖത്തര്‍ വഴി യാത്ര ചെയ്യുന്ന കുറഞ്ഞത് അഞ്ച് മണിക്കൂര്‍ വിമാനത്താവളത്തില്‍ കഴിയേണ്ടി വരുന്നവര്‍ക്ക് 96 മണിക്കൂറിലേക്കുള്ള സൗജന്യ വിസയാണ് അനുവദിച്ചത്.

English summary
Qatar waives visas for 80 nationalities amid Gulf boycott
Please Wait while comments are loading...