കെഎസ് രാജന്‍ സ്മാരക പുരസ്‌കാരം റഫീഖ് പന്നിയങ്കരയ്ക്ക്

  • By: Desk
Subscribe to Oneindia Malayalam
റിയാദ്; പയ്യന്നൂര്‍ സൗഹൃദ വേദി ആറാമത് കെഎസ് രാജന്‍ സ്മാരക പുരസ്‌കാരം പ്രഖ്യാപിച്ചു. സാഹിത്യ രംഗത്ത് പ്രതിഭ തെളിയിച്ച റഫീഖ് പന്നിങ്കയങ്കരയ്ക്കാണ് അവാര്‍ഡ്. വാര്‍ത്ത സമ്മേളനത്തിലാണ് അവാര്‍ഡ് പ്രഖ്യാപനം നടന്നത്. പുരസ്‌കാരം അടുത്ത മാസം റിയാദില്‍ നടക്കുന്ന കെഎസ് രാജന്‍ അനുസ്മരണ ചടങ്ങില്‍ വെച്ച് വിതരണം ചെയ്യും.

സൗദി അറേബ്യയില്‍ പ്രവാസി സമൂഹത്തിന് മികച്ച സേവനം ചെയ്യുന്ന സാഹിത്യ മേഖലയില്‍ നിന്നുള്ള വ്യക്തിയെയാണ് ഈ വര്‍ഷം പുരസ്‌കാരത്തിന് തെരഞ്ഞെടുത്തതെന്ന് ഭാരവാഹികള്‍ പറഞ്ഞു. മാധ്യമം, ആതുരശുശ്രുഷ, ജീവകാരുണ്യം, അധ്യാപനം, കായികം തുടങ്ങിയ മേഖലകളിലായിരുന്നു കഴിഞ്ഞ വര്‍ഷങ്ങളില്‍ പുരസ്‌കാരം സമ്മാനിച്ചത്.

riyash-ksrajanaward

റിയാദില്‍ ഇരുപത്തിരണ്ട് വര്‍ഷങ്ങളായി ജോലി ചെയ്യുന്ന കോഴിക്കോട് സ്വദേശി റഫീഖ് പന്നിയങ്കരയെ അന്തിമ ലിസ്റ്റില്‍ എത്തിയ പത്ത് പേരില്‍ നിന്നാണ് പുരസ്‌കാരത്തിനായി തെരഞ്ഞെടുത്തത്. കഥാ സമാഹാരം, കവിത സമാഹാരം എന്നിവയ്ക്ക് പുറമെ ആനുകാലികങ്ങളില്‍ നിരവധി കഥയും കവിതയും കാര്‍ട്ടൂണുകളും പ്രസ്ഥീകരിച്ചിട്ടുണ്ട്.

പയ്യന്നൂര്‍ സൗഹൃദ വേദി പ്രസിഡണ്ട് എജി അബുബക്കര്‍, ജനറല്‍ സെക്രട്ടറി ഗോപിനാഥ് സംസാരി, മുസ്തഫ കവ്വായി, വിനോദ് വേങ്ങയില്‍ മധു എടച്ചേരി എന്നിവരാണ് വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തത്.

English summary
Riyadh KS Rajan Award.
Please Wait while comments are loading...