Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യയില്‍ നിരാശ, പക്ഷെ പ്രവാസികള്‍ക്ക് ചിരി: പണം ഒഴുകും; 10000 കോടി ഡോളർ കടന്നു, ചരിത്രത്തിലാദ്യം

രൂപയുടെ മൂല്യം തുടർച്ചയായി ഇടിയുന്നത് വിലക്കയറ്റം പോലുള്ള വലിയ പ്രതിസന്ധികളാണ് രാജ്യത്ത് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. ഡോളറിനെതിരെ 82.66 എന്ന നിരക്കിലാണ് രൂപയുടെ ഇന്നത്തെ വ്യാപാരം. ഒരു മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കാണ് ഇത്. കഴിഞ്ഞ ദിവസം 82.61ലായിരുന്നു രൂപ വ്യാപാരം അവസാനിപ്പിച്ചത്. വൻതോതിൽ ഡോളർ പുറത്തേക്ക് ഒഴുകുന്നതാണ് രൂപയുടെ തിരിച്ചടിക്കുള്ള പ്രധാനകാരണമെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.

വരും ദിവസങ്ങളിലും ഇത് തുടരുമെന്നാണ് സൂചനയെങ്കിലും അന്താരാഷ്ട്ര വിപണിയിൽ എണ്ണയുടെ വില കുറയുന്നതാണ് രൂപക്ക് ഗുണകരമാവാന്‍ സാധ്യതയുണ്ട്. അതേസമയം രൂപയുടെ മൂല്യ ഇടിയുന്നത് പതിവ് പോലെ പ്രവാസികള്‍ക്ക് നേട്ടമാവുന്നുണ്ട്.

ബുധനാഴ്‌ചയിലെ ആദ്യ വ്യാപാരത്തിൽ ഇന്ത്യൻ രൂപ

ബുധനാഴ്‌ചയിലെ ആദ്യ വ്യാപാരത്തിൽ ഇന്ത്യൻ രൂപയുടെ മൂല്യം എഇ ദിർഹത്തിനെതിരെ 22.54 എന്ന നിരക്കിലായിരുന്നു. ഇതോടെ പതിവ് പോലെ പ്രവാസികള്‍ നാട്ടിലേക്ക് പരമാവധി പണം അയക്കാനുള്ള ശ്രമത്തിലാണ്. അതേസമയം അടുത്ത കാലത്തായി ഈ ഉയർന്ന നിരക്ക് ഉള്ളതിനാല്‍ അയക്കുന്ന പണത്തില്‍ വലിയ വർധനവ് ഉണ്ടായിട്ടില്ല.അടുത്തിടെ പ്രവാസി പണം ഏറ്റവുമധികമെത്തുന്ന രാജ്യമായി ഇന്ത്യ മാറിയിരുന്നു. ഭാരതീയ പ്രവാസികളുടെ പണവരവിന്റെ കാര്യത്തിൽ 2022-ൽ അഞ്ച് ശതമാനം വർദ്ധനവാണ് ഉണ്ടായത്.

ഈ വർഷം അവസാനത്തോടെ ഇന്ത്യയിലേക്കുള്ള

ഈ വർഷം അവസാനത്തോടെ ഇന്ത്യയിലേക്കുള്ള നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്ഡിഐ) 8,000 കോടി ഡോളറാകും. ഇതിന്റെ 25 ശതമാനം അധികമായിരിക്കും പ്രവാസിപ്പണമൊഴുക്കെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 2021-നേക്കാൾ 12 ശതമാനം വളർച്ചയോടെ പണമൊഴുക്ക് ചരിത്രത്തിൽ ആദ്യമായി 10,000 കോടി ഡോളർ കടക്കുകുയം ചെയ്തു. പ്രവാസിപ്പണത്തില്‍ ചൈന, മെക്‌സിക്കോ, ഫിലിപ്പൈൻസ്, ഈജിപ്ത്, എന്നീ രാജ്യങ്ങളെ പിൻതള്ളിയാണ് ഇന്ത്യ മുന്നിലെത്തിയത്.

വിദേശ വിപണിയിലെ ഡോളറിന്റെ ആവശ്യകത

വിദേശ വിപണിയിലെ ഡോളറിന്റെ ആവശ്യകതയും വിദേശ ഫണ്ടുകളുടെ ഒഴുക്കും നിക്ഷേപകരുടെ തീരുമാനങ്ങളെ സ്വാധീനിച്ചെന്നാണ് ഫോറെക്സ് വ്യക്തമാക്കുന്നത്. യു.എസ് കേന്ദ്രബാങ്കായ ഫെഡ് റിസർവ് വീണ്ടും പലിശനിരക്കുകൾ ഉയർത്താനുള്ള സാധ്യത നിക്ഷേപകരെ അമേരിക്കൻ വിപണിയിലേക്ക് ആകർഷിപ്പിക്കുന്നുണ്ട്.

 റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ

കൂടാതെ, റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർ‌ ബി‌ ഐ) പ്രധാന റിപ്പോ നിരക്ക് ബുധനാഴ്ച 35 ബേസിസ് പോയിൻറ് (ബി‌ പി‌ എസ്) ഉയർത്തുകയും ചെയ്തു. തുടർച്ചയായ അഞ്ചാമത്തെ വർദ്ധനവാണ് ഇത്. ഉയർന്ന പണപ്പെരുപ്പം നിയന്ത്രിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ആർ ബി ഐ തങ്ങളുടെ തീരുമാനത്തിലുറച്ച് നില്‍ക്കുന്നത്. ഇത് രാജ്യത്ത് പലിശ വർധനവിന് ഉള്‍പ്പടേ കാരണമാക്കുകയും ചെയ്യും.

ആർ ബി ഐയിലെ മൂന്ന് അംഗങ്ങളും

ആർ ബി ഐയിലെ മൂന്ന് അംഗങ്ങളും മൂന്ന് ബാഹ്യ അംഗങ്ങളും അടങ്ങുന്ന മോണിറ്ററി പോളിസി കമ്മിറ്റിയിലെ (എംപിസി) ഭൂരിപക്ഷ തീരുമാനത്തിലാണ് പ്രധാന വായ്പാ നിരക്കായ റിപ്പോ നിരക്ക് 6.25 ശതമാനമായി ഉയർത്തിയത്. ആറ് അംഗങ്ങളിൽ അഞ്ച് പേരും വർദ്ധനവിനെ അനുകൂലിച്ച് വോട്ട് ചെയ്തു. അതേസമയം ഇതോടെ ഇന്ത്യൻ ഇന്റർബാങ്ക് ഫോറിൻ എക്‌സ്‌ചേഞ്ചിൽ, ഡോളറിനെതിരെ 82.74 ൽ ആരംഭിച്ച രൂപ, പിന്നീട് 82.75 ലേക്ക് താഴ്ന്നു. ഇതോടെ കഴിഞ്ഞ ദിവസത്തേക്കാള്‍ 25 പൈസയുടെ നഷ്ടമാണ് രേഖപ്പെടുത്തിയത്.

Eye Health: കണ്ണാണ്, സൂക്ഷിക്ഷണം; അലസത പാടില്ല: കണ്ണിന്റെ ആരോഗ്യത്തിന് എന്ത് കഴിക്കണം, എന്ത് പാടില്ല

ചൊവ്വാഴ്ച, ഡോളറിനെതിരെ രൂപയുടെ മൂല്യം

ചൊവ്വാഴ്ച, ഡോളറിനെതിരെ രൂപയുടെ മൂല്യം 65 പൈസ ഇടിഞ്ഞ് ഒരു മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 82.50 ലാണ് ക്ലോസ് ചെയ്തത്. ആഗോള എണ്ണ മാനദണ്ഡമായ ബ്രെന്റ് ക്രൂഡ് ഫ്യൂച്ചേഴ്സ് 0.09 ശതമാനം ഉയർന്ന് ബാരലിന് 79.42 ഡോളറിലെത്തുകയും ചെയ്തിട്ടുണ്ട് . ഇന്ത്യന്‍ ഓഹരി വിപണിയിലെ വീഴ്ചക്കള്‍ക്കും ഇന്ന് സാക്ഷ്യം വഹിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+