കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎഇയും ഇന്ത്യയും സഹിഷ്ണുതയുടെ വക്താക്കള്‍:സാദിഖലി ശിഹാബ് തങ്ങള്‍

Google Oneindia Malayalam News

ഷാര്‍ജ: സഹിഷ്ണുതയുടെയും സമാധാനത്തിന്റെയും വക്താക്കളാണ് ഇരു രാജ്യങ്ങളിലെയും ജനങ്ങളെന്നും ഇന്ത്യയിലെയും യുഎഇ ലെയും ജനതയെ കോര്‍ത്തിണക്കുന്നത് ഈ സഹവര്‍ത്തിത്വത്തിന്റെ കണ്ണിയാണെന്നും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ്തങ്ങള്‍ പറഞ്ഞു. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഹാളില്‍ ഷാര്‍ജ കെ.എം.സി.സി. സംഘടിപ്പിച്ച യുഎഇ ദേശീയദിനാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തൊഴില്‍ തേടി അനേകായിരങ്ങള്‍ ഈ നാട്ടിലെത്തിയപ്പോള്‍ അത് അതിജീവനത്തിന്റെ ബന്ധം കൂടിയായി. അന്നം നല്‍കുന്ന നാട് നമുക്ക് രണ്ടാമത്തെ മാതൃരാജ്യമാണ്.

kmccshj

നാലര പതിറ്റാണ്ടിനുള്ളില്‍ യു.എ.ഇ യുടെ വളര്‍ച്ച വിസ്മയകരമാണെന്നും അത് കഠിനാദ്ധ്വാനത്തിന്റേതാണെന്നും തങ്ങള്‍ അഭിപ്രായപ്പെട്ടു. നമ്മുടെ രാജ്യം ബഹുസ്വരതയുടേതാണ്. അവിടെ അസഹിഷ്ണുത വളര്‍ത്താന്‍ ആര് ശ്രമിച്ചാലും നടക്കില്ലെന്നും ജനാധിപത്യമാണ് ഇന്ത്യയുടെ പ്രൗഡിയെന്നും ഹര്‍ഷാരവങ്ങള്‍ക്കിടയില്‍ സാദിഖലി തങ്ങള്‍ പറഞ്ഞു. ചടങ്ങില്‍ പ്രസിഡന്റ് ടി.കെ.അബ്ദുല്‍ ഹമീദ് അദ്ധ്യക്ഷത വഹിച്ചു.

sharjahkmccuaeday-2

മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി.ഉണ്ണികൃഷ്ണന്‍, ഇബ്രാഹിം എളേറ്റില്‍, അഡ്വ വൈഎ റഹീം, വി.നാരായണന്‍ നായര്‍, കെ.ബാലകൃഷ്ണന്‍,നിസാര്‍ തളങ്കര,ഹാഷിം നൂഞ്ഞേരി,ഖാലിദ് പാറപ്പള്ളി എന്നിവര്‍ പ്രസംഗിച്ചു. ജനറല്‍ സെക്രട്ടരി അബ്ദുള്ള മല്ലച്ചേരി സ്വാഗതവും നിസാര്‍ വെള്ളികുളങ്ങര നന്ദിയും പറഞ്ഞു. പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്കു പോകുന്ന സലാം ഹാജി കുന്നിലിനെ ചടങ്ങില്‍ ഉപഹാരം നല്‍കി ആദരിച്ചു.

English summary
Saadiqali Shihab Thangal speaking about India and UAE
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X