സൗദി പൊതുമാപ്പ് പരിശോധന ശക്തമാക്കാന്‍ അധിക്രതര്‍

  • Posted By:
Subscribe to Oneindia Malayalam

സൗദി: രാജ്യത്ത് പ്രഖ്യാപിച്ച പൊതുമാപ്പ് കാലാവധി പ്രയോജനപ്പെടുത്താതെ അനധിക്രതമായി രാജ്യത്ത് തങ്ങുന്നവരെ കണ്ടെത്താന്‍ അധിക്രതര്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതായി വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പൊതുമാപ്പ് കാലാവധി അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ തിരിച്ച് പോയ രാജ്യക്കാരുടെ എണ്ണം പരിശോധിച്ചതിനു ശേഷമാണ് പദ്ധതി തയ്യാറാക്കുന്നത്. സൗദിയില്‍ പ്രഖ്യാപിച്ച പൊതുമാപ്പ് കാലാവധി അവസാനിക്കാന്‍ ദിവസങ്ങള്‍ ബാക്കിയിരിക്കെ അധികൃതര്‍ നടപടി ത്വരിതഗതിയിലാക്കി.

വിവിധ മന്ത്രാലയങ്ങളുടെ പ്രതിനിധികളുമായും, വ്യവസായ പ്രമുഖരുമായും കഴിഞ്ഞ ദിവസം കിഴക്കന്‍ പ്രവിശ്യ ഗവര്‍ണര്‍ അമീര്‍ സഊദ് ബിന്‍ നായിഫ് ചര്‍ച്ച നടത്തിയിരുന്നു. സ്ഥാപനങ്ങള്‍ അവരുടെ കീഴില്‍ അനധികൃത തൊഴിലാളികള്‍ ഇല്ല എന്നുറപ്പ് വരുത്തണമെന്ന് ഗവര്‍ണര്‍ നിര്‍ദേശിച്ചു. കാലാവധി കഴിഞ്ഞതിനു ശേഷം പിടികൂടുന്നവര്‍ കനത്ത നിയമ നടപടികള്‍ നേരിടേണ്ടി വരുമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

saudhi

ഇത്തരക്കാര്‍ക്ക് അഭയം നല്‍കുന്ന സ്ഥാപനങ്ങള്‍ക്കെതിരെയും നിയമ നടപടികള്‍ ആരംഭിക്കും. പൊതുമാപ്പ് കഴിയുന്നതോടെ രാജ്യത്ത് ശക്തമായ പരിശോധനക്ക് തുടക്കം കുറിക്കും. പിടിക്കപ്പെടുന്നവരെ ക്രിമിനല്‍ കുറ്റം ചുമത്തി വിചാരണ ചെയ്യുമെന്നും ഗവര്‍ണര്‍ പറഞ്ഞു. ഒരു തരത്തിലുള്ള ഇളവും പിന്നീട് പ്രതീക്ഷിക്കരുത് എന്നും കിഴക്കന്‍ പ്രവിശ്യ പോലീസ് വക്താവ് ജനറല്‍ സിയാദ് അല്‍ റുഖൈതി മുന്നറിയിപ്പും നല്കി.

English summary
Saudhi officials in search of Amnesty
Please Wait while comments are loading...