കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഏറ്റുമുട്ടലിന് വഴിയൊരുങ്ങുന്നു; ഹൂത്തി മിസൈലാക്രമണത്തിന് പിന്നില്‍ ഇറാനെന്ന് സൗദി

  • By Desk
Google Oneindia Malayalam News

റിയാദ്: റിയാദിലെ അന്താരാഷ്ട്ര വിമാനത്താവളം ലക്ഷ്യമാക്കി ഹൂത്തി വിമതര്‍ തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈലിനു പിന്നില്‍ ഇറാനാണെന്ന ആരോപണവുമായി സൗദി അറേബ്യ രംഗത്തെത്തി. ശനിയാഴ്ച യമന്‍ പ്രദേശത്തുനിന്ന് വിമാനത്താവളം ലക്ഷ്യമാക്കി വന്ന മിസൈല്‍ ലക്ഷ്യത്തിലെത്തുന്നതിന് മുമ്പ് സൗദി വ്യോമസേന തകര്‍ത്തിരുന്നു.


മിസൈല്‍ നിര്‍മിച്ചത് ഇറാനില്‍

മിസൈല്‍ നിര്‍മിച്ചത് ഇറാനില്‍

ഹൂത്തികള്‍ തൊടുത്തുവിട്ട മിസൈല്‍ നിര്‍മിച്ചത് ഇറാനില്‍ നിന്നാണെന്നതിന് തെളിവുണ്ടെന്നാണ് സൗദി അധികൃതരുടെ വാദം. വഴിമധ്യേ വച്ച് തകര്‍ത്ത മിസൈലിന്റെ അവശിഷ്ടങ്ങള്‍ പരിശോധിച്ചതില്‍ നിന്ന് അത് ഇറാന്‍ നിര്‍മിതമാണെന്നതിന് തെളിവുകള്‍ ലഭിച്ചതായി സൗദി പ്രസ് ഏജന്‍സി വഴി പ്രസിദ്ധീകരിച്ച ഒദ്യോഗിക പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.

 യു.എന്‍ പ്രമേയത്തിന്റെ ലംഘനം

യു.എന്‍ പ്രമേയത്തിന്റെ ലംഘനം

യമനിലെ അന്താരാഷ്ട്ര തലത്തില്‍ അംഗീകരിക്കപ്പെട്ട സര്‍ക്കാരിനെതിരേ യുദ്ധം ചെയ്യുന്ന വിമതര്‍ക്ക് ആയുധം നല്‍കുന്നത് യു.എന്‍ രക്ഷാ സമിതി പ്രമേയത്തിന് എതിരാണെന്ന് സൗദി അറേബ്യ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. ഹൂത്തികള്‍ക്ക് മിസൈല്‍ നല്‍കിയതിലൂടെ യു.എന്‍ സെക്യൂരിറ്റി കൗണ്‍സിലിന്റെ 2216-ാമത് പ്രമേയം ഇറാന്‍ ലംഘിച്ചിരിക്കുകയാണെന്നും സൗദി കുറ്റപ്പെടുത്തി.

രാജ്യത്തിനെതിരായ യുദ്ധ പ്രഖ്യാപനം

രാജ്യത്തിനെതിരായ യുദ്ധ പ്രഖ്യാപനം

സൗദി അറേബ്യയെയും രാജ്യത്തിലെ ജനങ്ങളെയും സുപ്രധാന കേന്ദ്രങ്ങളെയും ആക്രമിക്കാന്‍ തങ്ങളുടെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഹൂത്തികള്‍ക്ക് മിസൈല്‍ ഒളിച്ചുകടത്തി നല്‍കിയതിലൂടെ രാജ്യത്തിനെതിരേ യുദ്ധപ്രഖ്യാപനമാണ് ഇറാന്‍ നടത്തിയിരിക്കുന്നതെന്നും സൗദി ആരോപിച്ചു. മേഖലയിലെ സമാധാന ജീവിതം തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെ തങ്ങളുടെ ഏജന്റുമാരായ ഹൂത്തികളെ ഉപയോഗിച്ച് ഇറാന്‍ നടപ്പാക്കുന്ന സൈനിക അതിക്രമങ്ങളുടെ ഭാഗമാണിതെന്നും സൗദി ആരോപിച്ചു.

യമനിലേക്കുള്ള വഴികള്‍ അടച്ചു

യമനിലേക്കുള്ള വഴികള്‍ അടച്ചു

മിസൈല്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ യമനിലേക്കുള്ള കര-വ്യോമ-സമുദ്ര മാര്‍ഗങ്ങളെല്ലാം താല്‍ക്കാലികമായി അടയ്ക്കുന്നതായി സൗദി സഖ്യം അറിയിച്ചു. യമനിലേക്ക് മിസൈല്‍ എങ്ങനെയാണ് ഒളിച്ചുകടത്തിയതെന്ന് കണ്ടെത്തുന്നതിന് വേണ്ടിയാണിത്. ഇതേത്തുടര്‍ന്ന് യമന്‍ ദേശീയ എയര്‍ലൈന്‍സായ യമനിയയുടെ സൗദിയിലേക്കുള്ള എല്ലാ വിമാനസര്‍വീസുകളും നിര്‍ത്തിവച്ചു.

ഹൂത്തി നേതാക്കളുടെ തലയ്ക്ക് വിലയിട്ടു

ഹൂത്തി നേതാക്കളുടെ തലയ്ക്ക് വിലയിട്ടു

സൗദി വിമാനത്താവളം ലക്ഷ്യമാക്കി നടന്ന മിസൈലാക്രമണത്തെ തുടര്‍ന്ന് മുതിര്‍ന്ന 40 ഹൂത്തി നേതാക്കളെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് കോടിക്കണക്കിന് ഡോളര്‍ പാരിതോഷികം നല്‍കുമെന്ന് സൗദി പ്രഖ്യാപിച്ചിട്ടുണ്ട്. ഇവരുടെ അറസ്റ്റിലേക്ക് നയിക്കുന്ന വിവരങ്ങള്‍ നല്‍കുന്നവര്‍ക്കാണ് സമ്മാനം ലഭിക്കുക. ആക്രമണത്തിന് തിരിച്ചടിയായി ഹൂത്തികളുടെ കേന്ദ്രമായ സനായിലേക്ക് സൗദി സഖ്യം വ്യോമാക്രമണ പരമ്പര തന്നെ നടത്തിയിരുന്നു.


English summary
saudi accuses iran of potential act of war
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X