കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാന്തപുരത്തിന് സൗദിയില്‍ വിലക്ക്, സംഘടനാപ്രവര്‍ത്തനത്തിനും... കാരണമെന്ത്?

Google Oneindia Malayalam News

റിയാദ്: സൗദി അറേബ്യയെ എപ്പോഴും പ്രകീര്‍ത്തിയ്ക്കുന്ന ആളാണ് എപി സുന്നി വിഭാഗം നേതാവ് കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍. അടുത്തിടെ ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലും കാന്തപുരം ഇക്കാര്യം പറഞ്ഞിരുന്നു.

എന്നാല്‍ കാന്തപുരം അനുയായികളെ ഞെട്ടിപ്പിയ്ക്കുന്ന വിവരമാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. സൗദി അറേബ്യ കാന്തപുരത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിരിയ്ക്കുന്നു എന്നാണ് വാര്‍ത്ത. മീഡിയ വണ്‍ വാര്‍ത്താ ചാനല്‍ ആണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിയ്ക്കുന്നത്.

മതവിരുദ്ധ ചിന്തകളുടെ പേരിലാണ് വിലക്കെന്നാണ് റിപ്പോര്‍ട്ട്. എന്താണ് സത്യത്തില്‍ സംഭവിച്ചത്?

കാന്തപുരം

കാന്തപുരം

അറബ് രാജ്യങ്ങളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന സാമുദായിക നേതാവാണ് കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സ്ഥാപനങ്ങള്‍ക്ക് അറബ് രാജ്യങ്ങളില്‍ നിന്ന് കാര്യമായ സഹായങ്ങളും ലഭിയ്ക്കാറുണ്ടായിരുന്നു.

മതവിരുദ്ധ ചിന്ത

മതവിരുദ്ധ ചിന്ത

ഇസ്ലാമിക വിശ്വാസങ്ങള്‍ക്ക് വിരുദ്ധമായ ചിന്തകളുടെ പേരിലാണ് കാന്തപുരത്തിന് സൗദി അറേബ്യ വിലക്ക് ഏര്‍പ്പെടുത്തിയിരിയ്ക്കുന്നത് എന്നാണ് മീഡിയ വണ്‍ ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്താണ് മതവിരുദ്ധ ചിന്ത എന്ന് വ്യക്തമല്ല.

മതകാര്യ മന്ത്രാലയം

മതകാര്യ മന്ത്രാലയം

സൗദി അറേബ്യയിലെ മക്ക മതകാര്യ മന്ത്രാലയത്തിന്റേയും സൗദി ഗ്രാന്റ് മുഫ്തിയുടേയും കത്തുകളുടെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് റിപ്പോര്‍ട്ട്.

വിലക്കിന് പഴക്കം

വിലക്കിന് പഴക്കം

ഒരു മാസം മുമ്പാണ് സൗദി മതകാര്യ മന്ത്രാലയം കാന്തപുരത്തിന് വിലക്കേര്‍പ്പെടുത്തിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സെപ്തംബര്‍ ആറിന് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയതെന്നും വാര്‍ത്തയില്‍ പറയുന്നുണ്ട്.

പരിപാടി തടഞ്ഞു

പരിപാടി തടഞ്ഞു

എന്നാല്‍ വിലക്ക് സംബന്ധിച്ച് കാന്തപുരത്തിനോ, സംഘടനയ്‌ക്കോ നേരത്തെ വിവരം ഒന്നും ലഭിച്ചിരുന്നില്ലത്രെ. കഴിഞ്ഞ ദിവസം ദമാമിലെ ഒരു പരിപാടി തടയപ്പെട്ടതോടെയാണ് വിവരം പുറത്തറിയുന്നത് എന്നാണ് റിപ്പോര്‍ട്ട്.

തുടര്‍ന്നും വിലക്ക്

തുടര്‍ന്നും വിലക്ക്

കാന്തപുരത്തിന് വിലക്കുണ്ട്. അതുകൊണ്ട് തന്നെ എവിടേയെങ്കിലും കാന്തപുരത്തിന്റെ നേതൃത്വത്തില്‍ എന്തെങ്കിലും പരിപാടികള്‍ നടക്കുന്നുണ്ടെങ്കില്‍ വിവരം അറിയിക്കണം എന്നും മതകാര്യ മന്ത്രാലയത്തിന്റെ ഉത്തരവില്‍ പറയുന്നുണ്ടത്രെ.

ബറേല്‍വി

ബറേല്‍വി

ഇന്ത്യയിലെ ബറേല്‍വി ചിന്താധാരയുടെ തെക്കേ ഇന്ത്യയിലെ വക്താവാണ് കാന്തപുരം എന്ന് ഉത്തരവില്‍ പറയുന്നുണ്ടെന്നും മീഡിയ വണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

തിരുകേശ വിവാദം

തിരുകേശ വിവാദം

കാന്തപുരത്തിന്റെ നേതൃത്വത്തില്‍ തിരുകേശം സ്ഥാപിയ്ക്കുന്ന പള്ളി പണിയാന്‍ തീരുമാനമെടുത്തിരുന്നു. ഇത് വലിയ വിവാദങ്ങള്‍ക്കാണ് വഴിവച്ചത്. ഇത് ഇസ്ലാമിക വിരുദ്ധമാണെന്ന് അന്ന് ഒരു വിഭാഗം ആരോപിച്ചിരുന്നു.

വ്യാജ പ്രചാരണം

വ്യാജ പ്രചാരണം

കാന്തപുരത്തിന് സൗദി വിലക്കേര്‍പ്പെടുത്തി എന്നത് വ്യാജ പ്രചാരണമാണെന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്.

ഔദ്യോഗിക വിശദീകരണം

എന്തായാലും വിലക്ക് വാര്‍ത്തയോട് കാന്തപുരം ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടില്ല. എന്നാല്‍ സൗദി അറേബ്യയില്‍ നിന്നുള്ള അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റുകള്‍ ഇപ്പോഴും സജീവമാണ്. കഴിഞ്ഞ ദിവസം സൗദിയില്‍ ഒരുപരിപാടിയില്‍ പങ്കെടുത്തത് സംബന്ധിച്ച ഫേസ്ബുക്ക് പോസ്റ്റ് ആണിത്‌

English summary
Media reports that Saudi Arabia banned Kanthapuram AP Aboobacker Musalyar.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X