കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി;ജഡ്ജി പീഡിപ്പിക്കുന്നതായി ഭാര്യ കോടതിയില്‍

  • By Meera Balan
Google Oneindia Malayalam News

റിയാദ്‌: ജഡ്‌ജായ തന്റെ ഭര്‍ത്താവ്‌ തന്നെ ശാരീരകികമായും മാനസികമായും പീഡിപ്പിയ്‌ക്കുന്നുവെന്നും അപമാനിയ്‌ക്കുന്നുവെന്നും കാണിച്ച് യുവതി കോടതിയെ സമീപിച്ചു. ജഡ്‌ജിന്റെ അമ്മയും സഹോദരനും തന്റെ മകളെ തന്നില്‍ നിന്ന്‌ തട്ടിയെടുക്കാന്‍ ശ്രമിയ്‌ക്കുന്നെന്നും സ്‌ത്രീ കോടതിയില്‍ പറഞ്ഞു.

സ്‌ത്രീയ്‌ക്ക്‌ വിവാഹ മോചനം അനുവദിച്ചു. എന്നാല്‍ ഇവര്‍ ആവശ്യപ്പെട്ട ജീവനാംശം നല്‍കാന്‍ കോടതി ഉത്തരവായിട്ടില്ല. ഭര്‍ത്താവുമായി പിരിഞ്ഞ്‌ കഴിയുന്ന തന്നെയും തന്‍റെ മകളെയും ഭര്‍ത്താവിന്‍റെ അമ്മയും സഹോദരവും ഉപദ്രവിയ്‌ക്കുന്നുവെന്ന്‌ സ്‌ത്രീ പൊലീസില്‍ പരാതി നല്‍കി.

Crime

തന്റെ മകളെ കാറില്‍ പിന്തുടരുകയും ഇടിച്ച്‌ വീഴ്‌ത്തിയ ശേഷം തട്ടിക്കൊണ്ട്‌ പോകാന്‍ ശ്രമിച്ചെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. യുവതിയുടെ പരാതിയെത്തുടര്‍ന്ന്‌ അമ്മായി അമ്മയെ 14 ദിവസത്തേയ്‌ക്കും ഭര്‍തൃ സഹോദരനെ 20 ദിവസത്തേയ്‌ക്കും ജയിലിലേക്ക്‌ അയച്ചു.

യുവതി ജീവനാശമായി വന്‍ തുക ആവശ്യപ്പെട്ടെന്നാണ്‌ റിപ്പോര്‍ട്ട്‌. പക്ഷേ ഈ പണം നല്‍കാന്‍ കോടതി വിസമ്മതിച്ചതായും സൂചന. അല്‍ വതാനാണ്‌ വാര്‍ത്ത നല്‍കിയത്‌.കോടതിയെ സമീപിച്ചതോടെ ഭര്‍ത്താവില്‍ നിന്ന് യുവതിയ്‌ക്ക്‌ വിവാഹമോചനം ലഭിച്ചു. അതോടൊപ്പം തന്നെ ഭര്‍തൃബന്ധുക്കളെ ജയിലിലാക്കാനും കഴിഞ്ഞു.

English summary
Saudi judge accused of mistreating ex-wife
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X