കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യെമനില്‍ വീണ്ടും സൗദിയുടെ വ്യോമാക്രമണം

  • By Mithra Nair
Google Oneindia Malayalam News

സന: ഒരു മാസത്തോളമായി യെമനില്‍ നടത്തി വരുന്ന ആക്രമണത്തിന് താത്കാലിക വിരാമമിട്ട സൗദി മണിക്കൂറുകള്‍ക്കുള്ളില്‍ വ്യോമാക്രമണം പുനരാരംഭിച്ചു. തെയ്‌സില്‍ യെമനി സേനാവിഭാഗം ഹൂതി വിമതരുടെ ആക്രമണത്തിന് ഇരയായതോടെ സൗദി സേന പ്രത്യാക്രമണം ആരംഭിച്ചത്

ഹൂതികള്‍ക്കെതിരെയുള്ള ആദ്യഘട്ട ആക്രമണം നിര്‍ത്തിയെന്നും റിന്യൂവല്‍ ഓഫ് ഹോപ്പ് എന്ന രണ്ടാം ഘട്ടം ഉടന്‍ ആരംഭിക്കുമെന്നും നേരത്തെ സൗദി അറേബ്യ അറിയിച്ചിരുന്നു. ഹൂതികള്‍ ഉപയോഗിച്ചിരുന്ന ടാങ്കുകള്‍ക്ക് നേരെ വ്യോമാക്രമണം നടത്തിയതായി ഏദന്‍ ഡെപ്യൂട്ടി ഗവര്‍ണര്‍ നായക് അല്‍ ബക്രി അറിയിച്ചു. ഏദനിലും ഹൂതികളുടെ നിയന്ത്രണത്തിലുള്ള തായിസ് നഗരത്തിലും വ്യോമാക്രമണം നടത്തിയതായാണ് റിപ്പോര്‍ട്ടുകള്‍.

saudi.jpg -

ദലേഹിലും ഹുതയിലും മറ്റ് വടക്കന്‍ പ്രദശങ്ങളിലുമുണ്ടായ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായി സൈനിക ഉദ്യോഗസ്ഥന്‍ അറിയിച്ചു. യെമന്റെ വ്യോമമേഖലയില്‍ കടുത്ത നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ചൊവ്വാഴ്ച അര്‍ധ രാത്രിയോടെ യമനില്‍ ആക്രമണം അവസാനിപ്പിക്കുകയാണെന്ന് സൗദി സഖ്യസേന അറിയിച്ചിരുന്നു. ആക്രമണത്തിനു പിന്നില്‍ തങ്ങള്‍ക്കുണ്ടായിരുന്ന ലക്ഷ്യങ്ങള്‍ വിജയത്തിലെത്തിയെന്നും വിമതരുടെ മുന്നേറ്റം അവസാനിപ്പിക്കാന്‍ കഴിഞ്ഞെന്നും സൗദി വക്താവ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു

English summary
Saudi-led warplanes launched new strikes in Yemen on Wednesday, hours after Riyadh announced a halt to the four-week air campaign, as rebels seized a key loyalist base in the third city Taez.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X