കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഞ്ച് ദിവസത്തിനകം യമനില്‍ സൗദി കരയുദ്ധം ആരംഭിച്ചേക്കും

  • By Mithra Nair
Google Oneindia Malayalam News

സന: ആഭ്യന്തരയുദ്ധം രൂക്ഷമായ യമനില്‍ സൗദി അഞ്ച് ദിവസത്തിനകം കരയുദ്ധം ആരംഭിച്ചേക്കും. അതിനാല്‍ എല്ലാ വിദേശികളും അഞ്ച് ദിവസത്തിനകം രാജ്യം വിടണമെന്ന് യമന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടു. യെമന്‍ വിദേശമന്ത്രാലയത്തിന്റേതാണ് നിര്‍ദേശം.

യുദ്ധം രൂക്ഷമായ സാഹചര്യത്തിലാണ് ഇത്തരമൊരു മുന്നറിയിപ്പ്. യാത്രാരേഖകള്‍ ഇല്ലാത്തവരേയും രക്ഷപ്പെടുത്താനുള്ള സംവിധാനം ഒരുക്കുമെന്നും രക്ഷപ്പെടേണ്ടവര്‍ വിമാനത്താവളങ്ങളിലെത്തിച്ചേരണമെന്നും വിദേശകാര്യവക്താവ് അറിയിച്ചു.ആഭ്യന്തര യുദ്ധം രൂക്ഷമായ സാഹചര്യത്തിലാണ് സര്‍ക്കാറിന്റെ മുന്നറിയിപ്പ്.

photos-of-saudi-arabia-attacks-yemen-

ആഭ്യന്തര സംഘര്‍ഷം രൂക്ഷമായയെമനില്‍ നിന്ന് ജിബൂത്തിയിലെത്തി. രണ്ട് വിമാനങ്ങള്‍ കൂടി ഇന്ന് സന്‍ആയില്‍ നിന്ന് ഇന്ന് ഇന്ത്യക്കാരുമായി യാത്ര തിരിക്കും.രക്ഷാപ്രവര്‍ത്തനത്തിനയച്ച ഐ.എന്‍.എസ് മുംബൈ കപ്പല്‍ യമനില്‍ നിന്ന് ജിബൂതിയിലെത്തി. കപ്പലില്‍ 265 ഇന്ത്യക്കാരാണുള്ളത്. മറ്റൊരു കപ്പലായ ഐ.എന്‍.എസ് സുമിത്രക്ക് പക്ഷെ തീരത്ത് അടുക്കാനായിട്ടില്ല. സംഘര്‍ഷം രൂക്ഷമായതാണ് കപ്പല്‍ തിരിച്ചടിയായയത്.

അതിനിടെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി 24 മണിക്കൂര്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന് റെഡ് ക്രോസ് ആവശ്യപ്പെട്ടു. യമനിലെ യുദ്ധ സാഹചര്യങ്ങള്‍ വിലയിരുത്താന്‍ ഐക്യരാഷ്ട്രസഭ സുരക്ഷാ കൗണ്‍സില്‍ ഇന്നലെ യോഗം ചേര്‍ന്നിരുന്നു.

English summary
Amidst heavy shelling in Aden, India took great caution in evacuating 439 of its nationals to the naval ship INS Mumbai anchored off the coast ferrying the people in small batches by boat to the ship.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X