ജീവനക്കാരെ വശീകരിച്ച് മോഷണം, അറബ് യുവതി?
റിയാദ്: ജീവനക്കാരെ സംസാരിച്ച് മയക്കി മോഷണം നടത്തിയ അറബ് യുവതി പിടിയില്‍. തന്റെ മൂന്ന് മക്കളുടെയും സഹായത്തോടെയാണ് സ്ത്രീ മോഷണം നടത്തുന്നത്. തെയ്ഫിലെ ഒരു കമ്പ്യൂട്ടര്‍ കടയില്‍ ഇവര്‍ കഴിഞ്ഞ ദിവസം മോഷണം നടത്തി. എന്നാല്‍ സ്ത്രീയുടെ അശ്രദ്ധ തന്നെ ഇവരെ കുരുക്കി.
മക്കളോടൊപ്പം കടയിലെത്തിയ സ്ത്രീ രണ്ട് ജീവനക്കാരോട് കൊഞ്ചിക്കുഴഞ്ഞ് വര്‍ത്തമാനം പറഞ്ഞു. സ്ത്രീ സംസാരിയ്ക്കുന്നതിനിടയില്‍ 10 വയസ്സുള്ള ഇവരുടെ മകന്‍ ഒരു വിലകൂടിയ ലാപ്‌ടോപ്പുമായി കാറിനടത്തേക്ക് പോയി. മകന്‍ പോയി എന്നുറപ്പായപ്പോള്‍ കടക്കാരോട് യാത്ര പറഞ്ഞ് സ്ത്രീയും പന്ത്രണ്ട് വയസുള്ള മകളും പോവുകയായിരുന്നു.

ഇവര്‍ പോയ ശേഷമാണ് മോഷണ വിവരം ജീവനക്കാര്‍ക്ക് മനസിലാവുന്നത്. എന്നാല്‍ നിമിഷ നേരങ്ങള്‍ക്കുള്ളില്‍ തന്നെ സ്ത്രീയുടെ വീട്ടില്‍ പൊലീസെത്തി. എങ്ങനെയാണെന്നല്ലേ. മോഷണം നടത്തിയ ശേഷം ധൃതിയില്‍ വീട്ടിലേക്ക് പോയ സ്ത്രീ തന്റെ എട്ടുവയസുകാരിയായ മകളെ തിരികെ കൂട്ടാന്‍ മറന്നുപോയി.
കുട്ടി നല്‍കിയ അഡ്രസില്‍ പൊലീസ് സ്ത്രീയുടെ വീട്ടിലെത്തുക്കയും ലാപ്‌ടോപ്പ് കണ്ടെടുക്കുകയും ചെയ്തു. സ്ത്രീയയെും മകനെയും അറസ്റ്റ് ചെയ്തു. മകനെ ദുര്‍ഗുണ പരിഹാര പാഠശാലയിലേക്ക് അയച്ചു. സ്ത്രീ പോയശേഷമാണ് അവര്‍ തങ്ങളെ സംസാരിച്ച് മയക്കി മോഷണം നടത്തിയതാണെന്ന് മനസിലായതെന്ന് കടയിലെ ജീവനക്കാര്‍ പറഞ്ഞു.












Click it and Unblock the Notifications