കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആരോപണം തെളിയിച്ചാല്‍ കമ്മിറ്റി പിരിച്ചുവിടാമെന്ന് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍

Google Oneindia Malayalam News

ഷാര്‍ജ: അഴിമതിക്കാരെ ഒരു കാരണവശാലും അസോസിയേഷനില്‍ വെച്ചു പൊറുപ്പിക്കില്ലെന്നും അഴിമതി തെളിഞ്ഞാല്‍ അത്തരക്കാര്‍ക്ക് ആജീവാനന്തം വിലക്കേര്‍പ്പെടുത്തുമെന്നും ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഭാരവാഹികള്‍ ദുബായില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പ്രസിഡന്റോ സെക്രട്ടറിയോ മറ്റു കമ്മിറ്റി ഭാരവാഹികളോ അസോസിയേഷനുമായി ബന്ധപ്പെടുന്ന പുറം കരാര്‍ ജോലികളില്‍ കൈകടത്താറില്ല.

ക്യത്യമായി മാനദണ്ഡങ്ങള്‍ പാലിച്ചാണോ ഓരോ പ്രവര്‍ത്തികളും കമ്പനികളെ ഏല്‍പ്പിച്ചിരിക്കുന്നതെന്ന് പരിശോധന നടത്തുക മാത്രമാണ് ചെയ്യാറുള്ളെന്നും മറിച്ചുള്ള ആരോപണങ്ങള്‍ വാസ്തവ വിരുദ്ധമാണെന്നും ഇവര്‍ അവകാശപ്പെടുന്നു. പുറം ജോലികള്‍ക്കായി അസോസിയേഷനില്‍ എത്തുന്ന ടെണ്ടറുകള്‍ പുറത്തുള്ളവര്‍ക്ക് ചോര്‍ത്തി നല്‍കുന്നതായുള്ള ആരോപണത്തെ കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് ഇതു വെറും ആരോപണങ്ങള്‍ മാത്രമാണെന്നും കമ്മിറ്റി ഭാരവാഹികളോ ബന്ധപ്പെട്ടവരോ ഇത്തരത്തിലുള്ള ഏതെങ്കിലും ഒരു കരാര്‍ ഏറ്റെടുത്തതായി തെളിയിച്ചാല്‍ കമ്മിറ്റി പിരിച്ചുവിടാമെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.

വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കരാറുകാരനില്‍ നിന്നും കമ്മീഷന്‍ പറ്റിയ സബീറിനെതിരെ നടപടികള്‍ സ്വീകരിച്ചത്. ഇയാളെ ആജീവാനന്തം അസോസിയേഷനില്‍ നിന്നും പുറത്താക്കിയിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നറിയാന്‍ ഒരന്യേഷണ കമ്മീഷന്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവര്‍ കണ്ടെത്തുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും തുടര്‍നടപടികള്‍ സ്വീകരിക്കുകയെന്നും ഭാരവാഹികള്‍ അറിയിച്ചു. സബീര്‍ കൈപറ്റിയ 3.78 ലക്ഷം ദിര്‍ഹം തിരിച്ചുപിടിക്കണമെന്ന് കരാറുകാരനോട് രേഖാമൂലം അസോസിയേഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇല്ലങ്കില്‍ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും, കരാറുകാരന് കൊടുക്കുവാനുള്ള തുകയില്‍ ഈ തുക കുറച്ചുള്ള തുക നല്‍കിയാല്‍ മതിയെന്നാണ് കമ്മിറ്റി തീരുമാനമെന്നും ഇവര്‍ അറിയിച്ചു.

സംഭവത്തില്‍ മുന്‍ ജോയിന്റ് സെക്രട്ടറി പി.എ അസ്ലമിനെതിരെയും പരാതികള്‍ ലഭിച്ച സാഹചര്യത്തില്‍ ഇദ്ദേഹത്തെയും അസോസിയേഷനില്‍ നിന്നും പുറത്താക്കിയിട്ടുണ്ട്. എന്നാല്‍ ഇയാള്‍ക്കെതിരെയുള്ള തെളിവുകള്‍ കൂടുതല്‍ ലഭിച്ചതിനുശേഷം ഇദ്ദേഹത്തിനും വിലക്കേര്‍പ്പെടുത്തുമെന്ന് പ്രസിഡന്റ് അഡ്വ.വൈ.എ റഹീം പറഞ്ഞു. കുറഞ്ഞ വരുമാനക്കാരായ പ്രവാസികള്‍ക്ക് തങ്ങളുടെ കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള ഏക ആശ്രയമാണ് ഷാര്‍ജ ഇന്ത്യന്‍ സ്‌കൂള്‍, വിവാദങ്ങളില്‍പ്പെടുത്തി സ്‌കൂള്‍ നിര്‍മ്മാണ പ്രവര്‍ത്തികളില്‍ തടസ്സം സ്രഷ്ടിക്കുന്നത് ആയിരക്കണക്കിന് കുട്ടികളുടെ ഭാവി അവതാളത്തിലാക്കാന്‍ മാത്രമെ കാരണമാവുകയുള്ളുവെന്നും വൈ.എ റഹീം കൂട്ടിച്ചേര്‍ത്തു.

sharjahh

നിലവില്‍ മൂവായിരത്തിലധികം കുട്ടികള്‍ സ്‌കൂളില്‍ നിന്നും പുറത്തുപോകലിന്റെ വക്കിലാണ്, പുതിയ കെട്ടിടം പണിത് കുട്ടികളെ എത്രയും പെട്ടന്ന് അങ്ങോട്ട് മാറ്റിയില്ലെങ്കില്‍ പുതിയ അഡ്മിഷന്‍ അടക്കമുള്ള നടപടികള്‍ അവതാളത്തിലാകുമെന്നും അദ്ദേഹം വ്യക്തമാക്കി. അസോസിയേഷനുമായി ബന്ധപ്പെട്ട കരാര്‍ ജോലികള്‍ പരമാവധി വിലപേശി ലഭിക്കാവുന്നതില്‍ ഏറ്റവും കുറഞ്ഞ ടെണ്ടറിനാണ് ജോലികള്‍ നല്‍കുന്നത്.

മുന്‍ കാലങ്ങളില്‍ ആരെങ്കിലും ഇത്തരത്തില്‍ കമ്മീഷന്‍ പറ്റിയതായി തെളിവുകള്‍ ഉണ്ടെങ്കില്‍ അത് കമ്മിറ്റി മുമ്പാകെ ഹാജരാക്കിയാല്‍ അത്തരക്കാര്‍ക്കെതിരെയും നടപടി കൈക്കൊള്ളാമെന്ന് അസോസിയേഷന്‍ വ്യക്തമാക്കി. ജനറല്‍ സെക്രട്ടറി ബിജുസോമന്‍, വൈസ് പ്രസി.ബാബുവര്‍ഗ്ഗീസ്, അഡ്വ അജി കുര്യാക്കോസ്, അബ്ദുള്ള മല്ലച്ചേരി, വിഎം മൊയ്തീന്‍, ഉണ്ണിക്യഷ്ണന്‍, മാധവന്‍ നായര്‍, അബ്ദുല്‍ മജീദ് തുടങ്ങിയവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

English summary
Sharjah Indian association about their rules
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X