Get Updates
Get notified of breaking news, exclusive insights, and must-see stories!

ഷാര്‍ജ മലബാര്‍ ഗോള്‍ഡ് ജ്വല്ലറി കവര്‍ച്ച; 3 പാക്കിസ്ഥാന്‍കാര്‍ പിടിയില്‍

ഷാര്‍ജ: റോളയിലെ മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് ഷോറൂമില്‍ നിന്ന് 15 ലക്ഷം ദിര്‍ഹത്തിന്റെ ആഭരണം മോഷ്ടിച്ച സംഘത്തെ മണിക്കൂറുകള്‍ക്കകം ഷാര്‍ജ പോലീസ് പിടികൂടി. പിടികൂടിയ മൂന്നുപേരും പാക്കിസ്ഥാന്‍ സ്വദേശികളാണ്. ഒരാള്‍ കവര്‍ച്ചയ്ക്ക് പിന്നാലെ രാജ്യം വിട്ടതായി പോലീസ് അറിയിച്ചു. ഇവര്‍ മോഷ്ടിച്ച ആഭരണങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്.

സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പോലീസ് പ്രതികളെ പിടികൂടിയത്. പ്രതികള്‍ മോഷണത്തില്‍ അതിസമര്‍ഥന്മാരാണെന്നാണ് പോലീസ് നല്‍കുന്ന സൂചന. കേവലം മൂന്നര മിനിറ്റുകൊണ്ട് മോഷണം നടത്തുകയും പ്രധാനപ്രതി നാലുമണിക്കൂറിനകം രാജ്യം വിടുകയും ചെയ്തത് പോലീസിനെപോലും അമ്പരപ്പിച്ചിട്ടുണ്ട്.

sharjahmalabargold

ശനിയാഴ്ച പുലര്‍ച്ചെ നാലുമണിയോടെയാണ് കവര്‍ച്ച നടന്നത്. വെള്ളിയാഴ്ച രാവിലെ എട്ട് മുതല്‍ പ്രതികള്‍ മോഷണസ്ഥലം മനസിലാക്കാനായി പ്രദേശിത്തുണ്ടായിരുന്നു. തുടര്‍ന്ന് മലബാര്‍ ഷോറൂമില്‍ കവര്‍ച്ച നടത്തുകയായിരുന്നു. കടയുടെ പൂട്ടുപൊളിച്ചാണ് അകത്തു കടന്നത്. ഒരാള്‍ ഉള്ളില്‍ മോഷണം നടത്തിയപ്പോള്‍ മറ്റു മൂന്നുപേര്‍ പുറത്ത് കാവല്‍നിന്നു.


ഷോറൂമുമായി ബന്ധിപ്പിച്ച സുരക്ഷാ അലാറം പൊലീസ് ഓപ്പറേഷന്‍സ് റൂമില്‍ മുഴങ്ങിയതിനെ തുടര്‍ന്ന് അഞ്ചുമിനുട്ടിനകം പൊലീസ് സ്ഥലത്തെത്തി. എന്നാല്‍, മൂന്നരമിനിറ്റുകൊണ്ട് മോഷണം കഴിഞ്ഞു പ്രതികള്‍ സ്ഥലത്തുനിന്നും രക്ഷപ്പെട്ടിരുന്നു. അകത്തുകടന്ന് ആഭരണങ്ങള്‍ കവര്‍ന്ന പ്രതി നാലുമണിക്കൂറിനകം രാജ്യം വിട്ടു. മറ്റുള്ളവര്‍ ആഭരണങ്ങള്‍ കാര്‍ഗോ വഴി അയക്കാന്‍ ജബല്‍ അലി തുറമുഖത്തെത്തിച്ചു. ഇവിടെവെച്ചാണ് പ്രതികള്‍ പിടിയിലാകുന്നത്. ഒരാള്‍ റെസിഡന്‍സ് വിസയുള്ളയാളും മറ്റുള്ളവര്‍ സന്ദര്‍ശകവിസയിലുമായിരുന്നു. രക്ഷപ്പെട്ടയാളെ പിടികൂടാന്‍ ഇന്റര്‍പോളിന്റെ സഹായം തേടിയിട്ടുണ്ടെന്ന് ഷാര്‍ജ പൊലീസ് സി.ഐ.ഡി വിഭാഗം തലവന്‍ കേണല്‍ ഇബ്രാഹിം അല്‍ ഹാജിരി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+