Get Updates
Get notified of breaking news, exclusive insights, and must-see stories!

Viral Video- കൊച്ചിയിലേക്കുള്ള വിമാനത്തില്‍ പുക ഉയര്‍ന്നത് ടേക്ക് ഓഫിന് തൊട്ടുമുന്‍പ്, ഒഴിവായത് വന്‍ദുരന്തം

മസ്‌കറ്റ്: മസ്‌കറ്റില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രക്ക് തൊട്ടുമുന്‍പ് വിമാനത്തില്‍ നിന്ന് പുക ഉയര്‍ന്നതിന്റെ അമ്പരപ്പ് ഇനിയും വിട്ടുമാറിയിട്ടില്ല യാത്രക്കാര്‍ക്ക്. മസ്‌കറ്റില്‍ നിന്നും കൊച്ചിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലാണ് ടേക്ക് ഓഫിന് തൊട്ടുമുന്‍പ് പുക ഉയര്‍ന്നത്.

DSQSS

പറന്നുയരുന്നതിന് മുന്‍പ് പുക കണ്ടതോടെ യാത്രക്കാരെ പെട്ടെന്ന് തന്നെ ഒഴിപ്പിക്കുകയായിരുന്നു. വലിയ ദുരന്തമാണ് ഇതോടെ മാറി പോയത്. വിമാനത്തിന്റെ ഇടത് വശത്തെ ചിറകില്‍ നിന്നായിരുന്നു പുക ഉയര്‍ന്നത്.

ഇതോടെ എമര്‍ജന്‍സി വിന്‍ഡോ വഴി യാത്രക്കാരെ പുറത്തേക്ക് എത്തിച്ച് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയായിരുന്നു. യാത്രക്കാര്‍ പരിഭ്രാന്തരായെങ്കിലും ജീവനക്കാര്‍ സമയോചിതമായി ഇടപെട്ടതോടെ ആണ് മറ്റ് അനിഷ്ടസംഭവങ്ങളൊന്നും ഉണ്ടായില്ല.

യാത്രക്കാരില്‍ പലരും കുട്ടികളെ അടക്കം എടുത്ത് വിമാനത്തിനുള്ളില്‍ നിന്ന് ഓടുകയായിരുന്നു. ഇതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ പ്രചരിക്കുന്നുണ്ട്. പ്രദേശിക സമയം 11 മണിയോടെ ആയിരുന്നു സംഭവം.

ഇതാ യഥാര്‍ത്ഥ ഏജ് ഇന്‍ റിവേഴ്‌സ് ഗിയര്‍.. മറ്റുള്ളവര്‍ പ്ലീസ് സ്റ്റെപ് ബാക്ക്; വീണ്ടും തരംഗമാകാന്‍ രമ്യ കൃഷ്ണന്‍

അതേസമയം വിമാനത്തിലെ 141 യാത്രക്കാരും സുരക്ഷിതരാണെന്നും ആശങ്കപ്പെടേണ്ട ആവശ്യമില്ലെന്നും എയര്‍ ഇന്ത്യ വ്യക്തമാക്കി. ആറ് ജീവനക്കാരും ഈ സമയം വിമാനത്തിലുണ്ടായിരുന്നു. സാങ്കേതിക സുരക്ഷാ ഉദ്യോഗസ്ഥര്‍ വിമാനത്തിനുള്ളില്‍ പരിശോധന നടത്തി.

എത്ര സംസ്ഥാനങ്ങളില്‍ സിപിഎമ്മിന് എംഎല്‍എമാരുണ്ട് എന്നറിയാമോ?

അതേസമയം വിമാനത്തിനുള്ളില്‍ നിന്ന് പുക ഉയരാനുണ്ടായ കാരണം എന്താണെന്ന് ഇനിയും വ്യക്തമായിട്ടില്ല. സംഭവത്തില്‍ അന്വേഷണം നടത്തും എന്ന് എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു. മുംബൈയില്‍ നിന്ന് മറ്റൊരു എയര്‍ ഇന്ത്യ വിമാനം മസ്‌കറ്റിലെത്തി യാത്രക്കാരെ കൊച്ചിയിലേക്ക് കൊണ്ടുവരുമെന്ന് അധികൃതര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+