Get Updates
Get notified of breaking news, exclusive insights, and must-see stories!

താജ്മഹല്‍ മാതൃകയില്‍ ദുബായില്‍ താജ് അറേബ്യ, ഉദ്ഘാടനം 2017 ന്

ദുബായ്: ഇന്ത്യയുടെ പ്രണയകുടീരം താജ്മഹല്‍ താജ് അറേബ്യയായി ദുബായില്‍. താജ് മഹലിന്റെ സ്ഫടിക മാതൃകയാണ് ദുബായില്‍ ഒരുങ്ങുന്നത്. താജ് അറേബ്യ എന്ന പേരില്‍ നിര്‍മ്മിയ്ക്കുന്ന ഹോട്ടലും മറ്റ് ആഡംബര സൗധങ്ങളും ചേര്‍ന്ന താജ് അറേബ്യയുടെ നിര്‍മ്മാണം 2017 ല്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. 2014 അവസാനത്തോട് കൂടി നിര്‍മ്മാണ് പ്രവര്‍ത്തനങ്ങള്‍ ആരംഭിയ്ക്കും.

ദുബായ് മുന്‍സിപ്പാലിറ്റിയില്‍ നിന്നും അനുമതി ലഭിയ്ക്കാന്‍ വൈകിയതിനലാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇഴഞ്ഞത്. സിറ്റി സ്‌കേപ്പ് ഗ്‌ളോബല്‍ ഗ്രൂപ്പാണ് താജ് അറേബ്യയുടെ നിര്‍മാതാക്കള്‍. ലീല ഗ്രൂപ്പിനാണ് നടത്തിപ്പ് ചുമതല. ചില്ലില്‍ തീര്‍ക്കുന്ന താജ് അറേബ്യയില്‍ പഞ്ചനക്ഷത്ര ഹോട്ടലുകളും 350 മുറികളുമാണ് ഉണ്ടാവുക.

Taj Arabia

2014 ല്‍ നിര്‍മ്മാണം തുടങ്ങി 2016 അവസാനം നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ശേഷം 2017 ആദ്യം പൊതുജനങ്ങള്‍ക്കായി തുറന്ന് കൊടുക്കാനാണ് നീക്കം. പദ്ധതി പ്രവാര്‍ത്തികയാമായല്‍ ദുബായിലെ പ്രധാന ആകര്‍ഷങ്ങളിലൊന്നായി താജ് അറേബ്യമാറും.

മാര്‍ബിളില്‍ തീര്‍ത്ത താജ്മഹല്‍ കാണാന്‍ ഇന്നും വിദേശ സഞ്ചാരികള്‍ ഉള്‍പ്പടെ ഒട്ടേറെപ്പേരാണ് ഇന്ത്യയിലെത്തുന്നത്. അതിനാല്‍ തന്നെ താജ് അറേബ്യയും വിദേശികളെ ആകര്‍ഷിയ്ക്കുമെന്ന പ്രതീക്ഷയിലാണ് നിര്‍മാതാക്കള്‍.

വിവാഹം മുതല്‍ വന്‍കിട ഹോട്ടലുകള്‍ മുന്നിര ബ്രാന്‍ഡുകളുടെ ഷോറൂമുകള്‍ എന്നിവ താജ് അറേബ്യയില്‍ ഒരുക്കാനാണ് തങ്ങള്‍ ഉദ്ദേശിയ്ക്കുന്നതെന്ന് സിറ്റിസ്‌കേപ്പ് ഗ്‌ളോബല്‍ ഉടമ അരുണ്‍ മെഹ്‌റ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+