• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

വിമാനം അപകട രഹിതമായി നിലത്തിറക്കാന്‍ ഫാല്‍ക്കണിന്റെ സഹായം തേടുന്ന വിദ്യ ഇന്ത്യയിലും പരീക്ഷിക്കും

  • By Thanveer

ദുബായ്: വിമാനം ഉയരുന്ന സമയത്തും താഴുന്ന സമയത്തും അപകട ഭീഷണി നേരിടുന്ന സ്ഥലത്ത് ഫാല്‍ക്കണുകളെ വിട്ട് ജീവികളെ തുരത്തുന്ന പദ്ധതി ഇന്ത്യയിലും പരീക്ഷിക്കാന്‍ ഒരുങ്ങുന്നതായി കാലിക്കറ്റ് വാഴ്‌സിറ്റി സുവോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസറും പരിസ്ഥിതി പഠന വിഭാഗം പി.ജി പഠനബോര്‍ഡ് മെമ്പറുമായ ഡോ. സുബൈര്‍ അഭിപ്രായപ്പെട്ടു. യു. കെ, യു. എസ്, ചൈന തുടങ്ങിയ രാജ്യങ്ങള്‍ നടപ്പിലാക്കിയ സാഹചര്യത്തിലാണ് രാജ്യം ഇത് പരീക്ഷിക്കാനൊരുങ്ങുന്നത്. കഴിഞ്ഞ വര്‍ഷം ഡോ. സുബൈര്‍ ചൈന സന്ദര്‍ശിച്ചപ്പോള്‍ ഇതിനെക്കുറിച്ച് പഠനം നടത്തിയിരുന്നു.

കാലിക്കറ്റ് എയര്‍പോര്‍ട്ടിലാണ് ഫാല്‍ക്കണ്‍ പദ്ധതിയുടെ ആദ്യഘട്ടം നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്. ഫാല്‍ക്കണുകളെ കുറിച്ച ഗവേഷണത്തിന് ഡോക്ടറേറ്റ് ലഭിച്ച ഏക ഇന്ത്യക്കാരനാണ് ഡോ.സുബൈര്‍. പ്രാപിടിയന്‍ (ഫാല്‍ക്കണ്‍) പക്ഷികളെയും അവയെ ഉപയോഗിച്ച് ഇര പിടിക്കുന്നതിന്റെ രീതിയേയും കുറിച്ച് യു.എ.ഇ ഉള്‍പ്പെടെയുള്ള ജി.സി.സി രാജ്യങ്ങളില്‍ ചിത്രീകരിച്ച് അറബി,ഇംഗ്ലീഷ്, മലയാളം ഭാഷകളില്‍ ഡോക്യുമെന്ററി പുറത്തിറക്കാന്‍ ലക്ഷ്യമിട്ട് ദുബായിയിലെത്തിയപ്പോഴാണ് സുബൈര്‍ ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.

യു.എ.ഇ. യുടെ ദേശീയ പക്ഷിയും, അറബികളുടെ ജീവിതത്തില്‍ ഉയര്‍ന്ന സ്ഥാനവുമുള്ള ഫാല്‍ക്കണ്‍ പക്ഷികളെക്കുറിച്ചുള്ള പഠനത്തിനാണ് 2004 ല്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇദ്ദേഹത്തിന് ഡോക്ടറേറ്റ് ലഭിച്ചത്. അബുദാബി ഫാല്‍ക്കണ്‍ സെന്റര്‍, ദുബൈ ഫാല്‍ക്കണ്‍ സെന്റര്‍, ഫാല്‍ക്കണ്‍ ക്ലിനിക്കുകള്‍ എന്നിവയുമായി ബന്ധപ്പെട്ട് ഡോകുമെന്ററിക്കാവശ്യമായ കാര്യങ്ങള്‍ ശേഖരിക്കാനുള്ള ശ്രമത്തിലാണ് ഡോ. സുബൈര്‍. ആറു മാസത്തിനകം പൂര്‍ത്തിയാക്കാനാണ് പദ്ധതി. അക്ബര്‍ ട്രാവല്‍സാണ് പ്രാഥമിക പങ്കാളി. അറബ് സംസ്‌കാരത്തിലും ചരിത്രത്തിലും താല്‍പര്യമുള്ള വ്യവസായ സംരഭകരെ സ്‌പോണ്‍സര്‍മാരാക്കാന്‍ താല്‍പര്യമുണ്ടെന്ന് ഡോ. സുബൈര്‍ പറഞ്ഞു. വര്‍ഷം തോറും യു.എ.ഇയില്‍ നടക്കുന്ന ലോക പ്രശസ്തമായ അറബ് ഹണ്‍ണ്ടിങ് ഷോയിലേക്ക് ഇന്ത്യയില്‍ നിന്നുള്ള പ്രത്യേക ക്ഷണിതാവാണ് ഇദ്ദേഹം. അബൂദാബി ആസ്ഥാനമായുള്ള എമിറേറ്റ്‌സ് ഫാല്‍ക്കണേഴ്‌സ്‌ക്ലബ്ബില്‍ അംഗത്വമുള്ള ഏക അനറബിയായ ഡോ.സുബൈറിന് ലണ്ടണ്‍ ആസ്ഥാനമായുള്ള ജൂനിയര്‍ ചേംബര്‍ ഇന്റര്‍നാഷണലിന്റെ ഔട്ട്സ്റ്റാന്റിങ് യങ് പേഴ്‌സണാലിറ്റിക്കുള്ള ദേശീയ അവാര്‍ഡുള്‍പ്പെടെയുള്ള നിരവധി അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

വിവിധ അന്താരാഷ്ട്ര സെമിനാറുകളില്‍ പ്രബന്ധം അവതരിപ്പിക്കാന്‍ അവസരം ലഭിച്ചിട്ടുള്ള ഇദ്ദേഹം അടുത്തിടെ ചൈനയിലെ നാന്‍ജിങ് ഇന്റര്‍നാഷണല്‍ എക്‌സ്‌പോ സെന്ററില്‍ 'ജൈവവൈവിധ്യവും പരിസ്ഥി സന്തുലനവും' എന്ന വിഷയത്തിലുള്ള ലോക പരിസ്ഥിതി സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. 6 വര്‍ഷം നീണ്ട ഫാല്‍ക്കണ്‍ ഗവേഷണപഠനാര്‍ത്ഥം ഗള്‍ഫിലേയും യൂറോപ്പിലേയും നിരവധി രാജ്യങ്ങള്‍ ഡോ. സുബൈര്‍ സന്ദര്‍ശിച്ചിട്ടുണ്ട്. ലോകത്ത് ഏറ്റവും കൂടുതല്‍ ദൂരം ദേശാടനം നടത്തുന്ന പക്ഷികളിലൊന്നായ അമൂര്‍ ഫാല്‍ക്കണുകളെക്കുറിച്ച് പഠിക്കാനും ലക്ഷക്കണക്കിന് വരുന്ന അവയെ ചിത്രീകരിക്കാനുമായി നാഗാലാന്റിലൂം ഫാല്‍ക്കണുകളുടെ ആവാസകേന്ദ്രം തേടി ഇന്ത്യാപാക്ക് അതിര്‍ത്തിയിലുമായിരുന്ന ഡോ. സുബൈര്‍ അടുത്തിടെയാണ് തിരിച്ച് നാട്ടിലെത്തിയത്. ഫാല്‍ക്കണെക്കുറിച്ചുള്ള പഠനത്തിനായി വിദേശരാജ്യങ്ങളിലെ നിരവധി ഗവേഷണ സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കുകയും ഏഴോളം രാജ്യാന്തര പ്രസിദ്ധീകരണങ്ങളില്‍ ഇദ്ദേഹത്തിന്റെ പ്രബന്ധങ്ങള്‍ വിവിധ ലക്കങ്ങളായി പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്.

ഖത്തര്‍ യൂണിവേഴസിറ്റി ഫാല്‍ക്കണുകളെക്കുറിച്ചുള്ള സുബൈറിന്റെ പ്രബന്ധം പുസ്തകരൂപത്തില്‍ അറബി ഭാഷയിലേക്ക് മൊഴി മാറ്റം നടത്തിയിട്ടുണ്ട്. അടുത്തുതന്നെ ഇത് വിവിധ അറേബ്യന്‍ സര്‍വ്വകലാശാലകളിലെ ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയുള്ള റഫറന്‍സ് ഗ്രന്ഥമായി പ്രസിദ്ധീകരിക്കും.ലോകഭൂപടത്തില്‍ എന്നും വ്യത്യസ്തതകള്‍ പഠനവിഷയമാക്കിയിട്ടുള്ള മലയാളികളുടെ ഗണത്തിലേക്ക് മലബാറില്‍ നിന്നുമുള്ള ഒരു ഗവേഷകന്‍ കൂടി എത്തിയിരിക്കുകയാണ്. വേള്‍ഡ് വൈഡ് ഫണ്ടിലും, ബോംബെ നാച്ചുറല്‍ ഹിസ്റ്ററി സൊസൈറ്റിയിലും, ലോക മലയാളി കൗണ്‍സിലിന്റെ വിദ്യാഭ്യാസ വിഭാഗത്തിലും അംഗമാണ് ഇദ്ദേഹം. ഫാല്‍ക്കണുകളുടെ 15 തരം വ്യത്യസ്ത ശബ്ദങ്ങള്‍ റെക്കോര്‍ഡ് ചെയ്ത് സോണോഗ്രാം തയ്യാറാക്കിയ ഏക ശാസ്ത്രജ്ഞനാണ് സുബൈര്‍. 2012 ഡിസംബറില്‍ കരിപ്പൂരില്‍ എയര്‍ഇന്ത്യാ വിമാനം തിരിച്ചിറക്കേണ്ടി വന്നത് പനവെരുക് എന്‍ജിനില്‍ കുടുങ്ങിയതിനാലാണെന്ന് സ്ഥിരീകരിച്ചത് ഡോ. സുബൈറായിരുന്നു.

ഇദ്ദേഹം നടത്തിയ വിദഗ്ദ പരിശോധനയിലാണ് പക്ഷി ഇടിച്ചല്ല എയര്‍ ഇന്ത്യയുടെ എന്‍ജിന്‍ തകരാറായതെന്ന് വ്യക്തമായത്. കാലിക്കറ്റ് എയര്‍പോര്‍ട്ട് അധികൃതര്‍ ആവശ്യപ്പെട്ടതനുസരിച്ച് ഇത്തരം അപകടങ്ങള്‍ ഇല്ലാതാക്കാന്‍ ഡോ. സുബൈറിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ പദ്ധതി ഇപ്പോഴും സര്‍ക്കാറിന്റെ പരിഗണനയിലാണ്. തിരൂര്‍ വാണിയന്നൂര്‍ മേടമ്മല്‍ കുഞ്ഞൈദ്രുഹാജിയുടെയും കെ.വി. ഫാത്തിമയുടെയും മകനായ സുബൈറിന്റെ ഭാര്യ സജിത വളവന്നൂര്‍ ബാഫഖി യത്തീംഖാന ഹയര്‍സെക്കണ്‍റി സ്‌കൂള്‍ പ്ലസ്ടു അദ്ധ്യാപികയാണ്. ആദില്‍ സുബൈര്‍, അമല്‍ സുബൈര്‍, അല്‍ഫ സൂബൈര്‍ എന്നിവര്‍ മക്കളാണ്. യു.എ.ഇലുള്ള ഡോ. സുബൈറുമായി 0558575992 എന്ന നമ്പറില്‍ ബന്ധപ്പെടാം. സുബൈറിന്റെ www.falconpedia വെബ്‌സൈറ്റ് സന്ദര്‍ശിച്ചാല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കും.

English summary
The new technique for flight to land safe by the help of falcon bird to be launched in india soon
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more