കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജൂലൈ 1ന് ശേഷം ഒസിഐ കാര്‍ഡുകള്‍ നിര്‍ബന്ധം; കാര്‍ഡില്ലാത്ത ഇന്ത്യകാര്‍ക്ക് പ്രത്യേക വിസ വേണം

  • By Neethu
Google Oneindia Malayalam News

സൗദി: യുഎഇയില്‍ നിന്നും ഇന്ത്യയിലേക്ക് വരുന്ന ഇന്ത്യന്‍ വംശജര്‍ക്ക് ഒസിഐ കാര്‍ഡുകള്‍ നിര്‍ബന്ധമാക്കി. ഇലാത്ത പക്ഷം ഇന്ത്യയില്‍ പ്രവേശിക്കുന്നതിന് പ്രത്യേക വിസ വേണമെന്ന് മന്ത്രാലയം അറിയിച്ചു.

ഇന്ത്യന്‍ വംശജരുടെ പേഴ്‌സണ്‍ ഓഫ് ഇന്ത്യന്‍ ഒറിജിന്‍ കാര്‍ഡുകള്‍ പൂര്‍ണമായും അസാധുവാക്കുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം അറിയിച്ചിരിക്കുന്നത്. ജൂണ്‍ 30 വരെ മാത്രമായിരിക്കും പിഐഒ കാര്‍ഡുകളുടെ കാലാവധി.

passport

ഒസിഐ കാര്‍ഡുകള്‍ ഇല്ലാത്തവര്‍ അവസാന നിമിഷം വരെ കാത്തുനില്‍ക്കരുത് എന്ന് കോണ്‍സുലേറ്റ് അറിയിച്ചു. ജൂണ്‍ 30 വരെ മാത്രമായിരിക്കും ഇതിന്റെ കാലാവധി. ജൂലൈ 1 മുതല്‍ ഒസിഐ കാര്‍ഡുകള്‍ ഇല്ലാത്ത ഇന്ത്യന്‍ വംശജര്‍ക്ക് ഇന്ത്യയിലേക്ക് പോകണമെങ്കില്‍ പ്രത്യേക വിസ ആവശ്യമാണ്. ദില്ലിയില്‍ നിന്നാണ് കാര്‍ഡ് ഇഷ്യൂ ചെയ്യുന്നത്.

പിഐഒ കാര്‍ഡുകള്‍ക്ക് 10 വര്‍ഷമാണ് കാലാവധിയെങ്കില്‍ ഒസിഐ കാര്‍ഡുകള്‍ക്ക് ആജീവനാന്ത കാലാവധിയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി വിദേശ ഇന്ത്യക്കാര്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു ഇത്. ആറ് മാസത്തില്‍ കൂടുതല്‍ നാട്ടില്‍ തങ്ങിയാല്‍ പൊലീസ് സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നുള്ള വ്യവസ്ഥയൊക്കെ ഇതോടെ ഇല്ലാതാകും. പ്രവാസികളെ ഏറെ അലോസരപ്പെടുത്തിയിരുന്ന ഒരു വ്യവസ്ഥയായിരുന്നു ഇത്.

English summary
The PIO cards must be converted to OCI cards by June 30, after which those holding PIO cards will not be allowed to enter India without a valid visa.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X