തുറന്നു പറഞ്ഞ് ടില്ലേഴ്‌സണ്‍; ഖത്തര്‍ പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ സൗദിക്ക് താല്‍പര്യമില്ല
ദോഹ: ഖത്തര്‍ ഉപരോധവുമായി ബന്ധപ്പെട്ട് നാലര മാസത്തിലേറെയായി തുടരുന്ന ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കാന്‍ സൗദി അറേബ്യ തയ്യാറല്ലെന്ന് യു.എസ് വിദേശകാര്യ സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണ്‍. സൗദി സന്ദര്‍ശനത്തിനു ശേഷം ഖത്തറിലെത്തിയ അദ്ദേഹം വിദേശകാര്യമന്ത്രി ശെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്മാന്‍ അല്‍ ഥാനിയോടൊപ്പം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവെയാണ് സൗദിക്കെതിരേ തുറന്നടിച്ചത്. പ്രശ്‌നത്തിന് പരിഹാരം കാണാന്‍ സൗദി അറേബ്യ നേരിട്ട് ചര്‍ച്ചയ്ക്ക് തയ്യാറാകുമെന്ന് തനിക്ക് പ്രതീക്ഷയില്ലെന്നും അദ്ദേഹം പറഞ്ഞു.
ബയോഡാറ്റ കണ്ടു, യുവതിയെ കെട്ടണമെന്ന് മാനേജര്‍; അമ്മയെ കൊല്ലണം!! ദുബായില്‍ 30കാരിക്ക് സംഭവിച്ചത്
സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായി താന്‍ ഇക്കാര്യം സംസാരിച്ചിരുന്നു. ഖത്തര്‍ ഉപരോധത്തെക്കുറിച്ച് ചര്‍ച്ച ചെയ്യണമെന്ന തന്റെ അഭ്യര്‍ഥനയോട് അനുകൂലമായ പ്രതികരണമല്ല അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നുണ്ടായത്. ചര്‍ച്ചയ്ക്ക് താല്‍പര്യമില്ലാത്തവരെ നിര്‍ബന്ധിച്ച് ചര്‍ച്ചയ്ക്കിരുത്താന്‍ സാധിക്കില്ലല്ലോ എന്നും ടില്ലേഴ്‌സണ്‍ പറഞ്ഞു. ജി.സി.സി രാജ്യങ്ങള്‍ തമ്മിലുള്ള ഐക്യം കാത്തുസൂക്ഷിക്കുകയെന്നത് വളരെ പ്രധാനമാണ്. ഒന്നിച്ചുനില്‍ക്കുമ്പോള്‍ മാത്രമേ ഗള്‍ഫ് രാജ്യങ്ങള്‍ക്ക് ഫലപ്രദമായി പ്രവര്‍ത്തിക്കാന്‍ സാധിക്കുകയുള്ളൂ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഒളിച്ചോടി ഒപ്പം താമസിച്ച സഹോദര ഭാര്യക്ക് മകനുമായി ബന്ധമെന്ന് സംശയം, 60 കാരന്‍റെ കടുംകൈ...
ഖത്തര്‍ സന്ദര്‍ശനത്തിനെത്തിയ യു.എസ് വിദേശകാര്യ സെക്രട്ടറി അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ഥാനിയുമായും കൂടിക്കാഴ്ച നടത്തി. കഴിഞ്ഞ ജൂണ്‍ അഞ്ചിനാണ് സൗദി അറേബ്യയുടെ നേതൃത്വത്തില്‍ യു.എ.ഇ, ഈജിപിത്, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങള്‍ ചേര്‍ന്ന് ഖത്തറിനെതിരേ ഉപരോധം ഏര്‍പ്പെടുത്തിയത്.












Click it and Unblock the Notifications