കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒമാന്‍:ജോലി രാജിവച്ചാല്‍ 2വര്‍ഷത്തേയ്ക്ക് വിസ ഇല്ല

  • By Meera Balan
Google Oneindia Malayalam News

മസ്‌ക്കറ്റ്: വിസ കാലവധി പൂര്‍ത്തിയാക്കുന്നതിന് മുമ്പ് ജോലി രാജി വയ്ക്കുന്നവര്‍ക്ക് രണ്ട് വര്‍ഷത്തേയ്ക്ക് വിസയ്ക്ക് നിരോധനം ഏര്‍പ്പെടുത്താന്‍ ഒമാന്‍ തീരുമാനിച്ചു. ജൂലൈ ഒന്ന് മുതലാണ് വിസ നിയന്ത്രണം നടപ്പിലാക്കുന്നത്. മുമ്പ് ഈ നിയമം നിലവിലുണ്ടായിരുന്നതാണ്. വിസ നിയമത്തില്‍ ഭേദഗതി വരുത്തുന്നതോടെ പുതിയ ജോലിയിയ്ക്ക് ശ്രമിയ്ക്കുന്നവര്‍ക്ക് തിരിച്ചടിയാകും.

സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ നല്‍കുന്നതിന്റെ ഭാഗമായാണ് ഒമാനില്‍ ഇത്തരമൊരു നീക്കം നടക്കുന്നതെന്നാണ് സൂചന. 40 ശതമാനത്തിലേറെ വിദേശികളാണ് ഒമാനില്‍ ജോലി ചെയ്യുന്നത്.

Oman

നിലവിലെ ജോലി രാജി വച്ച് പുതിയ ജോലിയില്‍ പ്രവേശിക്കാന്‍ ശ്രമിയ്ക്കുന്നവര്‍ക്കാണ് നിയമം തിരുിച്ചടിയാകുന്നത്. റോയല്‍ ഒമാന്‍ പൊലീസ് പുറപ്പെടുവിച്ച നോട്ടീസിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. വിസ കാലാവധി പൂര്‍ത്തിയാകാതെ ജോലി രാജിവച്ച് നാട്ടിലേയ്ക്ക് പോകുന്ന പ്രവാസികള്‍ക്ക് ഒമാനില്‍ പുതിയ തൊഴില്‍ വീസയ്ക്ക് രണ്ട് വര്‍ഷം കാത്തിരിയ്‌ക്കേണ്ടി വരും.

2006 വരെ ഈ നിയമം നിലവിലുണ്ടായിരുന്നതാണ്. പ്രവാസികള്‍ ജോലി രാജി വയ്ക്കുന്ന ഒഴിവുകളിലേയ്ക്ക് കൂടുതല്‍ സ്വദേശികളെ നിയമിയ്ക്കാനാണ് അധികൃതരുടെ നീക്കമെന്നാണ് സൂചന. എന്തായാലവും മെച്ചപ്പെട്ട തൊഴില്‍ തേടുന്ന പ്രവാസിയ്ക്ക് ഒമാനിലെ വിസ നിയമം തിരിച്ചടിയാകുമെന്ന് ഉറപ്പ്.

English summary
Two-year visa change ban comes into effect in Oman from July 1
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X