ദിലീപിന്റെ വെബ്സൈറ്റ് ഇനി യുഎഇയിൽ കാണാനാകില്ല.. ജനപ്രിയന്റെ സൈറ്റിന് വിലക്ക്, കാരണം കേട്ടാൽ ഞെട്ടും!

  • By: Kishor
Subscribe to Oneindia Malayalam

ദുബായ്: ജനപ്രിയ നായകൻ ദിലീപിന്റെ വെബ്സൈറ്റിന് യു എ ഇയിൽ വിലക്ക്. ദിലീപിൻറെ വെബ്സൈറ്റായ ദിലീപ് ഓൺലൈനാണ് യു എ ഇയിൽ വിലക്കിയത്. യു എ ഇയുടെ ഇന്റർനെറ്റ് ആക്സസ് മാനേജ്മെന്റ് പോളിസി പ്രകാരമാണ് വിലക്ക്. നിരോധിക്കപ്പെട്ട ഉളളടക്കം വെബ്സൈറ്റിലുണ്ട് എന്ന് കാണിച്ചാണ് ഇത്. ഇതോടെ യു എ ഇയിലുള്ള ആരാധകർക്ക് ഇനി ദിലീപ് ഓണ്‍ലൈൻ കാണാൻ കഴിയില്ല.

ജയിലിലെ കക്കൂസിൽ ദിലീപിന് പൊട്ടിയ ബക്കറ്റും കപ്പും.. മിമിക്രി താരം കൂട്ടിക്കൽ ജയചന്ദ്രനെ ട്രോളി സോഷ്യൽ മീഡീയ... പാവം നടൻ!!!

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ ഇപ്പോൾ ജയിലിൽ കഴിയുകയാണ് ദിലീപ്. കഴിഞ്ഞ തിങ്കളാഴ്ചയാണ് ദിലീപിനെ പോലീസ് അറസ്റ്റ് ചെയ്തത്. 13 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് ഇതുണ്ടായത്. മൊഴിയെടുക്കാൻ വേണ്ടി വിളിച്ചുവരുത്തിയാണ് ദിലീപിനെ അറസ്റ്റ് ചെയ്തത്. ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയ കോടതി താരത്തെ പോലീസ് കസ്റ്റഡിയിൽ വിടുകയായിരുന്നു.

dileep

ദിലീപ് അറസ്റ്റിലായതിന് പിന്നാലെ ഒരു സംഘം ആളുകൾ ചേർന്ന് ദീലിപിന്റെ വെബ്സൈറ്റായ ദിലീപ് ഓൺലൈൻ ഹാക്ക് ചെയ്തിരുന്നു. ദിലീപിന് വെൽക്കം ടു സെൻട്രൽ ജയിൽ എന്ന സന്ദേശവും ഹാക്കർമാർ പോസ്റ്റ് ചെയ്തു. ഇതേ പേരുള്ള ദിലീപ് സിനിമയിലെ ചിത്രമാണ് ഹാക്കർമാർ ഉപയോഗിച്ചത്. ഗൂഗിൾ സെർച്ചിൽ ദിലീപിനെ മലയാളി ക്രിമിനൽ എന്ന് വിശേഷിപ്പിച്ചത് സംബന്ധിച്ചും ദിലീപ് ഓൺലൈൻ വാർത്തകളില്‍ നിറഞ്ഞു

English summary
UAE blocks filmstar Dileep’s website
Please Wait while comments are loading...