കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎഇ എക്‌സ്‌ചേഞ്ചിന് ഐഎസ്ഒ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചു

Google Oneindia Malayalam News

യുഎഇ: ആഗോള പണമയക്കല്‍,വിദശനാണ്യ വിനിമയ കമ്പനിയായ യുഎഇ എക്‌സ്‌ചേഞ്ചിന് ഐഎസ്ഒ 27001:2013 സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചു. ഈ സര്‍ട്ടിഫിക്കേഷന്‍ ലഭിക്കുന്ന ആദ്യത്തെ പണമയക്കല്‍ കമ്പനികൂടിയാണ് യുഎഇ എക്‌സ്‌ചേഞ്ച്. ഐഎസ്ഒ 27001:2013 നിലവാരത്തില്‍ കമ്പനിയുടെ ഇന്‍ഫോമേഷന്‍ സെക്യൂരിറ്റി മാനേജ്‌മെന്റ് സിസ്റ്റത്തിന് ( ഐഎസ്എംഎസ്) വീണ്ടും സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചിരിക്കുകയാണ്.

കമ്പനിയുടെ വിവരങ്ങള്‍ അംഗീകൃതയാളുകള്‍ക്കു മാത്രമേ കാണുവാന്‍ സാധിക്കുകയുള്ളുവെന്നും ഏതെങ്കിലും തരത്തിലുള്ള സുരക്ഷാവീഴ്ച ഉണ്ടായാല്‍ അപ്പോള്‍തന്നെ അതു കണ്ടെത്തുവാനും സാധിക്കുമെന്നും ഈ സര്‍ട്ടിഫിക്കേഷന്‍ ഉറപ്പു നല്കുന്നു. കമ്പനിയുടെ ഐഎസ്എംഎസിന് 2012ല്‍ ഐഎസ്ഒ 27001: 2005 സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചിരുന്നു.

uae-exchange

ആഗോള തലത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിക്ക് അവരുടേയും ഉപഭോക്താക്കളുടേയും വിവരങ്ങള്‍ കൈകാര്യം ചെയ്യാനും പലവിധ ഭീഷണികളില്‍നിന്നു അവയെ സംരക്ഷിച്ചു നിര്‍ത്തേണ്ടതും ഏറ്റവും അവശ്യമാണ്.

വിവരസംരക്ഷണത്തില്‍ ആഗോള നിലവാരം ആര്‍ജിക്കുന്നതിനു തുടര്‍ച്ചയായി കമ്പനി നടത്തുന്ന പ്രവര്‍ത്തനത്തിനുള്ള സാക്ഷ്യപത്രം കൂടിയാണ് ഈ അംഗീകാരമെന്ന് യുഎഇ എക്‌സ്‌ചേഞ്ച് സിഇഒ പ്രമോദ് മങ്ങാട്ട് അഭിപ്രായപ്പെട്ടു.

English summary
UAE Exchange gets ISO 27001 certification
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X