യുഎഇ: കുടുംബം നാട്ടിലേയ്ക്ക് മടങ്ങി, മനം നൊന്ത പ്രവാസി ചെയ്തത്!!

  • Posted By:
Subscribe to Oneindia Malayalam

ദുബായ്: സാമ്പത്തിക ബുദ്ധമുട്ടുകളെ തുടർന്ന് കുടുംബം നാട്ടിലേയ്ക്ക് മടങ്ങിയതിൽ മനംനൊന്ത് പ്രവാസി ആത്മഹത്യ ചെയ്തു. 45കാരനാണ് ബന്ധുവിന്‍റെ റോലയിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ചത്. ദുബായിലെ ഒരു കമ്പനിയിൽ ജിപിഎസ് ടെക്നീഷ്യനാണ് മരിച്ചയാൾ. അൽ ഫർഷാന്‍ ജേക്കബ് എന്നയാളാണ് മരിച്ചതെന്ന് പോലീസ് സ്ഥിരീകരിച്ചു.

ഫ്ലാറ്റിനുള്ളിൽ നിന്ന് മൃതദേഹം കണ്ടെത്തിയതോടെ ബന്ധുവാണ് പോലീസിൽ വിവരമറിയിച്ചത്. തുടർന്ന് സ്ഥലത്തെത്തിയ പോലീസും ഫോറൻസിക് വിദഗ്ദര്‍, പട്രോൾ എന്നിവർ സ്ഥലത്തെത്തി പരിശോധിച്ച ശേഷം മരണം സ്ഥിരീകരിക്കുകയായിരുന്നു. ഫ്ലാറ്റിൽ നിന്ന് വിരലടയാളങ്ങള്‍ ശേഖരിച്ച ഫോറൻസിക് വിദഗ്ദർ ഫോൺ പരിശോധിച്ച് കൂടുതല്‍ തെളിവുകളും ശേഖരിച്ചു. തുടർന്ന് മൃതദേഹം പോസ്റ്റ് മോർട്ടത്തിനും അന്വേഷണത്തിനുമായി ഫോറൻസിക് ലാബിലേയ്ക്ക് മാറ്റിയിട്ടുണ്ട്.

ബഹ്‌റൈനില്‍ പാളയത്തില്‍ പട; ഖത്തറിനെ അനുകൂലിച്ച് പ്രമുഖന്‍, മന്ത്രിസഭയെ കോടതി കയറ്റി!! ഒടുവില്‍

 xdeath-penalty-2

കുടുംബത്തെ പിരിഞ്ഞ് വേദനിക്കുന്നതിലുള്ള ദുഃഖത്തില്‍ ആത്മഹത്യ ചെയ്തിരിക്കാനാണ് സാധ്യതയെന്ന് സഹോദരന്‍ പറയുന്നു. ഭാര്യയും രണ്ട് പെണ്‍മക്കളും ഒരു മകനുമടങ്ങുന്ന കുടുംബം കഴിഞ്ഞ മാസമാണ് നാട്ടിലേയ്ക്ക് മടങ്ങിയത്. വരുമാനവും ചെലവും താങ്ങാന്‍ കഴിയാതായതോടെയാണ് കുടുംബം നാട്ടിലേയ്ക്ക് തിരിച്ചുപോകുന്നത്. ഭാര്യയോടും മക്കളോടും അടുപ്പം സൂക്ഷിച്ചിരുന്ന ജേക്കബിന് ഇത് താങ്ങാന്‍ കഴിഞ്ഞില്ലെന്നും സൂചനയുണ്ട്.

English summary
UAE man commits suicide after family returns to India
Please Wait while comments are loading...