48 മണിക്കൂറിനുള്ളില്‍ രാജ്യം വിടാന്‍ ഖത്തര്‍ പ്രതിനിധികളോട് യുഎഇ

  • Posted By:
Subscribe to Oneindia Malayalam

ദുബായ് : ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് ഒത്താശ ചെയ്തു നല്‍കുന്ന എന്ന ആരോപണത്തെ തുടര്‍ന്ന് ഖത്തറിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ ബഹറിനും സൗദിയും യുഎഇ യും തീരുമാനിച്ചു.ഇവിടങ്ങളിലെ ഖത്തര്‍ പ്രതിനിധികളോട് 48 മണിക്കൂറിനുള്ളില്‍ രാജ്യം വിട്ട് പോവാന്‍ അധിക്രതര്‍ നിര്‍ദേശം നല്‍കുകയും ഈ രാജ്യങ്ങളിലുള്ള എംബസി കോണ്‍സുലേറ്റ് അടക്കമുള്ള നയതന്ത്രകാര്യാലയങ്ങള്‍ അടച്ച്പൂട്ടി രാജ്യത്തേക്ക് തിരിച്ചു വരാന്‍ തങ്ങളുടെ ഉദ്യോഗസ്ഥരോട് രാജ്യങ്ങള്‍ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

അറബ് മേഖലയില്‍ അസ്ഥിരത സ്യഷ്ടിക്കാന്‍ ബോധപൂര്‍വ്വമായ നടപടികളാണ് ഖത്തര്‍ കൈകൊളളുന്നതെന്നും ഇതിന് വ്യക്തമായ തെളിവുകള്‍ ലഭിച്ചതായും ബഹറിന്‍ വ്യക്തമാക്കി. ഖത്തറിലേക്കുള്ള വിമാന സര്‍വ്വീസ് എമിറേറ്റ്‌സ് നിര്‍ത്തലാക്കിയതായാണ് ഒടുവിലത്തെ വാര്‍ത്ത.

uae

രാജ്യത്തുളള ഖത്തര്‍ പൗരന്മാര്‍ക്ക് രാജ്യം വിടാന്‍ രണ്ടാഴ്ചത്തെ സമയം അനുവധിക്കുന്നതായും അധിക്രതര്‍ അറിയിച്ചു. അതിനിടെ കുവൈത്ത് ഒമാന്‍ എന്നീ രാജ്യങ്ങളുടെ പ്രതികരണം ഇതുവരെ ലഭിച്ചിട്ടില്ല. ഇക്കാര്യത്തില്‍ ഖത്തറിന്റെ മറുപടിയാണ് ഇപ്പോള്‍ ലോകം ഉറ്റുനോക്കുന്നത്.

English summary
UAE said Qatar representatives to get away from the country within 48 hours
Please Wait while comments are loading...