കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രവാസികളുടെ ശ്രദ്ധക്ക്.... ഖത്തറിനെ അനുകൂലിച്ചാല്‍ 15 വര്‍ഷം തടവ്, 87 ലക്ഷം പിഴ!!! ഞെട്ടിപ്പിക്കും

  • By രശ്മി നരേന്ദ്രൻ
Google Oneindia Malayalam News

ദുബായ്: ഖത്തര്‍ പ്രതിസന്ധി രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കര്‍ശന നടപടികളുമായ യുഎഇ രംഗത്ത്. ഖത്തറുമായി യുഎഇയും സൗദിയും അടക്കമുള്ള അറബ് രാജ്യങ്ങള്‍ ബന്ധം വിഛേദിച്ചതിനെ ഈ രാജ്യങ്ങളില്‍ നിന്ന് പോലും പ്രതിഷേധം ഉയരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് യുഎഇ കടുത്ത നടപടികളുമായി രംഗത്ത് വന്നിരിക്കുന്നത്.

ഖത്തറില്‍ അമേരിക്കയുടെ 11,000 സൈനികര്‍... എന്ത് സംഭവിക്കും? അമേരിക്കന്‍ സൈന്യം പറഞ്ഞത് ഞെട്ടിക്കുംഖത്തറില്‍ അമേരിക്കയുടെ 11,000 സൈനികര്‍... എന്ത് സംഭവിക്കും? അമേരിക്കന്‍ സൈന്യം പറഞ്ഞത് ഞെട്ടിക്കും

ഗള്‍ഫില്‍ പ്രശ്‌നമുണ്ടാക്കി, അറബ് ലോകം തകിടം മറിച്ചു; എല്ലാത്തിനും പിന്നില്‍ ഖത്തര്‍? ഇരട്ട നിലപാട്ഗള്‍ഫില്‍ പ്രശ്‌നമുണ്ടാക്കി, അറബ് ലോകം തകിടം മറിച്ചു; എല്ലാത്തിനും പിന്നില്‍ ഖത്തര്‍? ഇരട്ട നിലപാട്

ഖത്തറിനെ അനുകൂലിച്ച് രംഗത്ത് വരുന്നവരെ ജയിലില്‍ അടക്കും എന്നാണ് യുഎഇ ഭരണകൂടം വ്യക്തമാക്കിയിരിക്കുന്നത്. പ്രതിസന്ധി എത്രത്തോളം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ് എന്നതിന്റെ സൂചനയാണിത്.

ഇതാ... ആസിഫ് അലിയുടെ മകള്‍... ദുല്‍ഖറിനേയും നിവിനേയും പോലെയല്ല ആസിഫ്???

സോഷ്യല്‍ മീഡിയയിലോ അല്ലാതെയോ നടത്തുന്ന ഏത് പ്രചരണവും സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണ്.

ഖത്തറിന് പിന്തുണ?

ഖത്തറിന് പിന്തുണ?

തീവ്രവാദ ബന്ധത്തിന്റെ പേരില്‍ സൗദി അറേബ്യയും യുഎഇയും അടക്കമുള്ള ബന്ധം വിഛേദിച്ചതിനെ പലരും രംഗത്ത് വരുന്നുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഖത്തര്‍ അനുകൂല നിലപാടുകാരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്.

സോഷ്യല്‍ മീഡിയ നിരീക്ഷണത്തില്‍

സോഷ്യല്‍ മീഡിയ നിരീക്ഷണത്തില്‍

യുഎഇയില്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നവര്‍ കര്‍ശന നിരീക്ഷണത്തിലാണ് ഇപ്പോള്‍. ആരെങ്കിലും ഖത്തറിന് അനുകൂലമായ നിലപാടുകള്‍ സ്വീകരിക്കുന്നുണ്ടോ എന്നാണ് പരിശോധിക്കുന്നത്.

15 വര്‍ഷം തടവ്

15 വര്‍ഷം തടവ്

ഖത്തറിനെ അനുകൂലിച്ചുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ എന്തെങ്കിലും പോസ്റ്റ് ചെയ്താല്‍ 15 വര്‍ഷം തടവ് ശിക്ഷയായിരിക്കും കിട്ടുക എന്ന യുഎഇ വ്യക്തമാക്കിക്കഴിഞ്ഞു. യുഎഇ അറ്റോണി ജനറല്‍ ആണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്.

അഞ്ച് ലക്ഷം ദിര്‍ഹം പിഴ

അഞ്ച് ലക്ഷം ദിര്‍ഹം പിഴ

സോഷ്യല്‍ മീഡിയയില്‍ ഖത്തര്‍ അനുകൂല നിലപാട് സ്വീകരിക്കുന്നവര്‍ക്ക് തടവ് ശിക്ഷ മാത്രമായിരിക്കില്ല ലഭിക്കുക. അഞ്ച് ലക്ഷം ദിര്‍ഹം പിഴയും അടക്കേണ്ടി വരും. ഏതാണ് 87.7 ലക്ഷം ഇന്ത്യന്‍ രൂപ!

യുഎഇയെ എതിര്‍ത്താലും

യുഎഇയെ എതിര്‍ത്താലും

ഖത്തറിനെ അനുകൂലിക്കണം എന്ന് പോലും നിര്‍ബന്ധമില്ല നടപടി നേരിടാന്‍. യുഎഇയുടെ നിലപാടുകളെ വിമര്‍ശിക്കുന്നവര്‍ക്കും കടുത്ത ശിക്ഷ തന്നെ ഏറ്റുവാങ്ങേണ്ടി വരും.

സോഷ്യല്‍ മീഡിയ തന്നെ വേണമെന്നില്ല

സോഷ്യല്‍ മീഡിയ തന്നെ വേണമെന്നില്ല

ഖത്തറിനെ അനുകൂലിക്കുന്നതും യുഎഇയെ വിമര്‍ശിക്കുന്നതും സോഷ്യല്‍ മീഡിയയിലൂടെ തന്നെ വേണമെന്നില്ല നടപടിയുണ്ടാകാന്‍. എഴുതപ്പെട്ടതോ, ദൃശ്യവത്കരിക്കപ്പെട്ടതോ വാക്കാലുള്ളതോ ആയ എന്തും നടപടി ക്ഷണിച്ചു വരുത്തും എന്ന് യുഎഇ വ്യക്തമാക്കിയിട്ടുണ്ട്.

സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ്

സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ്

ഗള്‍ഫ് പ്രതിസന്ധിയാണ് ഇപ്പോള്‍ അറബ് ലോകത്ത് സോഷ്യല്‍ മീഡിയയിലെ ഏറ്റവും ഹോട്ട് ആയ ചര്‍ച്ച. ട്വിറ്ററില്‍ ഖത്തറിന് അനുകൂലമായ നിലപാടുകളുമായി ആയിരങ്ങളാണ് രംഗത്ത് വന്നുകൊണ്ടിരിക്കുന്നത്. ഇതാണ് യുഎഇയെ ചൊടിപ്പിച്ചത്.

മലയാളികള്‍ ഏറെ

മലയാളികള്‍ ഏറെ

ലക്ഷക്കണക്കിന് മലയാളികളാണ് യുഎഇയില്‍ ജോലി ചെയ്യുന്നത്. ഇതില്‍ വലിയൊരു വിഭാഗവും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. പലരും ഇതിനകം തന്നെ ഖത്തര്‍ അനുകൂല നിലപാടുകള്‍ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.

പലസ്തീന്‍ വിഷയം കൂടി

പലസ്തീന്‍ വിഷയം കൂടി

പലസ്തീന്‍ വിഷയത്തില്‍ കൂടി സൗദി നിലപാടെടുത്തതോടെയാണ് പ്രതിഷേധം പലവിധത്തില്‍ ശക്തമായത്. ഹമാസുമായുള്ള ബന്ധം ഖത്തര്‍ അവസാനിപ്പിച്ചതിന് ശേഷം മാത്രമേ അറബ് രാജ്യങ്ങളുമായുള്ള ഖത്തറിന്റെ ബന്ധം പുനസ്ഥാപിക്കാനാവൂ എന്നായിരുന്നു സൗദി വിദേശകാര്യമന്ത്രി അദേല്‍ അല്‍ ജുബൈര്‍ കഴിഞ്ഞ ദിവസം പറഞ്ഞത്.

തീവ്രവാദത്തിന്റെ പേരില്‍

തീവ്രവാദത്തിന്റെ പേരില്‍

തീവ്രവാദ ബന്ധത്തിന്റെ പേരില്‍ ബഹ്‌റൈന്‍ ആയിരുന്നു ആദ്യം ഖത്തറുമായുള്ള ബന്ധം അവസാനിപ്പിച്ചത്. തുടര്‍ന്ന് സൗദി അറേബ്യയും യുഎഇയും ഖത്തറിനെതിരെ രംഗത്ത് വരികയായിരുന്നു.

English summary
The United Arab Emirates has banned people from publishing expressions of sympathy towards Qatar and will punish offenders with a jail term of up to 15 years, the UAE-based newspaper Gulf News and pan-Arab channel Al-Arabiya reported.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X