കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായ്:എമര്‍ജന്‍സി എന്‍ട്രി പെര്‍മിറ്റിന് 100 ദിര്‍ഹം

  • By Meera Balan
Google Oneindia Malayalam News

Dubai
ദുബായ്: യുഎഇയില്‍ അടിയന്തര പ്രവേശന അനുമതി സംബന്ധിച്ച പുതിയ നിയമം. എമര്‍ജന്‍സി എന്‍ട്രി പെര്‍മിറ്റിനായ് 100 ദിര്‍ഹമാണ് അടയ്‌ക്കേണ്ടത്. നാല് ദിവസത്തെ കാലാവധി മാത്രമാണ് ഈ എമര്‍ജന്‍സി പെര്‍മിറ്റിനുണ്ടാവുക. അല്‍ ഖലീജാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

വിമാന യാത്രയ്ക്കിടെ അസുഖം പിടിപെടുക, വിമാനം ക്യാന്‍സലാക്കുക തുടങ്ങിയ പല അടിയന്തര ഘട്ടങ്ങളിലും യാത്രക്കാര്‍ക്ക് രാജ്യത്ത് തങ്ങേണ്ടി വരും. ഇത്തരം സാഹചര്യങ്ങളില്‍ രാജ്യത്ത് തങ്ങുന്നതിനുള്ള അനുമതിയാണ് എമര്‍ജന്‍സി എന്‍ട്രി പെര്‍മിറ്റിലൂടെ ലഭ്യമാവുക. നൂറ് ദിര്‍ഹം ആണ് ഇതിനായി ഈടാക്കുന്നത്. നാല് ദിവസത്തെ കാലാവധിയാണ് പെര്‍മിറ്റിന് ഉണ്ടാവുക.

രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും എമര്‍ജന്‍സി എന്‍ട്രി പെര്‍മിറ്റ് അനുവദിയ്ക്കുന്നതിനുള്ള സാഹചര്യമൊരുക്കുമെന്ന് നിമയകാര്യ വൈസ് പ്രഡിഡന്റ് ഡോ റാഷിദ് സുല്‍ത്താന്‍ അല്‍ ഖോദര്‍ പറഞ്ഞു. എന്നാല്‍ ചികിത്സ, പഠനം എന്നിവയ്ക്കുള്ള എന്‍ട്രി പെര്‍മിറ്റ് അനുവദിയ്ക്കുന്നതില്‍ മാറ്റം വരുത്തിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ വൈകാതെ ഭേദഗതി വരുത്തുമെന്നും അദ്ദേഹം അറിയിച്ചു.

English summary
UAE to issue emergency entry permits - Dh100, valid for 4 days
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X