കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗള്‍ഫ് മലയാളികളുടെ വിഷു കസറും...വിമാനം കയറുന്നത് 200 ടണ്‍ പച്ചക്കറി!! തീര്‍ന്നില്ല ഇനിയുണ്ട്

വ്യാഴാഴ്ച വരെ കൂടുതല്‍ പച്ചക്കറി കയറ്റി അയക്കും

  • By Manu
Google Oneindia Malayalam News

കൊച്ചി: മലയാളികള്‍ വിഷു ആഘോഷത്തിന്റെ തയ്യാറെടുപ്പുകള്‍ നടത്തവെ ഗള്‍ഫിലെ മലയാളികള്‍ക്കും സന്തോഷവാര്‍ത്ത. ഗള്‍ഫ് മലയാളികളുടെ വിഷു ഗംഭീരമാക്കാന്‍ കൊച്ചിയില്‍ നിന്ന് പച്ചക്കറികള്‍ കയറ്റി അയക്കല്‍ തുടങ്ങിയിട്ടുണ്ട്. ദിവസേന ഏകദേശം 200 ടണ്‍ പച്ചക്കറിയാണ് കയറ്റി അയക്കുന്നതെന്നാണ് കണക്കുകള്‍. ഗള്‍ഫിലേക്ക് പച്ചക്കറി എത്തിക്കുന്നതിനു വേണ്ടി എമിറേറ്റ്‌സ് എയര്‍ലൈന്‍സ് പ്രത്യേക ചരക്കുവിമാന സര്‍വീസ് നടത്തി. 100 ടണ്‍ സാധനങ്ങളുമായാണ് ചരക്ക് വിമാനം കൊച്ചിയില്‍ നിന്നു യാത്രതിരിച്ചത്. ഇതില്‍ 70 ടണ്ണും പച്ചക്കറിയായിരുന്നു.

1

വിഷുവുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച മുതലാണ് ഗള്‍ഫിലേക്ക് കൂടുതല്‍ പച്ചക്കറികള്‍ കയറ്റി അയക്കാന്‍ തുടങ്ങിയത്. സാധാരണ ദിവസങ്ങളില്‍ 130-150 ടണ്‍ പച്ചക്കറിയാണ് കൊച്ചിയില്‍ നിന്നു കയറ്റിപ്പോയിരുന്നത്. ഇതു വിഷുവായതോടെ ഇതു 200 ടണ്‍ ആവുകയും ചെയ്തു. വെള്ളിയാഴ്ചയാണ് വിഷു. വ്യാഴാഴ്ച വരെ കൂടുതല്‍ പച്ചക്കറി കയറ്റി അയക്കും.

2

പച്ചക്കറി മാത്രമല്ല പൂക്കള്‍, തൂശനില, പായസക്കൂട്ട്, ഉപ്പേരി എന്നിവയും വിമാനം കയറി ഗള്‍ഫിലെത്തും. ഇവയെക്കൂടാതെ വിഷുവിന് ധരിക്കാനുള്ള വസ്ത്രങ്ങള്‍, വിഷുണക്കണിക്കുള്ള വെള്ളരി എന്നിവയും കയറ്റി അയക്കപ്പെടുന്നുണ്ട്.

English summary
More vegetables to gulf for vishu celebration
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X