കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായില്‍ വെര്‍ച്യുല്‍ പ്രൈവറ്റ് നെറ്റ്‌വര്‍ക്കുകള്‍ നിരോധിച്ചു

  • By Aiswarya
Google Oneindia Malayalam News

അബുദാബി: വെര്‍ച്യുല്‍ പ്രൈവറ്റ് നെറ്റ്‌വര്‍ക്കുകള്‍ ഉപയോഗിക്കുന്നവരുടെ ഒന്നു ശ്രദ്ധിച്ചോളുട്ടോ? ഇനി മുതല്‍ ദൂബായില്‍ വെര്‍ച്യുല്‍ പ്രൈവറ്റ് നെറ്റ്‌വര്‍ക്കുകള്‍ഉപയോഗിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരേ നടപടികള്‍ ശക്തമാക്കുമെന്ന് ദുബായ് പോലീസ്.

ഇതോടെ ഇന്റര്‍നെറ്റ് കോളുകള്‍ നിലച്ചേക്കും. വിപിഎന്‍ സര്‍വീസുകള്‍ നേരത്തെ ദുബായില്‍ നിരോധിച്ചിരുന്നു. എന്നാല്‍ ഉപയോഗിക്കുന്നവര്‍ക്കെതിരേ കര്‍ശനമായ നടപടികള്‍ ഒന്നും തന്നെ സ്വീകരിച്ചിരുന്നില്ല.

dbai.jpg -Properties

ഇന്റര്‍നെറ്റ് കോളുകള്‍ക്ക് ദുബായില്‍ നിരോധനമുണ്ട്. ഇത്തരം സേവനം നല്‍കുന്ന വെബ്‌സൈറ്റുകള്‍ ബ്ലോക്ക് ചെയ്താണ് ഇതിനെ സര്‍ക്കാര്‍ തടയുന്നത്. വെര്‍ച്വല്‍ പ്രൈവറ്റ് നെറ്റ് വര്‍ക്കുകള്‍ വഴി അനധികൃതമായി ഇത്തരം വെബ്‌സൈറ്റുകളുടെ സേവനം ഉപയോക്താക്കള്‍ക്ക് നല്‍കുന്ന സ്ഥാപനങ്ങള്‍ പലയിടങ്ങളിലും പ്രവര്‍ത്തിക്കുന്നുണ്ട്.
ഇത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് വിപിഎന്‍ നിരോധിക്കാന്‍ തീരുമാനമായത്.

നിരോധനം ശക്തമായാല്‍ ഇന്റര്‍നെറ്റ് കോള്‍ കാര്‍ഡുകള്‍ ലഭിക്കാതാകുമെന്നാണ് സൂചന. വിപിഎന്‍ ഉപയോഗിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരേ വലിയ തോതിലുള്ള പിഴ ഈടാക്കാനും നിര്‍ദ്ദേശമുണ്ട്.

English summary
Use of Virtual Private Networks (VPN) is illegal and can be punishable under the UAE law, a senior Dubai Police official reiterated.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X