ലോകത്തെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ അരാംകോയുടെ വന്‍ നിക്ഷേപം ഇന്ത്യയിലെത്തുന്നു
സൗദി: ഇന്ത്യന്‍ പ്രധാനമന്ത്രിയുടെയും പെട്രോളിയം മന്ത്രിയുടെയും സൗദി സന്ദര്‍ശനത്തിനിടെ നടന്ന ചര്‍ച്ചകളുടെ തുടര്‍ച്ചയായി ഇന്ത്യയില്‍ വന്‍ നിക്ഷേപത്തിനുള്ള പദ്ധതികള്‍ക്ക് അരാംകോ തയ്യാറെടുക്കുന്നതായി വിവിധ ന്യുസ് ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ലോകത്തെ തന്നെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ സൗദി അരാംകോയുടെ കൂറ്റന്‍ എണ്ണ ശുദ്ധീകരണ ശാല നിര്‍മ്മിക്കുന്നതിനും ഇന്ത്യയിലെ വന്‍കിട പെട്രോകെമിക്കല്‍ കമ്പനികളുടെ ഓഹരികള്‍ സ്വന്തമാക്കുവാനുമാണ് അരാംകോ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.
ഏതാണ്ട് 300 കോടി ഡോളറാണ് കമ്പനി ആദ്യ ഘട്ടത്തില്‍ ഇന്ത്യയില്‍ നിക്ഷേപിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. സൗദിയില്‍ കഴിഞ്ഞ മാസം അവതരിപ്പിക്കപ്പെട്ട വിഷന്‍ 2030 ന്റെ കരട് പദ്ധതിയുടെ ഭാഗമായാണ് അരാംകോയുടെ പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിന്റെ പുറത്തുകൂടി വികസിപ്പിക്കുന്നത്.

ഭാരത് പെട്രോളിയം, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നീ കമ്പനികളുടെ സഹകരണത്തോടെ ആരംഭിക്കുന്ന റിഫൈനറി ഇന്ത്യയിലെ ഏറ്റവും വലിയ റിഫൈനറിയായിട്ടായിരിക്കും അറിയപ്പെടുക. പ്രതിദിനം 1.2 ദശലക്ഷം ബാരല്‍ സംസ്‌കരണ ശേഷിയുള്ള റിഫൈനറി ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരത്തായിരിക്കും നിര്‍മ്മിക്കുക.
നിലവില്‍ ഏതാണ്ട് 8,89,000 ബാരല്‍ എണ്ണയാണ് പ്രതിദിനം സൗദി അറേബ്യയില്‍ നിന്നും ഇന്ത്യ ഇറക്കുമതി ചെയ്യുന്നത്. അത്‌കൊണ്ട് തന്നെ അരാംകോയുടെ തീരുമാനം ഇരുരാഷ്ട്രങ്ങളും ഏറെ പ്രതീക്ഷയോടെയാണ് നോക്കി കാണുന്നത്.












Click it and Unblock the Notifications