ദുബായ്: വിമാനയാത്രക്ക് ഇനി പാസ്‌പോര്‍ട്ട് വേണ്ട, വേണ്ടത് സ്മാര്‍ട്‌ഫോണ്‍, ചെയ്യേണ്ടത്...

Subscribe to Oneindia Malayalam

ദുബായ്: ദുബായ് വിമാനത്താവളത്തിലൂടെ ഇനി മുതല്‍ പാസ്‌പോര്‍ട്ട് ഇല്ലാതെ പറക്കാം. വേണ്ടത് ഒരു സ്മാര്‍ട്‌ഫോണ്‍ മാത്രം. മൊബൈല്‍ വാലറ്റിലൂടെയാണ് യാത്രക്കാര്‍ക്ക് പാസ്‌പോര്‍ട്ടില്ലാ യാത്ര സാധ്യമാകുന്നത്.  പാസ്‌പോര്‍ട്ടില്ലാതെ യാത്ര ചെയ്യാന്‍ നിങ്ങളുടെ മൊബൈല്‍ ഫോണില്‍ വേണ്ടത് സ്മാര്‍ട് വാലറ്റ് എന്ന മൊബൈല്‍ ആപ്ലിക്കേഷനാണ്. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ഐ ട്യൂണ്‍സില്‍ നിന്നും ഈ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാം.

കാലിഫോര്‍ണിയയില്‍ കാട്ടുതീ, 10 മരണം, പ്രദേശത്ത് അടിയന്തിരാവസ്ഥ

ടെക്‌സാസില്‍ വെടിവെപ്പ്, പോലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു

സ്മാര്‍ടാ വാലറ്റില്‍ യാത്രക്കാരുടെ സ്മാര്‍ട് കാര്‍ഡ് ഡാറ്റയും പാസ്‌പോര്‍ട്ട് വിവരങ്ങളും അടങ്ങിയിട്ടുണ്ടാകും. ഇതില്‍ ഒരു ബാര്‍കോര്‍ഡും ഉണ്ടാകും. ഈ ബാര്‍കോഡ് ഉപയോഗിച്ച് സ്മാര്‍ട് ഗേറ്റില്‍ സ്‌കാന്‍ ചെയ്യുകയാണ് ചെയ്യേണ്ടത്. കൂടാതെ നിങ്ങളുടെ വിരലടയാളവും സ്‌കാന്‍ ചെയ്യണം. ഇത്രയും ചെയ്തു കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് വിമാനത്താവളത്തിനുള്ളിലേക്ക് പ്രവേശിക്കാം.

dubb-

പാസ്‌പോര്‍ട്ട് ഇല്ലാതെയുള്ള ഈ ചെക്ക് ഇന്‍ സംവിധാനത്തിന് വെറും 15 സെക്കന്റ് മാത്രമാണ് വേണ്ടത്. പുതിയ സംവിധാനം അധികം താമസിക്കാതെ തന്നെ നടപ്പില്‍ വരുത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Your smartphone is now your passport at Dubai airport

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്