വിവാഹ മോചനം ആഘോഷമാക്കി യുവാക്കള്‍; ക്ഷണപത്രം വൈറല്‍, പാര്‍ട്ടിയിലൊരുക്കിയത് വന്‍ പരിപാടികള്‍
ഭോപ്പാല്‍: വിവാഹ മോചനം എന്ന് പറയുന്നത് ജീവിതത്തിലെ ഏറ്റവും സമ്മര്‍ദമേറിയ ഘട്ടങ്ങളിലൊന്നായിരിക്കും. എന്നാല്‍ ഇതിന് നേര്‍വിപരീതമായ കാര്യങ്ങള്‍ സംഭവിക്കാം എന്ന് തെളിയിച്ചിരിക്കുകയാണ് കുറച്ച് യുവാക്കള്‍. ഇവര്‍ വിവാഹ മോചനം ആഘോഷമാക്കിയിരിക്കുകയാണ്. അതും കേട്ടുകേള്‍വി പോലുമില്ലാത്ത തരത്തില്‍. മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം.
ഒരു എന്‍ജിഒയുടെ സഹായത്തോടെയാണ് ഇതെല്ലാം യുവാക്കള്‍ സാധ്യമാക്കിയത്. പുരുഷന്മാര്‍ക്ക് സ്വാതന്ത്ര്യം കിട്ടി എന്ന തരത്തിലാണ് ഈ സംഭവത്തെ യുവാക്കളും എന്‍ജിഒകളും തമ്മില്‍ ആഘോഷിച്ചത്. ഇവര്‍ ക്ഷണക്കത്ത് വരെ അടിച്ച് വിതരണം ചെയ്തിരിക്കുകയാണ്. ഈ സംഭവം ഇതോടെ വൈറലായിരിക്കുകയാണ്. വിശദമായ വിവരത്തിലേക്ക്...

വൈവാഹിക ബന്ധത്തില്‍ പുരുഷന്മാര്‍ക്കെതിരെ അനീതി നടക്കുന്നുണ്ടെന്നും അതിന് വേണ്ടി പോരാടാനുള്ളതുമാണ് തങ്ങളെന്നാണ് ഭോപ്പാലിലെ ഈ എന്‍ജിഒ അവകാശപ്പെടുന്നത്. ഇവരാണ് പതിനെട്ട് യുവാക്കള്‍ക്ക് വിവാഹ മോചനം വാങ്ങി കൊടുത്തത്. ഭോപ്പാലിലെ ഭായ് വെല്‍ഫെയര്‍ സൊസൈറ്റി എന്നറിയപ്പെടുന്ന എന്‍ജിഒ ആണിത്. വിവാഹ മോചനം കിട്ടിയത് ഇവര്‍ ശരിക്കും ആഘോഷിക്കാന്‍ ഒരുങ്ങുകയാണ്. ദീര്‍ഘകാലത്തെ നിയമ പോരാട്ടങ്ങള്‍ക്കൊടുവിലാണ് ഈ പതിനെട്ട് യുവാക്കള്‍ക്കും ഡിവോഴ്‌സ് ലഭിച്ചത്.

ഇവര്‍ വലിയൊരു സല്‍ക്കാര ചടങ്ങ് തന്നെ ഭോപ്പാലില്‍ നടത്തുകയാണ്. എന്‍ജിഒ തന്നെയാണ് ഇതിന് ചുക്കാന്‍ പിടിക്കുന്നത്. ഇവരുടെ വിവാഹത്തേക്കാള്‍ ആര്‍ഭാടമായിട്ടാണ് ഈ ചടങ്ങ് നടത്തുന്നത്. വിവാഹത്തിന് ശേഷവും ജീവിതമുണ്ടെന്നും, അത് സമൂഹം അംഗീകരിക്കുമെന്നും കാണിക്കാനും ആളുകളെ പ്രചോദിപ്പിക്കാനും വേണ്ടിയാണ് ഈ ആഘോഷ പരിപാടികളെല്ലാം നടത്തുന്നത്. ഈ ചടങ്ങിലേക്ക് വലിയൊരു കൂട്ടം ആളുകളെ ക്ഷണിച്ചിട്ടുണ്ട്. ഇതിനായി ഇവര്‍ അടിച്ച ക്ഷണക്കത്ത് വരെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

പുരുഷന്മാരുടെ അവകാശങ്ങള്‍ നേടിയെടുക്കുന്നതിനുള്ള എന്‍ജിഒ എന്നാണ് ഇവര്‍ അവകാശപ്പെടുന്നത്. സ്ത്രീധനത്തിന്റെ പേരിലുള്ള കേസുകള്‍, ഗാര്‍ഹിക പീഡന കേസുകള്‍ എന്നിവയില്‍ എല്ലാം പുരുഷന്മാരെ സഹായിക്കുന്നതാണ് ഈ സംഘനടയുടെ രീതി. ഇവരുടെ വിവാഹമോചന ക്ഷണക്കത്ത് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ എല്ലാം ചര്‍ച്ചയായിരിക്കുന്നത്. സെപ്റ്റംബര്‍ പതിനെട്ടിനാണ് ഈ ചടങ്ങ് നടത്തുന്നത്. ഇത്തരത്തില്‍ ദുരിതം അനുഭവിക്കുന്ന പുരുഷന്മാര്‍ക്കായുള്ള പാര്‍ട്ടിയാണിതെന്നാണ് സംഘടന അവകാശപ്പെടുന്നത്.

image courtesy: d prasanth nair
അമ്പമ്പോ എന്തൊരടി, രജപക്‌സെ തുടങ്ങിയിട്ട് നിര്‍ത്തിയില്ല; പാകിസ്താനെ തീര്‍ത്ത് ഹസരങ്ക
ഈ പാര്‍ട്ടിയില്‍ വിവിധ പരിപാടികളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിവാഹത്തിന് ഉപയോഗിക്കുന്ന മാല നിമജ്ജനം ചെയ്യലാണ് ഇതില്‍ പ്രധാനപ്പെട്ടത്. പുരുഷന്മാരുടെ സംഗീതാണ് ഇതിലൊന്ന്. സാമൂഹ്യ സേവനത്തിനുള്ള ഏഴ് പ്രതിജ്ഞകളെ സൂചിപ്പിക്കുന്നതാണിത്. അഗ്നിശുദ്ധി വരുത്തലും ഇതിലുണ്ട്. തങ്ങള്‍ സ്വാതന്ത്ര്യം ആഘോഷിക്കുകയാണെന്ന് സംഘാടകര്‍ പറയുന്നു. സാമ്പത്തിക-സാമൂഹിക,-മാനസിക-കുടുംബപരമായ സ്വാതന്ത്ര്യമാണ് ആഘോഷിക്കുന്നതെന്നും ഇവര്‍ പറയുന്നു.

കഴിഞ്ഞ രണ്ടര വര്‍ഷത്തിനിടെ പതിനെട്ട് പുരുഷന്മാരാണ് നിയമകുരുക്ക് അഴിച്ച് വിവാഹ മോചനം നേടിയത്. വിവാഹം കൊണ്ട് ഇവരുടെ ജീവിതം ദുരിത പൂര്‍ണമാവുകയാണ് ചെയ്തത്. അവരെ മാനസികമായി ശക്തരാക്കി തിരിച്ചുകൊണ്ടുവരികയാണ് ഞങ്ങള്‍ ചെയ്തതെന്ന് സംഘാടക കമ്മിറ്റി അംഗം സാകി അഹമ്മദ് പറഞ്ഞു. ഇത്തരം കേസുകള്‍ സാമ്പത്തികമായും-മാനസികമായും ഇരകളെ തകര്‍ക്കുമെന്നും സാകി പറയുന്നു. പുതിയ ജീവിതത്തെ പോസിറ്റീവായി മുന്നോട്ട് കൊണ്ടുപോകാന്‍ ഈ ആഘോഷം സഹായിക്കും. ഒരു ദിവസം മാത്രം പങ്കാളിക്കൊപ്പം ജീവിക്കുകയും, ഒരു വര്‍ഷത്തോളം വിവാഹ മോചനത്തിനായി കാത്തിരിക്കുകയും ചെയ്തവരുണ്ടെന്ന് ഇയാള്‍ പറഞ്ഞു.


Click it and Unblock the Notifications