Get Updates
Get notified of breaking news, exclusive insights, and must-see stories!

ട്രാഫിക് ബ്ലോക്കില്‍പ്പെട്ട് കാര്‍; ജീവന്‍ രക്ഷിക്കാന്‍ ഈ ഡോക്ടര്‍ ഓടിയത് മൂന്ന് കിലോമീറ്റര്‍

ബെംഗളൂരു: ഡോക്ടര്‍മാര്‍ ഏത് പ്രതിസന്ധി ഘട്ടത്തിലും നമ്മുടെ ജീവന്‍ രക്ഷിക്കുന്നവരാണ്. എന്നാല്‍ ജീവന്‍ രക്ഷിക്കാനായി ട്രാഫിക് ബ്ലോക്കിനെ തോല്‍പ്പിച്ച ഡോക്ടറെ പറ്റി കേട്ടിട്ടുണ്ടോ? അങ്ങനൊരു ഡോക്ടറാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. നിര്‍ണായക ശസ്ത്രക്രിയക്കായി കിലോമീറ്ററുകള്‍ ഓടിയെത്തിയാണ് ഈ ഡോക്ടര്‍ ആത്മാര്‍ത്ഥതയുടെയും സേവനത്തിന്റെയും പ്രതീകമായി മാറിയത്.

ഡോക്ടറെ സോഷ്യല്‍ മീഡിയ ഒന്നടങ്കം അഭിനന്ദിക്കുകയാണ്. ബെംഗളൂരുവിലെ കുപ്രസദ്ധിമായ ഗതാഗത കുരുക്കിനെയാണ് ഡോക്ടര്‍ ഓടിത്തോല്‍പ്പിച്ചത്. വിശദമായ വിവരങ്ങളിലേക്ക്...

1

അമ്പമ്പോ എന്തൊരടി, രജപക്‌സെ തുടങ്ങിയിട്ട് നിര്‍ത്തിയില്ല; പാകിസ്താനെ തീര്‍ത്ത് ഹസരങ്ക

സര്‍ജാപുര റോഡ് മണിപ്പാല്‍ ആശുപത്രിയിലെ ഗാസ്‌ട്രോ എന്‍ട്രോളജിസ്റ്റായ ഡോ ഗോവിന്ദ് നന്ദകുമാറാണ് സര്‍ജറിക്കായി ഗതാഗത കുരുക്കിനെ നേരിട്ടത്. ഇയാളുടെ കാര്‍ ഗതാഗത കുരുക്കില്‍പ്പെട്ടതോടെ മൂന്ന് കിലോമീറ്ററാണ് അടിയന്തര ശസ്ത്രക്രിയ നടത്താനായി ഡോക്ടര്‍ ഓടി. ബെംഗളൂരുവില്‍ ട്രാഫിക് ബ്ലോക്കില്‍ കുടുങ്ങിയാല്‍ മണിക്കൂറുകള്‍ കാത്തുനില്‍ക്കേണ്ട അവസ്ഥയുണ്ടാവാറുണ്ട്. അത് മുന്നില്‍ കണ്ട് പ്രവര്‍ത്തിച്ച ഡോക്ടര്‍ ഇവിടെ കൈയ്യടി അര്‍ഹിക്കുന്നുണ്ട്.

2

ഡെഡ്‌ലി കോമ്പിനേഷന്‍; എല്ലാവരും ഒന്ന് അങ്ങോട്ട് മാറിക്കോളി, ഇത് വേറെ ലെവലാണ്, പൂര്‍ണിമയുടെ പുതിയ ലുക്ക് വൈറല്‍

പിത്താശയ രോഗത്തെ തുടര്‍ന്ന് കഠിനമായി വേദന അനുഭവിച്ചൊരാള്‍ക്കായിരുന്നു സര്‍ജറി. സര്‍ജാപുര-മാറത്തഹള്ള റോഡില്‍ വെച്ച് ഡോക്ടറുടെ കാര്‍ ട്രാഫിക് ബ്ലോക്കില്‍ കുടുങ്ങുകയായിരുന്നു. ഈ സമയം ആശുപത്രിയിലെത്താന്‍ പത്ത് മിനുട്ട് മാത്രം മതിയായിരുന്നു. എന്നാല്‍ ഈ ട്രാഫിക് ബ്ലോക്ക് മാറി കാര്‍ ആശുപത്രിയിലെത്താന്‍ 45 മിനുട്ടെങ്കിലും എടുക്കുമായിരുന്നു. ഈ സമയത്താണ് ഡോക്ടര്‍ കാറില്‍ നിന്നിറങ്ങി ഓടിയത്. നിത്യേന വ്യായാമം ചെയ്യുന്നതിനാല്‍ മൂന്ന് കിലോമീറ്ററൊന്നും ഓടാന്‍ പ്രായസമേ ഇല്ലായിരുന്നുവെന്ന് ഡോക്ടര്‍ പറയുന്നു.

3

ആംബുലന്‍സിന് പോകും കടന്നുപോകാന്‍ പറ്റാത്ത വിധമാണ് ഇവിടെ ട്രാഫിക് ബ്ലോക്കെന്ന് ഡോക്ടര്‍ പറയുന്നു. ഇത് പരിഹരിച്ചില്ലെങ്കില്‍ വലിയ പ്രശ്‌നങ്ങള്‍ ഇനിയും ഉണ്ടാവാമെന്നാണ് ഡോക്ടറുടെ മുന്നറിയിപ്പ്. അതേസമയം സര്‍ജറിക്ക് ശേഷം രോഗി സുഖം പ്രാപിച്ചതായും ആശുപത്രി അധികൃതര്‍ അറിയിച്ചു. അതേസമയം ആംബുലന്‍സുകള്‍ ഗതാഗത കുരുക്കില്‍ വീണ് ബെംഗളൂരുവില്‍ മരണം വരെ നേരത്തെ സംഭവിച്ചിട്ടുണ്ട്. ആളുകള്‍ എത്തേണ്ട ഇടങ്ങളില്‍ കൃത്യ സമയത്ത് എത്തണമെങ്കില്‍ വീടുകളില്‍ നിന്ന് മണിക്കൂറുകള്‍ മുമ്പേ ഇറങ്ങണം എന്നതാണ് അവസ്ഥ. മഴ തകര്‍ത്ത് പെയ്തതോടെ റോഡുകളുടെ അവസ്ഥ ദയനീയമായിരിക്കുകയാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+