ഈ കൊച്ചുമിടുക്കിയുടെ കണ്ടുപിടുത്തം ഞെട്ടിക്കും; നേത്ര രോഗങ്ങള്‍ കണ്ടെത്താന്‍ ഹൈടെക്ക്!!
തിരുവനന്തപുരം: പതിനൊന്നുകാരിയുടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കണ്ടുപിടുത്തം വൈറലാവുന്നു. മലയാളി പെണ്‍കുട്ടി ലീനാ റഫീഖാണ് ഈ ആപ്ലിക്കേഷന്‍ പിന്നിലെ ബുദ്ധികേന്ദ്രം. ഈ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആപ്പിലൂടെ നേത്ര രോഗങ്ങളും, മറ്റ് രോഗാവസ്ഥകളും കണ്ടെത്താന്‍ സാധിക്കും. ഇതിനായി ഒരു പ്രത്യേക സ്കാനിംഗ് സംവിധാനം തന്നെ ഇതിലുണ്ട്.
ഐഫോണ്‍ ഉപയോഗിച്ചാണ് ഈ സ്കാനിംഗ്. ഓഗ്ലര് ഐസ്കാന്‍ എന്നാണ് ഈ ആപ്പിന് ലീന നല്‍കിയിരിക്കുന്ന പേര്. പത്താം വയസ്സിലാണ് അവര്‍ ഇത് വികസിപ്പിച്ച് തുടങ്ങിയത്. ഇന്നത് ലോകശ്രദ്ധ നേടിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ അടക്കം ലീനയുടെ ആപ്പ് ചര്‍ച്ചയായിരിക്കുകയാണ്.ഈ ആപ്ലിക്കേഷന്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് ലീന സോഷ്യല്‍ മീഡിയ വഴി വിശദീകരിച്ചിട്ടുണ്ട്.

image credit: leena rafiq linkedin
ഒപ്പം വീഡിയോ ഡെമോണ്‍സ്ട്രേഷനും നല്‍കിയിട്ടുണ്ട്. കണ്ണിന്റെ പരിശോധനയ്ക്കായുള്ള പല വിധ കാര്യങ്ങള്‍ ഇതിലൂടെ വിശകലനം ചെയ്യാനും. പ്രത്യേകിച്ച് പ്രകാശ-നിറ സംബന്ധമായ കാര്യങ്ങള്‍ ആപ്പിലൂടെ കണ്ടെത്താം. ഒപ്പം ദൂരം, ലുക്ക് അപ്പ് പോയിന്റുകള്‍ എന്നിവ കൃത്യമാമെന്ന് പരിശോധിക്കാം. അതിനായി അഡ്വാന്‍സ്ഡ് കമ്പ്യൂട്ടര്‍ വിഷനും, മെഷീന് ലേണിംഗും ഇതിലുണ്ട്.
പ്രകാശ സംബന്ധമായ പ്രശ്നങ്ങള്‍ കണ്ണിനുണ്ടെങ്കില്, ഈ സ്കാനര്‍ ഫ്രെയിമിനുള്ളില്‍ കണ്ണ് കൃത്യമായി വരുമ്പോള്‍ അതിനെ തിരിച്ചറിയാന്‍ ഈ ആപ്പിന് സാധിക്കും. ഈ സ്കാനിംഗ് കഴിഞ്ഞാല്‍, ട്രെയിനിംഗ് മോഡലുകള്‍ ഉപയോഗിച്ച് നേത്ര രോഗങ്ങളെ കണ്ടെത്താം. രോഗാവസ്ഥകലായ ആര്‍ക്കസ്, മെലാനോമ, ടെറിജിയം, കാറ്ററക്റ്റ്സ് എന്നിവയെ കണ്ടെത്താനാവുമെന്നും ലീന റഫീഖ് പറയുന്നു.
സ്വിഫ്റ്റ് യുഐയുമായി ചേര്‍ന്ന് തദ്ദേശീയമായിട്ടാണ് ഈ ആപ്പ് നിര്‍മിച്ചിരിക്കുന്നത്. ഇതിന് മൂന്നാം കക്ഷികളോ, സ്വകാര്യ കമ്പനികളുടെ ഓഹരി പങ്കാളിത്തമോ ഇല്ല. ആറ് മാസത്തെ പഠനവും, ്അതിന് ശേഷം ആപ്പിനെ കുറിച്ചുള്ള ഡെവലെപ്മെന്റുകളുമൊക്കെ നിരീക്ഷിച്ച ശേഷം ഇത്തരമൊരു ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആപ്പിനെ യാഥാര്‍ത്ഥ്യമാക്കിയതെന്ന് ലീന പറയുന്നു.
കൂടുതല്‍ നേത്ര രോഗങ്ങളെ കുറിച്ചും, കമ്പ്യൂട്ടര്‍ വിഷന്‍, അല്‍ഗരിതം, മെഷീന് ലേണിംഗ് മോഡലുകള്‍, ആപ്പിള്‍ ഐഒഎസ് ഡെവലെപ്മെന്റിന്റെ അഡ്വാന്‍സ്ഡ് ലെവലുകളായ സെന്‍സേഴ്സ് ഡാറ്റ, എആര്‍, ക്രിയേറ്റ് എംഎല്, കോര്എംഎല് അടക്കമുള്ള നിരവധി കാര്യങ്ങള്‍ കൂടുതല്‍ പഠിച്ചുവെന്നും ലീന വ്യക്തമാക്കി.
ആപ്പിള്‍ ഐഫോണ്‍ പത്തില്‍ മാത്രമാണ് ഓഗിള്‍ ഐസ്കാന്‍ ലഭ്യമാവുക. ആപ്പ് സ്റ്റോറില്‍ തന്റെ ആപ്പിനെ കുറിച്ച് അവര്‍ പരിശോധിച്ച് കൊണ്ടിരിക്കുകയാണ്. അതിന് ശേഷം ആപ്പ് ലിസ്റ്റില്‍ ഇടംപിടിക്കുമെന്നാണ് സൂചന. ഇത്തരമൊരു കണ്ടുപിടുത്തം നടത്തിയതിന് നിരവധി പേരാണ് അവരെ അഭിനന്ദിക്കുന്നത്.
എംഎസ് ധോണി മാറും; സിഎസ്കെ പകരക്കാരനെ കണ്ടെത്തി, ജഡ്ഡുവല്ല, ഇതാണ് ആ താരം
ഗാന്ധിയുടെ നാട്ടിലേക്ക് ഒരു യാത്ര പോയാലോ; സൗരാഷ്ട്ര തന്നെ ബെസ്റ്റ്, കണ്ടിരിക്കണം ഈ സ്ഥലങ്ങള്‍
-
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
എല്‍പിജിക്കായി 'റിസ്കെടുക്കാന്‍' ഇന്ത്യയും ചൈനയും! യുഎസില്‍ നിന്ന് ഇറക്കുമതി ചെയ്യും -
ഹോർമുസിൽ കുടുങ്ങിയ ഇന്ത്യൻ കപ്പലുകളെ ഒഴിപ്പിക്കാൻ ശ്രമം തുടർന്ന് ഇന്ത്യൻ നേവി; വെല്ലുവിളികൾ ഏറെ -
സ്വര്‍ണവില കുറയുന്നു; ഇനിയും കുറഞ്ഞേക്കും, മറ്റൊരു കെണിയുണ്ട്, ഇന്നത്തെ പവന് വില അറിയാം -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു -
ഇനി അതെല്ലാം മധുരമുള്ള ഓര്‍മയാകും; ഗണിത പ്രവചനവുമായി ഇറാന്, ട്രംപിന്റെ പ്രതികരണം മറ്റൊന്ന് -
മിനിമം സാലറി 18000 ത്തില്‍ നിന്ന് 32400 ആകും, പെന്ഷന് 16200! ഫിറ്റ്മെന്റ് ഘടകം 3.0 ഇല്ല!! -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
'ജനന സര്‍ട്ടിഫിക്കറ്റുണ്ടാക്കിയാല്‍ വലിയ സിനിമ കിട്ടുമെന്ന് ഫര്മാന് പറഞ്ഞു'; വൈറല്‍ പെണ്‍കുട്ടിയുടെ അമ്മ












Click it and Unblock the Notifications