33 വര്‍ഷം കൂട്ടില്‍..പുറത്തിറങ്ങണമെങ്കില്‍ 6 കോടി വേണം; ഈ ഗൊറില്ലയുടെ പ്രത്യേകത എന്താണ്
ഒരു പക്ഷേ ഇനി പറയാൻ പോകുന്ന ഈ ഗൊറില്ലയായിരിക്കും ലോകത്തെ തന്നെ ഏറ്റവും ദുഃഖം സഹിക്കുന്ന ഗൊറില്ല. അതെന്താ അങ്ങനെ എന്നല്ലേ. മൃഗാവകാശപ്രവർത്തകർ കൂട്ടത്തോടെ ശ്രമം നടത്തിയിട്ടും ഈ പാവം പിടിച്ച ഗൊറില്ലയെ പുറത്തിറക്കാൻ കഴിഞ്ഞില്ല. പ്രായമായ ഈ ഗൊറില്ല ഇപ്പോഴും തടവിൽ തന്നെ.
പ്രായമായ ഗൊറില്ലയെ രക്ഷിക്കാൻ തായ്‌ലൻഡിലെ മൃഗാവകാശ പ്രവർത്തകർക്ക് കഴിയതെ പോയതിൻെറ കാരണം പണം തന്നെ ആണ്. 780,000 ഡോളറിറോളം (6.4 കോടി) നല്ഡകാതെ ഗൊറില്ലയെ വിട്ടുനൽകാൻ ഉടമ വിസമ്മതിച്ചതിനാൽ 32 വർഷത്തിലേറെയായി ഒരു ബഹുനില മാളിന് മുകളിൽ നിർമ്മിച്ച മൃഗശാലയിൽ ഈ മൃഗം ഒതുങ്ങി ജീവിക്കുകയാണ്.

ന്യൂയോർക്ക് പോസ്റ്റിൽ നിന്നുള്ള ഒരു റിപ്പോർട്ട് അനുസരിച്ച്, പ്രായമായ ഗൊറില്ലയുടെ പേര് 'ബുവ നോയ്' എന്നാണ്, അതിനർത്ഥം ചെറിയ താമര എന്നാണ്, ഇത് ചില സംസ്കാരങ്ങളിൽ വിശുദ്ധിയുടെയും ശക്തിയുടെയും പ്രതീകമാണ്. 1990-ൽ ബാങ്കോക്കിലെ പാറ്റ ഷോപ്പിംഗ് മാളിൽ എത്തിയ ഈ ആൺ ഗൊറില്ലയ്ക്ക് ഒരു വയസ്സ് മാത്രം പ്രായമുള്ളപ്പോൾ അന്നുമുതൽ വൃത്തികെട്ട കൂട്ടിൽ തടവിലാണ്.

2015 മുതൽ, തായ് സർക്കാരും മൃഗാവകാശ സംഘടനയായ പീപ്പിൾ ഫോർ എത്തിക്കൽ ട്രീറ്റ്‌മെന്റ് ഓഫ് ആനിമൽസും (പെറ്റ) പോപ്പ് സ്റ്റാർ ചെറും പോലും ബുവ നോയിയുടെ കെയർടേക്കറോട് ഇതിനെ മോചിപ്പിക്കാൻ അഭ്യർത്ഥിച്ചു, മറ്റ് ഗൊറില്ലകൾക്കിടയിൽ ഈ ഗൊറില്ലക്ക് സമാധാനമായി ഒന്ന് മരിക്കാനെങ്കിലും പറ്റണമെന്നാണ് ഇവർ ആഗ്രഹിക്കുന്നത്.

മറുവശത്ത്, പട്ടാ മൃഗശാലയുടെ ഉടമസ്ഥൻ, തായ് പ്രകൃതിവിഭവ-പരിസ്ഥിതി മന്ത്രി വരാവൂട്ട് സിൽപ-ആർച്ചയെ ബുവാ നോയിയെ 30 ദശലക്ഷം തായ് ബാറ്റ്-ഏകദേശം $782,000 USD-ന് മാത്രമേ വിട്ടുനൽകൂ എന്ന് അറിയിച്ചതായി റിപ്പോർട്ടുണ്ട്.ഗൊറില്ലയെ പുറത്തിറക്കാനുള്ള ശ്രമം നടക്കുന്നുണ്ടെങ്കിലും പണം ഇതുവരെ ലഭ്യമായിട്ടില്ല. ചാരിറ്റി ഫണ്ട് ശേഖരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നുണ്ടെങ്കിലും ഉടമയുടെ അഭ്യർത്ഥനകൾ നിറവേറ്റാൻ വേണ്ടത്ര പണം ശേഖരിച്ചിട്ടില്ല.

താനബൂന്യവത് പറഞ്ഞു, "ബുവാ നോയിയുടെ മോചനത്തിനും ഫണ്ട് സ്വരൂപിക്കുന്നതിനുമായി ഞങ്ങൾ മുമ്പ് പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. ഞങ്ങൾ ബുവ നോയിയെ സ്നേഹിക്കുന്നവരിൽ നിന്ന നിന്ന് സംഭാവനകൾ ശേഖരിച്ചു. എന്നാൽ ബുവാ നോയി വിൽക്കാൻ ഉടമ വിസമ്മതിച്ചതാണ് പ്രശ്നം. അയാൾ അവളെ വിൽക്കാൻ സമ്മതിക്കുമ്പോൾ, വില വളരെ കൂടുതലാണ്, എന്നാണ് പ്രകൃതിവിഭവ മന്ത്രി സെക്രട്ടറി പറയുന്നത്












Click it and Unblock the Notifications